Dwidash Yog 2026: മിഥുനം ഉൾപ്പെടെ നാല് രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ നാളുകൾ! ഈ അപൂർവ്വ യോഗം ഗുണം ചെയ്യും
Dwidash Yog 2026 Lucky Zodiac SIgns:ജൂലൈ 7ന് അതിന്റെ കർക്കിടക രാശിയിൽ നിന്നും പിന്നോക്കാവസ്ഥയിൽ സഞ്ചരിച്ച് അതിന്റെ ഭരണ രാശിയായ മിഥുനത്തിൽ എത്തും. ബുധന്റെ രാശിമാറ്റം പ്രധാനമായും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഈ ഗ്രഹ സംയോജനം പല രാശിക്കാരുടെയും ജീവിതത്തിൽ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും............
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും രാശി മാറ്റത്തിനും നക്ഷത്രമാറ്റത്തിനും വളരെയധികം പ്രാധാന്യം അർഹിക്കുന്നു. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ നാളെ രാവിലെ രാശി മാറ്റാൻ ഒരുങ്ങുന്നു. ജൂലൈ 7ന് അതിന്റെ കർക്കിടക രാശിയിൽ നിന്നും പിന്നോക്കാവസ്ഥയിൽ സഞ്ചരിച്ച് അതിന്റെ ഭരണ രാശിയായ മിഥുനത്തിൽ എത്തും. ബുധന്റെ രാശിമാറ്റം പ്രധാനമായും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഈ ഗ്രഹ സംയോജനം പല രാശിക്കാരുടെയും ജീവിതത്തിൽ ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും. അത്തരത്തിൽ ബുധന്റെ ഈ രാശിമാറ്റം ഭാഗ്യം തുണക്കുന്ന ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.
മിഥുനം: ബുധന്റെ ഈ സംക്രമണം സംഭവിക്കുന്നത് മിഥുനം രാശിയിലാണ്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ഇതുകൊണ്ട് ഫലം ലഭിക്കുന്നത് മിഥുനം രാശിക്കാണ്. ജോലി ചെയ്യുന്നവരെ സംബന്ധിച്ച് നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കുവാനും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പിന്തുണയും പ്രശംസയും ലഭിക്കുവാനുള്ള സാധ്യതയും കാണുന്നു.പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നുവരും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ, ഈ കാലയളവിൽ അത് തിരികെ ലഭിച്ചേക്കാം.
കന്നി: കന്നി രാശിയെ ഭരിക്കുന്നത് ബുധനാല്‍ തന്നെ ഈ സംക്രമണം കന്നിരാശിക്കാർക്ക് വലിയ രീതിയിലുള്ള ഗുണങ്ങൾ നൽകും. ജോലി മാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ ശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ ഗുണകരമായിരിക്കും.ബിസിനസുകാർക്ക്, പുതിയ സംരംഭമോ ആരംഭിക്കാൻ ഇത് ഒരു മികച്ച സമയമാണ്. വിദേശ വ്യാപാരത്തിൽ ഗണ്യമായ ലാഭം പ്രതീക്ഷിക്കാം.
തുലാം: തുലാം രാശിക്കാർക്ക് ഇത് വളരെയധികം നല്ല ഫലങ്ങൾ കൊണ്ടുവരും. പൂർവിക സ്വത്തിൽ നിന്നോ പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കും.നിങ്ങളുടെ സംസാരശേഷിയും ആശയവിനിമയ കഴിവുകളും ഗണ്യമായി മെച്ചപ്പെടും, ജോലിസ്ഥലത്തും സമൂഹത്തിലും നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചു പറ്റുവാനും ഈ കാലയളവിൽ സാധിക്കും.
ധനു: ധനു രാശിക്കാർക്ക് ഈ സംക്രമണം വലിയ രീതിയിലുള്ള സൗഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും. സാമ്പത്തികമായി ചിരത കൈവരിക്കാനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും ഇത് കാരണമാകും. ദാമ്പത്യ ജീവിതത്തിൽ അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും ഇതോടെ പരിഹാരമാകും. ബിസിനസിൽ ഗണ്യമായ ലാഭം ഉണ്ടാകും.കോടതി കേസുകളിൽ നിങ്ങൾക്ക് അനുകൂലമായി തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്.
ENGLISH SUMMARY
In astrology, planetary transits, sign changes, and star changes are of great importance because they have a huge impact on the lives of all 12 zodiac signs. In this way, Mercury, the king of planets, is set to change sign tomorrow morning.