Sri Lanka Prison Riot: ശ്രീലങ്കയിലെ ജെയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്
Bloodbath in Sri Lanka's Negombo Prison: Inmates Grab Guns, 25 Dead: സംഘഷത്തിൽ ജെയിൽ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെയിലിൽ പരിശോധന നടക്കുകയാണെന്നും ഇത് പൂർത്തിയായൽ മാത്രമേ മരിച്ചവരുടെയും, പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ലഭ്യമാകൂ എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജെയിലിന് പുറത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്
കൊളംബോ: ശ്രീലങ്കയിലെ ജെയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു. കൊളംബോയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള നെഗോംബോയിലെ ജെയിലിലാണ് തിങ്കളാഴ്ച ദാരുണമായ സംഭവം നടന്നത്. അക്രമത്തിൽ നൂറോളം പേർക്കാണ് പരിക്കേറ്റത്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സൈന്യത്തിൻ്റെ സഹയം തേടിയതായി അധികൃതർ അറിയിച്ചു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരും വിചാരണ തടവുകാരും തമ്മിലുണ്ടായ തർക്കാമാണ് ഭീകരമായ സംഘർഷത്തിലേക്കും മരണങ്ങളിലേക്കും നയിച്ചത്. ഇരു കൂട്ടരും തമ്മിൽ ഞായറാഴ്ച തന്നെ തർക്കവും സംഘർഷവും ആരംഭിച്ചിരുന്നു. ജെയിലിനുള്ളിൽ പരിധിയിലധികം തടവുകാരെ പാർപ്പിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച തടവുകാർ ജെയിലിലെ തോക്കുകൾ കൈക്കാലാക്കിയതോടെ സംഘർഷം പരിധികൾ ലംഘിക്കുകയായിരുന്നു.
സംഘഷത്തിൽ ജെയിൽ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെയിലിൽ പരിശോധന നടക്കുകയാണെന്നും ഇത് പൂർത്തിയായൽ മാത്രമേ മരിച്ചവരുടെയും, പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ലഭ്യമാകൂ എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജെയിലിന് പുറത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ തടവുകാരെ കൊണ്ടുപോകുന്ന പൊലീസ് ബസ്സുകളുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
Also Read: Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍
മയക്കുമരുന്ന് ഇടപാടുകളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷം ഉണ്ടായത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ അന്വേഷണത്തിന് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകു. സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ മൂന്ന് തടവുകാരെ പല്ലൻസേന ജെയിൽ ക്യാമ്പിലേക്ക് മാറ്റി. ഇവരെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ജെയിലിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ വിദമായ റിപ്പോർട്ട് നൽകാൻ നിയമമന്ത്രി ഹർഷന നാനായക്കാര ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനായി ജെയിൽ കമ്മീഷണർ ജനറലിൻ്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ജെയിൽ വകുപ്പ് വക്താവ് എ.സി ഗജനായക അറിയിച്ചു. അതേസമയം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സൈന്യത്തിൻ്റെ സഹായം തേടിയിട്ടുണ്ടെന്നും, സൈന്യം സജ്ജമാണെന്നും സൈനിക വക്താവ് ബ്രിഗേഡിയർ വരുണ ഗമാഗെ വ്യക്തമാക്കി.
English Summary
A deadly clash between rival inmate groups at Sri Lanka’s Negombo prison has left at least 25 people dead and around 100 injured. The extreme violence, reportedly triggered by a dispute over drug trafficking, escalated when rioting prisoners seized weapons. Victims include both inmates and prison officials. Authorities have tightened security, deployed the Special Task Force, and requested military assistance. A special investigation team is currently probing the tragic incident.