Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി എടുക്കുന്നുണ്ടോ? ഈ തെറ്റുകൾ വരുത്തരുത്
Guruvayoor Ekadashi 2026 Vratham rules:ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിവസങ്ങളിലും ചിട്ടകൾ പാലിക്കേണ്ടതുണ്ട്.ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവത്ഗീത ഉപദേശിച്ചു നൽകിയ ദിവസമായും ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായും ഈ പുണ്യദിനം കണക്കാക്കപ്പെടുന്നു. സകല പാപങ്ങളിൽ നിന്നും മോക്ഷം തരുന്ന ഏകാദശി ആയതിനാൽ തന്നെ ഇതിനെ സ്വർഗ്ഗ വാതിൽ ഏകാദശി എന്നും വിശേഷിപ്പിക്കാറുണ്ട്..........

Guruvayoor Ekadasi (13)
ഏകാദശികളിൽ ഏറ്റവും പ്രധാനിയും പാപങ്ങളിൽ നിന്ന് മോക്ഷം നൽകുന്നതുമായ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ ഗുരുവായൂർ ഏകാദശി വരുന്നത് നാളെയാണ്.
ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവത്ഗീത ഉപദേശിച്ചു നൽകിയ ദിവസമായും ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായും ഈ പുണ്യദിനം കണക്കാക്കപ്പെടുന്നു. സകല പാപങ്ങളിൽ നിന്നും മോക്ഷം തരുന്ന ഏകാദശി ആയതിനാൽ തന്നെ ഇതിനെ സ്വർഗ്ഗ വാതിൽ ഏകാദശി എന്നും വിശേഷിപ്പിക്കാറുണ്ട്.
ALSO READ:ധനനേട്ടം,സന്തുഷ്ട ദാമ്പത്യം; ഗുരുവായൂർ ഏകാദശി ദിനത്തിൽ നാല് രാശികൾക്ക് ഐശ്വര്യം
ഏകാദശി വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിവസങ്ങളിലും ചിട്ടകൾ പാലിക്കേണ്ടതുണ്ട്. ഏകാദശിയുടെ ആദ്യത്തെ ദിവസമാണ് ദശമി.ഈ ദിവസം മത്സ്യവും മാംസവും ഒന്നും കഴിക്കരുത് ഒരു നേരം അരിയാഹാരം കഴിക്കുക. പ്രധാന ഏകാദശി എടുക്കുന്നതിനുള്ള തയ്യാറെടുപ്പാണ് ഈ ദിവസം ചെയ്യുന്നത്. ശേഷം അടുത്ത ദിവസം കുളിച്ച് ശുദ്ധിയായി വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തണം. നാളെയും ഒരിക്കലൂണാണ്. മാത്രമല്ല രാവിലെ തലയിൽ എണ്ണ തേച്ചു കുളിക്കരുത്. മത്സ്യമാംസങ്ങൾ കഴിക്കരുത്. ഒരുനേരം മാത്രം അരിയാഹാരം കഴിക്കണം.
കൂടാതെ ഏകാദശി ദിനത്തിൽ മഹാഭാരതം, നാരായണീയം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിക്കുന്നതും വളരെ നല്ലതാണ്. പൂർണ്ണ ഉപവാസമോ, അരിയാഹാരം പൂർണ്ണമായും ഒഴിവാക്കി പഴങ്ങളോ ഗോതമ്പ് വിഭവങ്ങളോ കഴിച്ചുള്ള ഒരിക്കലൂണോ എടുക്കാവുന്നതാണ്.
ശേഷം അടുത്തദിവസം ദ്വാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് തുളസി തീർത്ഥവും അരിയാഹാരവും കഴിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. വ്രതം എടുക്കുമ്പോൾ മനസ്സിൽ ഭഗവാന്റെ സ്മരണ എപ്പോഴും ഉണ്ടായിരിക്കണം. മാത്രമല്ല അമിതമായ കോപം ദേഷ്യം വാശി മറ്റുള്ളവരോട് കോപത്തിൽ സംസാരിക്കൽ എന്നിവയെല്ലാം ഒഴിവാക്കണം. സാധ്യമായ ഒരു ജീവിതചര്യ പാലിക്കാൻ ശ്രമിക്കുക.
ENGLISH SUMMARY
Guruvayur Ekadashi is the most significant among all Ekadashis and is believed to grant liberation from sins. It is observed on the Ekadashi day during the waxing phase of the moon (Shukla Paksha) in the Malayalam month of Vrischikam. This year, Guruvayur Ekadashi falls tomorrow.