AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി നാളെ; രോഗമുക്തിക്കും പാപമോക്ഷത്തിനും ഗുരുവായൂരപ്പനെ ഭജിക്കാം

Guruvayoor Ekadashi 2026 Tomorrow:ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനം ഉണ്ടായിരിക്കുന്നതല്ല എന്നും, വരി നിന്ന് ഗുരുവായൂരപ്പന്റെ ദർശനം നടത്തുന്നവർക്കു മാത്രമായിരിക്കും മുൻഗണന നൽകുക എന്നും ഇതിനോടകം തന്നെ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഏകാദശിനാളിൽ ഗുരുവായൂരപ്പനെ തൊഴുന്നതിനായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവരിയിൽ.............

Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി നാളെ; രോഗമുക്തിക്കും പാപമോക്ഷത്തിനും ഗുരുവായൂരപ്പനെ ഭജിക്കാം
GuruvayoorImage Credit source: Tv9 Network
Ashli C
Ashli C | Published: 20 Nov 2026 | 07:48 PM

ജീവിതത്തിലെ സകല പാപങ്ങളിൽ നിന്നും മോക്ഷം നൽകി മനുഷ്യനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുന്ന ഗുരുവായൂർ ഏകാദശി വ്രതം നാളെ. ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവത്ഗീത ഉപദേശിച്ച ദിനമായും ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായും ആണ് ഇത് ആഘോഷിക്കുന്നത്.

ഒരു വർഷത്തെ മുഴുവൻ ഏകാദശികളും അനുഷ്ഠിച്ചതിന് തുല്യമായ പുണ്യമാണ് ഗുരുവായൂർ ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് ലഭിക്കുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിനമായ നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജ ഉൾപ്പെടെയുള്ള വിശേഷാൽ ചടങ്ങുകൾ ഉണ്ടാകും.

ALSO READ:ഗുരുവായൂർ ഏകാദശി എടുക്കുന്നുണ്ടോ? ഈ തെറ്റുകൾ വരുത്തരുത്

പൊതുവരിയിൽ നിൽക്കുന്ന ദർശനത്തിന് പ്രഥമ പരിഗണന…

അതേസമയം ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനം ഉണ്ടായിരിക്കുന്നതല്ല എന്നും, വരി നിന്ന് ഗുരുവായൂരപ്പന്റെ ദർശനം നടത്തുന്നവർക്കു മാത്രമായിരിക്കും മുൻഗണന നൽകുക എന്നും ഇതിനോടകം തന്നെ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഏകാദശിനാളിൽ ഗുരുവായൂരപ്പനെ തൊഴുന്നതിനായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവരിയിൽ നിൽക്കുന്ന ദർശനത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

നാളെ രാവിലെ അഞ്ചുമണി മുതൽ വൈകിട്ട് 5 മണി വരെ സ്പെഷ്യൽ ദർശനങ്ങൾ ഒന്നും ഉണ്ടാവില്ല. പുലർച്ചെ 3:30 മുതൽ 4:30 വരെയാണ് നാട്ടുകാർക്കും അതുപോലെ മുതിർന്ന പൗരന്മാർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രസാദ് ഊട്ടിനുള്ള അവസാനിക്കുന്നതായിരിക്കും. തുടർന്ന് ബുഫ സമ്പ്രദായത്തിൽ ആയിരിക്കും പ്രസാദ് നടത്തുക. ഏകാദശി, ദ്വാദശി ത്രയോദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദവും ഉണ്ടായിരിക്കില്ല. എന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

കൂടാതെ ഗീതോപദേശ ദിനം കൂടിയായ നാളെ രാവിലെ 7 മണി മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഭാഗവത പാരായണവും നടക്കും. ദേവസ്വം വക ഉദയാസ്തമന പൂജകൾക്കു പുറമേ രാത്രിയിൽ സ്വർണ കോലത്തിൽ ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പും വിളക്കാഘോഷവും നടക്കുന്നതായിരിക്കും. ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനമാകും.

ENGLISH SUMMARY

Tomorrow marks the observance of ‘Guruvayur Ekadashi’—a sacred fast that guides humanity from evil toward goodness and offers liberation from all the sins of one’s life. This day is celebrated both as the occasion when Lord Sri Krishna imparted the Bhagavad Gita to Arjuna and as the Pratishtha Divasam (consecration anniversary) of the Guruvayur Temple. It is believed that devotees who observe the Guruvayur Ekadashi fast attain merit equivalent to observing all the Ekadashi fasts throughout the entire year.

Follow Us