Holi 2026: ഹോളി ആഘോഷിച്ചോളൂ… പക്ഷെ ഇതൂടി ഓർക്കണം

Holi 2026 Rituals: ഹോളിയുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനമായും ഭക്തനായ പ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപു തന്റെ

Holi 2026: ഹോളി ആഘോഷിച്ചോളൂ... പക്ഷെ ഇതൂടി ഓർക്കണം

Holi

Published: 

03 Mar 2026 | 12:42 PM

നിറങ്ങളുടെ ആഘോഷമാണ് ഹോളിൽ. ഈ പുണ്യ ദിനത്തിൽ നമ്മുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജിയും കൊണ്ടുവരുമെന്ന് ആണ് വിശ്വാസം. ഹോളിയുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനമായും ഭക്തനായ പ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപു തന്റെ സഹോദരിയായ ഹോളികയെ ചട്ടംകെട്ടിയെന്നും, എന്നാൽ തീയിലിരുന്ന പ്രഹ്ലാദൻ രക്ഷപ്പെടുകയും ഹോളിക ദഹിച്ചുപോവുകയും ചെയ്തു എന്ന ഒരു ഐതീഹ്യവും നിലനിൽക്കുന്നു.

അത്തരത്തിൽ ഈ വർഷത്തെ ഹോളി മാർച്ച് നാലിലാണ്. ഹോളിയുടെ തലേദിവസമായി എന്ന്, പൂർണ്ണചന്ദ്രഗ്രഹണം കൂടിയാണ്.. ഈ ദിവസം തനത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളോടെയും ഹോളി ആഘോഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
പ്രധാനമായും ഹോളി ദിനത്തിൽ വീടിന് ചുറ്റും വിളക്കുകൾ തെളിയിക്കുന്നത് നല്ലതാണ്. അതായത് ഹിന്ദു പാരമ്പര്യം അനുസരിച്ച് നാല് മഹാരാത്രികളാണ് ഉള്ളത്.

ALSO READ:ഐശ്വര്യം ഓടി വന്നു കേറും! ഹോളിക്ക് വീടിന്റെ ഈ മൂലകളിൽ വിളക്കുകൾ തെളിയിക്കൂ

അതിൽ ഒന്നാണ് ഹോളി. ഹോളി ദിനത്തിൽ വിളക്കുകൾ തെളിയിക്കുന്നത് വീട്ടിലേക്ക് സമ്പത്തിന് ആകർഷിക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.കൂടാതെ, ഈ സമയത്ത് ദൈവ മന്ത്രങ്ങൾ ജപിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് ജീവിതത്തിൽ നിന്നും നെഗറ്റീവ് എനർജികളെ ഇല്ലാതാക്കാൻ സഹായിക്കും.

നിറങ്ങളുടെ ഉത്സവമായ ഹോളി സമയത്ത് നിങ്ങളുടെ വീടും പരിസരവും എന്നോണം പൂജാമുറിയും വൃത്തിയായി സൂക്ഷിക്കുക. ഇന്ന് പൂർണ്ണ ചന്ദ്രഗ്രഹണം ആയതിനാൽ ഇന്ന് വൈകിട്ട് ക്ഷേത്രങ്ങൾ ഒന്നും തുറക്കില്ല . എന്നാൽ നാളെ ഹോളി ദിനത്തിൽ ക്ഷേത്രങ്ങളെല്ലാം തുറക്കും അതിനാൽ ദൈവ ദർശനം നടത്തുന്നതും വളരെ നല്ലതാണ്.

Follow Us
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആരോഗ്യ-കലാ മേള 'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായി ആശാ ശരത് അവതരിപ്പിച്ച നൃത്ത സന്ധ്യ
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി നടന്ന അന്നദാനം; ചോറു വിളമ്പി നല്‍കി വികെ പ്രശാന്ത് എംഎല്‍എ
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച