Today’s Horoscope: ചെലവ് വർധിക്കും, അപകടങ്ങൾ തരണം ചെയ്യും; അറിയാം ഇന്നത്തെ രാശിഫലം

Horoscope Malayalam Today September 17 2025: ചില രാശിക്കാരെ ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് പ്രതികൂല ഫലങ്ങളായിരിക്കും.

Todays Horoscope: ചെലവ് വർധിക്കും, അപകടങ്ങൾ തരണം ചെയ്യും; അറിയാം ഇന്നത്തെ രാശിഫലം

Daily Horoscope

Published: 

17 Sep 2025 06:12 AM

ഇന്ന് സെപ്റ്റംബർ 17, ബുധനാഴ്ച. ഇന്ന് നിങ്ങളുടെ ഭാഗ്യം നിങ്ങൾക്കായി കരുതിയിരിക്കുന്നത് എന്താണെന്ന് അറിയാമോ? ചില രാശിക്കാരെ ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് പ്രതികൂല ഫലങ്ങളായിരിക്കും. ഓരോരുത്തർക്കും അവരുടെ രാശി അനുസരിച്ച് ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കും എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവുകൾ വന്നു ചേരും. പുതിയ സംഭരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമാണ്. അപേക്ഷിച്ച വായ്‌പകൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായം പ്രതീക്ഷിക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് സ്ഥലംമാറ്റം ഉണ്ടാകാൻ സാധ്യത ഉണ്ട്. വീട് പുതുക്കിപ്പണിയും. തർക്കങ്ങൾ രമ്യമായി പരിഹരിക്കും. ബിസിനസ് ലാഭകരമായിരിക്കും. ആരോഗ്യം തൃപ്തികരം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് എല്ലാകാര്യങ്ങളും ഭംഗിയായി നടക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിയും. ശത്രുശല്യം കുറയും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബാംഗങ്ങളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. ചെലവ് വർധിക്കാൻ ഇടയുണ്ട്. അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് മനക്ലേശത്തിന് ഇടയുണ്ട്. ഔദ്യോഗികമായ ചുമതകൾ വർധിക്കാൻ സാധ്യത. കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ വഴി തെളിയും. ഉപരിപഠനത്തിന് ചേരാൻ യോഗം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് വരുമാനം വർദ്ധിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്നു പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

തുലാം

തുലാം രാശിക്കാർ ഇന്ന് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കും. ജോലി ഭാരം വർധിക്കും. സഹപ്രവർത്തകരുമായി കലഹത്തിൽ ഏർപ്പെടും. മക്കളുടെ വിജയത്തിൽ സന്തോധികും. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതം ഊഷ്മളമായിരിക്കും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. അപകടങ്ങൾ തരണം ചെയ്യും. പുതിയ ഭൂമി വാങ്ങാൻ സാധിക്കും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമല്ല.

ധനു

ധനു രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കും. പുതിയ സ്ഥലം വാങ്ങാൻ സാധിക്കും. വിദേശത്ത് ജോലി ലഭിക്കാൻ ഇടയുണ്ട്. യാത്രകൾ ചെയ്യേണ്ടതായി വരും. ആത്മീയ കാര്യങ്ങളോട് വിമുഖത തോന്നാം.

മകരം

മകരം രാശിക്കാർ ഇന്ന് ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. നഷ്ടപ്പെട്ട വസ്തു തിരികെ ലഭിക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. സൽക്കാരങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരം.

കുംഭം

കുംഭം രാശിക്കാർ ഇന്ന് ഔദ്യോഗിക രംഗത്ത് ചില ബുദ്ധിമുട്ടുകൾ നേരിടും. അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. പൂർവിക സ്വത്ത് കൈവരും. വരുമാനം വർദ്ധിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം.

മീനം

മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ദൂരയാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി