AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ധനയോഗ സാധ്യതയടക്കം മുന്നില്‍, ഇന്ന് ഈ നാളുകാര്‍ക്ക് കോളടിച്ചു, രാശിഫലം

Horoscope Today 11th August 2025 in Malayalam: ധനയോഗം, ആരോഗ്യം, അംഗീകാരം, പ്രവര്‍ത്തനവിജയം, ബിസിനസില്‍ നേട്ടം തുടങ്ങിയവയാണ് ചില നാളുകാര്‍ക്ക് ഇന്ന്‌ പ്രതീക്ഷ പകരുന്ന ഘടകങ്ങള്‍. മറ്റു ചിലര്‍ ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം തുടങ്ങിയവയും നേരിട്ടേക്കാം. ഇന്നത്തെ രാശിഫലം

Horoscope Today: ധനയോഗ സാധ്യതയടക്കം മുന്നില്‍, ഇന്ന് ഈ നാളുകാര്‍ക്ക് കോളടിച്ചു, രാശിഫലം
രാശിഫലം Image Credit source: sarayut Thaneerat/Getty Images Creative
jayadevan-am
Jayadevan AM | Published: 11 Aug 2025 06:10 AM

ചില നാളുകളിലുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. ധനയോഗം, ആരോഗ്യം, അംഗീകാരം, പ്രവര്‍ത്തനവിജയം, ബിസിനസില്‍ നേട്ടം തുടങ്ങിയവയാണ് പ്രതീക്ഷ പകരുന്ന ഘടകങ്ങള്‍. മറ്റു ചിലര്‍ ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം തുടങ്ങിയവയും നേരിട്ടേക്കാം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

ശത്രുശല്യം, അസ്വസ്ഥത, കാര്യപരാജയം ഇവ കാണുന്നു. ചെലവില്‍ ശ്രദ്ധ വേണം.

ഇടവം

വാക്കുകളിലും പ്രവര്‍ത്തികളിലും ജാഗ്രത വേണം. വാഗ്വാദം, നിയമപ്രശ്‌നങ്ങള്‍, യാത്രാപരാജയം, അസ്വസ്ഥത ഇവയ്ക്ക് സാധ്യത.

മിഥുനം

ഇന്ന് മികച്ച ദിനമായേക്കാം. ധനയോഗം, ബിസിനസില്‍ നേട്ടം, ബന്ധുസമാഗമം, ഉല്ലാസയാത്രാ, സല്‍ക്കാരയോഗം ഇവ കാണുന്നു.

കര്‍ക്കടകം

സാമ്പത്തിക വെല്ലുവിളി, ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത, അലച്ചില്‍ ഇവയ്ക്ക് സാധ്യത.

ചിങ്ങം

പ്രവര്‍ത്തനപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, അമിത ചെലവ് തുടങ്ങിയവ കാണുന്നു.

കന്നി

കലഹം, അപകടഭീതി, പ്രവര്‍ത്തനതടസം, ബിസിനസില്‍ നഷ്ടം ഇവയ്ക്ക് സാധ്യത. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം.

തുലാം

തൊഴില്‍ അന്വേഷകരുടെ ശ്രമങ്ങള്‍ വിജയിച്ചേക്കാം. ആഗ്രഹങ്ങള്‍ സഫലമായേക്കാം. കാര്യവിജയം, മത്സരവിജയം ഇവയ്ക്ക് സാധ്യത.

വൃശ്ചികം

ചെലവ്, അലച്ചില്‍, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, അപകടഭീതി ഇവ കാണുന്നു.

Also Read: Malayalam Astrology: ആരാണവർ? കടബാധ്യതയുടെ വേദന കുറയും, പൈസ നേടുന്ന രാശികൾ

ധനു

നേട്ടം, കാര്യവിജയം, ദ്രവ്യലാഭം, തൊഴിലിടങ്ങളില്‍ അനുകൂല സ്ഥലംമാറ്റം/സ്ഥാനക്കയറ്റം ഇവയ്ക്ക് സാധ്യത.

മകരം

ധനതടസം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, യാത്രാപരാജയം, കാര്യതടസം ഇവയ്ക്ക് സാധ്യത.

കുംഭം

തൊഴില്‍ലാഭം, സന്തോഷം, സമാധാനം, സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു.

മീനം

ധനയോഗം, ശത്രുക്ഷയം, പ്രവര്‍ത്തനനേട്ടം, ബിസിനസില്‍ ലാഭം ഇവയ്ക്ക് സാധ്യത. കൂടിക്കാഴ്ചകള്‍ വിജയിച്ചേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)