AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ബിസിനസിൽ ലാഭം ഉണ്ടാകും, സുഹൃത്തിനെ കണ്ടുമുട്ടും; അറിയാം ഇന്നത്തെ രാശിഫലം

Horoscope Today 21st August 2025: വിവാഹം ആലോചിക്കുന്നവർക്ക് നല്ല ബന്ധങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നാൽ ചില രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ വന്ന് ചേരും.

Horoscope Today: ബിസിനസിൽ ലാഭം ഉണ്ടാകും, സുഹൃത്തിനെ കണ്ടുമുട്ടും; അറിയാം ഇന്നത്തെ രാശിഫലം
Horoscope Image Credit source: Gettyimages
Sarika KP
Sarika KP | Published: 21 Aug 2025 | 06:01 AM

ഇന്ന് ചില രാശിക്കാർക്ക് അനുകൂലവും സന്തോഷ നിറഞ്ഞതുമായ ദിവസമായിരിക്കും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ബന്ധങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നാൽ ചില രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ വന്ന് ചേരും. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും?

മേടം

മേടം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ആരോ​ഗ്യകാര്യത്തിൽ തൃപ്തികരമായിരിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അഭിമാനിക്കും. എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ സമീപിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് മികച്ച വിജയം നേടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ഉണ്ടാകും. പങ്കാളിയുമായി സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് സന്തോഷം നൽകും. ബിസിനസിൽ ലാഭം ഉണ്ടാകും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ വന്ന് ചേരും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം കാണാൻ സാധിക്കും. ക്ഷമയോടെ ഓരോ കാര്യവും ചെയ്യുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. പുതിയ സന്തോഷങ്ങൾ തേടി വരും. കൂട്ടുകാരുമായി സമയം ചെലവഴിക്കുക.

Also Read:അന്ന് ഗണപതിയുണ്ടായി, വിനായക ചതുർത്ഥിക്ക് പിന്നിലെ കഥ

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വരും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ലക്ഷ്യങ്ങൾ നേടാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ബിസിനസ്സിൽ പ്രശ്നങ്ങളുണ്ടാകാം. ക്ഷമയോടെയും കഠിനാധ്വാനത്തോടെയും മുന്നോട്ട് പോകുക.

ധനു

ധനു രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ആഗ്രഹങ്ങൾ നിറവേറും. സർക്കാർ ജോലിയിലുള്ളവർക്ക് നേട്ടങ്ങൾ ലഭിക്കും. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

മകരം

മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ വിജയം ഉണ്ടാകും. ശത്രുക്കളിൽ നിന്ന് ജാഗ്രത പാലിക്കുക. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാം. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം നേടും. പ്രിയപ്പട്ടവരെ കാണാൻ അവസരം ലഭിക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. ബിസിനസിൽ നഷ്ടം ഉണ്ടാകും. സംസാരത്തിൽ നിയന്ത്രണം വേണം. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ബന്ധങ്ങൾ വരാൻ സാധ്യതയുണ്ട്.