Ganesh Chaturthi 2025: അന്ന് ഗണപതിയുണ്ടായി, വിനായക ചതുർത്ഥിക്ക് പിന്നിലെ കഥ
വിനകളും വിഘ്നങ്ങളും അകറ്റുന്ന ഭഗവാന് വിനായകനാണ്. ഏത് കാര്യം തുടങ്ങുമ്പോഴും ഗണപതിയെ പൂജിച്ച് തുടങ്ങുന്നതൊന്നും തടപ്പെടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഹൈന്ദവ വിശ്വാസപ്രകാരം ശുഭകാര്യങ്ങൾക്ക് ഗണപതിഹോമം
വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള കഥകൾ പ്രചരിക്കുന്നുണ്ട് അതിലൊന്നാണ് ഗണപതിയുടെ ജനനം. ഒരിക്കൽ കൈലാസത്തിൽ പാർവതീദേവി കുളിക്കാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. തനിക്കൊരു കാവൽക്കാരനെ വേണമെന്ന് ദേവിക്ക് തോന്നിയത്രെ. അങ്ങനെ അവിടെയുണ്ടായിരുന്ന മഞ്ഞളും മറ്റ് സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് പാർവ്വതീ ദേവി ഒരു പ്രതിമയുണ്ടാക്കി തപോശക്തിയാൽ അതിന് ജീവൻ നൽകി അതാണ് ഗണപതിയുടെ ജനനം. ഗണപതിയെ കാവൽ നിർത്തി പാർവ്വതി കുളിക്കാനായി പോയി ഈ സമയം അവിടെയെത്തിയ ഭഗവാൻ ശിവനെ ഗണപതി തടഞ്ഞു.
ഇരുവരും തമ്മിൽ ഒരു യുദ്ധം തന്നെ ഉണ്ടാവുകയും ഒടുവിൽ ഗണപതിയുടെ ശിരസ് ത്രിശൂലത്താൽ ശിവൻ ഛേദിക്കുകയും ചെയ്തു. ശബ്ജം കേട്ടെത്തിയ പാർവ്വതി മകൻ്റെ ശിരസ്സ് ഛേദിച്ചത് കണ്ട് സങ്കടപ്പെട്ടു. തൻ്റെ പുത്രനെ തനിക്ക് തിരികെ വേണമെന്ന് ദേവി ആവശ്യപ്പെട്ടു വിഷമ സ്ഥിതിയിലായ ഭഗവാൻ തൻ്റെ ഭൂത ഗണങ്ങളോട് പുറപ്പെടാൻ ആവശ്യപ്പെട്ടു ആദ്യം കാണുന്ന ഒന്നിൻ്റെ ശിരസ് എടുത്ത് കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അങ്ങനെ ഭൂതഗണങ്ങൾ ഉറങ്ങി കിടന്നിരുന്ന ഒരു ഗജത്തിൻ്റെ ശിരസുമായി വരികയും ശിവൻ ആ തല ഗണപതിയുടെ ഉടലിൽ ചേർത്തു വെച്ച് അതിന് ജീവൻ നൽകുകയും ചെയ്തു.
ALSO READ: എളുപ്പത്തിൽ പണം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
അങ്ങിനെ ഗണപതി ഉണ്ടായി. അതുകൊണ്ട് തന്നെ ആനകൾക്കെല്ലാം ഒരു പ്രത്യക്ഷ ഗണപതി സങ്കൽപ്പവുമുണ്ട്. ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർത്ഥി ദിവസമായിരുന്നു ഇതെല്ലാം നടന്നത്. അതു കൊണ്ട് ആ ദിവസത്തെ വിനായക ചതുർത്ഥി എന്ന് വിളിക്കുന്നു. ഗണപതി എന്ന പേരിന് പിന്നിലും ഒരു കാര്യമുണ്ട്. ആനയുടെ തലവെച്ച് ജീവൻ കൊടുത്ത മകനെ തൻ്റെ ഭൂതഗണങ്ങളുടെ അധിപനായും ശിവൻ പ്രഖ്യാപിച്ചു. ഗണങ്ങളുടെ അധിപതി അതുകൊണ്ട് ഗണപതിയായി.
വിനകളും വിഘ്നങ്ങളും അകറ്റുന്ന ഭഗവാന് വിനായകനാണ്. ഏത് കാര്യം തുടങ്ങുമ്പോഴും ഗണപതിയെ പൂജിച്ച് തുടങ്ങുന്നതൊന്നും തടപ്പെടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഹൈന്ദവ വിശ്വാസപ്രകാരം ശുഭകാര്യങ്ങൾക്ക് ഗണപതിഹോമം നടത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ അകറ്റി സർവ്വ ദുരിതങ്ങളിൽ നിന്നും മുന്നേറുകയാണ് ഗണേശ ചതുർത്ഥിയുടെ തത്ത്വം.