Horoscope : തൊഴില്‍ ശ്രമം വിജയിക്കും, ഇന്ന് ഈ നാളുകാര്‍ക്ക് നേട്ടങ്ങളുടെ ദിനം; രാശിഫലം അറിയാം
Today’s Horoscope 31th May 2025 in Malayalam: ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയ അനുകൂല പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റുചിലര്‍ക്ക് കാര്യതടസം, അലച്ചില്‍ തുടങ്ങിയ പ്രതികൂല ഫലങ്ങളും കാണുന്നു
ഇന്ന് മെയ് 31 ശനി. മെയ് മാസത്തിലെ അവസാന ദിനമാണ് ഇന്ന്. രാശിഫലത്തിലെ പ്രവചനങ്ങള്‍ ഈ ദിവസം നോക്കുന്നവരും ഏറെയാകാം. ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയ അനുകൂല പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റുചിലര്‍ക്ക് കാര്യതടസം, അലച്ചില്‍ തുടങ്ങിയ പ്രതികൂല ഫലങ്ങളും കാണുന്നു. സമ്മിശ്ര ഫലങ്ങള്‍ ചില നാളുകളില്‍ കാണാം. ഇന്നത്തെ രാശിഫലം ഓരോ നാളുകാര്‍ക്കും എങ്ങനെയാണെന്ന് നോക്കാം.
മേടം
മികച്ച പ്രവചനങ്ങള്‍ കാണുന്നു. കാര്യവിജയം, ആഗ്രഹസഫലീകരണം, സല്‍ക്കാരയോഗം, ഉത്സാഹം, അംഗീകാരം ഇവയ്ക്ക് സാധ്യത.
ഇടവം
അനുകൂല പ്രവചനങ്ങളല്ല. ഇച്ഛാഭംഗം, കാര്യപരാജയം, പ്രവര്‍ത്തനമാന്ദ്യം, അലച്ചില്‍ ഇവ കാണുന്നു. ധനവിനിയോഗത്തില്‍ ശ്രദ്ധിക്കുക.




മിഥുനം
യാത്രാപരാജയം, കാര്യപരാജയം, അസ്വസ്ഥത, സാമ്പത്തിക വെല്ലുവിളി തുടങ്ങിയവയ്ക്ക് സാധ്യത. തടസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത അനിവാര്യം.
കര്‍ക്കടകം
ഇന്ന് മികച്ച ദിനമാകാം. കാര്യവിജയം, പ്രവര്‍ത്തനവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, ഉത്സാഹം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു.
ചിങ്ങം
സുഹൃദ്-ബന്ധുസമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, നേട്ടം, കാര്യവിജയം ഇവയ്ക്ക് സാധ്യത.
കന്നി
ഇന്ന് പ്രതികൂലയാത്രയാകാം. വാഹനയാത്രികര്‍ സൂക്ഷിക്കണം. ശത്രുശല്യം, കലഹം, അസ്വസ്ഥത, മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍, ശരീരക്ഷതം ഇവയ്ക്ക് സാധ്യത.
തുലാം
അലച്ചില്‍, സാമ്പത്തിക വെല്ലുവിളി, കാര്യപരാജയം, മത്സരപരാജയം, നഷ്ടം ഇവ കാണുന്നു.
വൃശ്ചികം
നേട്ടം, ആരോഗ്യം, അംഗീകാരം, ആഗ്രഹസഫലീകരണം, പ്രവര്‍ത്തനവിജയം, കാര്യവിജയം എന്നിവ കാണുന്നു. തൊഴിലിന് വേണ്ടി ശ്രമിക്കുന്നവരാണെങ്കില്‍ അത് സാധിച്ചേക്കാം.
ധനു
ഇന്ന് പ്രതിസന്ധി നിറഞ്ഞ ദിവസമാകാം. അപകടസാധ്യത, കാര്യപരാജയം, അഭിമാനക്ഷതം ഇവയ്ക്ക് സാധ്യത. ജാഗ്രത വേണം.
മകരം
അംഗീകാരം, ആരോഗ്യം, പ്രവര്‍ത്തന വിജയം, ഉല്ലാസയാത്രായോഗം, കാര്യവിജയം ഇവ കാണുന്നു.
Read Also: Astrology Malayalam: അഞ്ച് രാശിക്കാർക്കിനി രാജയോഗം, രണ്ട് രാശികളുടെ സംക്രമണം
കുംഭം
സല്‍ക്കാരയോഗം, സുഹൃദ്-ബന്ധുസമാഗമം, കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
മീനം
തടസങ്ങള്‍ നേരിട്ടേക്കാം. വാക്കും പ്രവൃത്തിയും സൂക്ഷിക്കണം. വാഗ്വാദം, ശത്രുശല്യം, അപകടസാധ്യത ഇവ കാണുന്നു.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)