Horoscope Today : ഈ നാളുകാര്‍ക്ക് ധനയോഗം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം അറിയാം
Today’s Horoscope 7th July 2025 in Malayalam: ധനയോഗം, കാര്യവിജയം, ശത്രുക്ഷയം, ആരോഗ്യം, അംഗീകാരം, ബിസിനസില്‍ നേട്ടം ഉള്‍പ്പെടെയുള്ള നിരവധി പോസിറ്റിവായ കാര്യങ്ങള്‍ ചില നാളുകാര്‍ക്ക് ഇന്ന് കാണുന്നു. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് തിരിച്ചടികളുണ്ടാകാനും സാധ്യത

ചില നാളുകാര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. ധനയോഗം, കാര്യവിജയം, ശത്രുക്ഷയം, ആരോഗ്യം, അംഗീകാരം, ബിസിനസില്‍ നേട്ടം ഉള്‍പ്പെടെയുള്ള നിരവധി പോസിറ്റിവായ കാര്യങ്ങള്‍ ചില നാളുകാര്‍ക്ക് ഇന്ന് കാണുന്നു. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് തിരിച്ചടികളുണ്ടാകാനും സാധ്യതയുണ്ട്. കാര്യപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നം തുടങ്ങിയവ ഇവരെ അലട്ടിയേക്കാം. ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ ഭാഗികമായി മാറാനും സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം അറിയാം.
മേടം
വെല്ലുവിളികളുണ്ടായേക്കാം. ശത്രുശല്യം, അലച്ചില്‍, ചെലവ്, കാര്യതടസം ഇവ കാണുന്നു.
ഇടവം
അനുകൂലമായ ഫലങ്ങള്‍ക്ക് സാധ്യത. പുതിയ അവസരങ്ങള്‍ കാണുന്നു. കാര്യവിജയം, അംഗീകാരം, നേട്ടം ഇവയ്ക്കും സാധ്യത.




മിഥുനം
തടസങ്ങള്‍ മാറിയേക്കാം. ശത്രുക്ഷയം, ധനയോഗം, ബിസിനസില്‍ നേട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.
കര്‍ക്കടകം
അഭിമാനക്ഷതം, വേദനാജനകമായ അനുഭവങ്ങള്‍, ശത്രുശല്യം, ആരോഗ്യപ്രശ്‌നങ്ങള്‍, യാത്രാപരാജയം ഇവ കാണുന്നു. കാര്യങ്ങള്‍ പിന്നീട് ഭാഗികമായി ശരിയായേക്കാം.
ചിങ്ങം
മനഃപ്രയാസം, നഷ്ടം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത. ചെലവ് നിയന്ത്രിക്കണം. യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
കന്നി
പ്രവര്‍ത്തനവിജയം, ദ്രവ്യലാഭം, ബിസിനസില്‍ നേട്ടങ്ങള്‍ ഇവ കാണുന്നു. അനുകൂലമായ സ്ഥലംമാറ്റങ്ങള്‍, സ്ഥാനക്കയറ്റം ഇവയ്ക്കും സാധ്യത.
Read Also: Shukra Gochar July 2025: ശുക്രൻ മൂലം സമ്പന്നരാകാൻ പോകുന്ന രാശിക്കാർ
തുലാം
കാര്യപരാജയം, ബിസിനസില്‍ നഷ്ടങ്ങള്‍, അസ്വസ്ഥത, ദുഃഖം, അലച്ചില്‍ ഇവയ്ക്ക് സാധ്യത. യാത്രാവിജയം കാണുന്നു.
വൃശ്ചികം
സല്‍ക്കാരയോഗം, ബന്ധുസമാഗമം, യാത്രാവിജയം, മനസമാധാനം ഇവ കാണുന്നു. ഗുണദോഷസമ്മിശ്രം.
ധനു
ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത, കാര്യപരാജയം ഇവ കാണുന്നു. തടസങ്ങളുണ്ടായേക്കാം.
മകരം
മത്സരവിജയം, പ്രവര്‍ത്തനനേട്ടം, ശത്രുക്ഷയം ഇവ കാണുന്നു. നിയമത്തര്‍ക്കങ്ങളില്‍ വിജയമുണ്ടായേക്കാം.
കുംഭം
ദ്രവ്യലാഭം, കാര്യവിജയം, അംഗീകാരം, നേട്ടം, സുഹൃത്ത്‌സംഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
മീനം
അപകടഭീതി, ശത്രുശല്യം, വാഗ്വാദം, മനപ്രയാസം, കാര്യപരാജയം ഇവ കാണുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് . ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)