AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: കുട്ടികളുടെ മുമ്പിൽ വച്ച് അരുത്, ഇക്കാര്യങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തേണം

Chanakya Niti: മാതാപിതാക്കളാണ് കുട്ടികളുടെ മാതൃക. അവരുടെ ഓരോ പ്രവൃത്തിയും കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. മാതാപിതാക്കൾ ഒരിക്കലും ചില കാര്യങ്ങൾ കുട്ടികളുടെ മുമ്പിൽവെച്ച് ചെയ്യരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം....

Chanakya Niti: കുട്ടികളുടെ മുമ്പിൽ വച്ച് അരുത്, ഇക്കാര്യങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തേണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 01 Jul 2025 09:33 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ എങ്ങനെ പ്രവർത്തിക്കണമെന്നും വിജയം കണ്ടെത്തണമെന്നും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നു.

മാതാപിതാക്കളാണ് കുട്ടികളുടെ മാതൃക. അവരുടെ ഓരോ പ്രവൃത്തിയും കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. മാതാപിതാക്കൾ ഒരിക്കലും ചില കാര്യങ്ങൾ കുട്ടികളുടെ മുമ്പിൽവെച്ച് ചെയ്യരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം….

വാക്കുകൾ

കുട്ടികളുടെ മുന്നിൽ അധിക്ഷേപകരമായ വാക്കുകളോ അപമാനകരമായ വാക്കുകളോ ഉപയോ​ഗിക്കരുത്. കുട്ടികളുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ രക്ഷിതാക്കള്‍ അവരുടെ ബഹുമാനവും അന്തസ്സും ചിന്തിക്കണമെന്ന് ചാണക്യനീതിയിൽ പറയുന്നു.

ALSO READ: വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്നോ? സ്വയം കുറ്റപ്പെടുത്തേണ്ട, ചാണക്യൻ പറയുന്നത് ഇങ്ങനെ…

ചിന്തിച്ച് സംസാരിക്കുക

കുട്ടികളുടെ മുന്നിൽ വളരെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ. നിങ്ങളുടെ ഓരോ വാക്കും അവർ കേൾക്കുന്നുണ്ടെന്ന് ബോധ്യം മാതാപിതാക്കൾക്ക് വേണമെന്ന് ചാണക്യൻ പറയുന്നു. നിങ്ങള്‍ അവരെ എങ്ങനെ രൂപപ്പെടുത്തുന്നുവോ, ഭാവിയില്‍ അവര്‍ അങ്ങനെയായി മാറും.

കള്ളം പറയരുത്

മാതാപിതാക്കൾ കുട്ടികളുടെ മുന്നിൽ കള്ളം പറയരുത്. അവരത് കണ്ടുപഠിക്കുകയും അവരും നിങ്ങളോട് കള്ളം പറയാന്‍ തുടങ്ങിയേക്കാം. നിങ്ങള്‍ അവരുടെ മുന്നില്‍ വന്ന് കള്ളം പറയുകയോ നിങ്ങളുടെ നുണകളില്‍ അവരെ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ അവരുടെ മുന്നില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം കുറയും.

വഴക്ക് കൂടരുത്

‌മാതാപിതാക്കള്‍ കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കുണ്ടാക്കുകയോ മറ്റുള്ളവരുടെ കുറവുകളെക്കുറിച്ച് സംസാരിക്കുകയോ ചെയ്യരുത്. ഇത് രക്ഷിതാക്കളോടുള്ള കുട്ടിയുടെ ബഹുമാനം കുറയ്ക്കും. അതിനാല്‍, ഇത്തരം ശീലങ്ങള്‍ ഒഴിവാക്കണമെന്ന് ചാണക്യന്‍ ഓർമിപ്പിക്കുന്നു.