AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: ഇത്തരക്കാരോട് ഒരിക്കലും നിങ്ങളുടെ സങ്കടങ്ങൾ പറയരുത്, അത്രയധികം അപകടകാരികൾ

Chanakya Niti: നമ്മുടെ സങ്കടങ്ങൾ പ്രിയപ്പെട്ടവരുമായി പങ്ക് വയ്ക്കുമ്പോൾ ആശ്വാസം ലഭിക്കാറുണ്ട്. എന്നാൽ മരണക്കിടക്കയിൽ ആയാൽ പോലും ചില ആളുകളോട് നിങ്ങളുടെ സങ്കടങ്ങൾ പറയരുതെന്ന് ചാണക്യൻ പറയുന്നു.

Chanakya Niti: ഇത്തരക്കാരോട് ഒരിക്കലും നിങ്ങളുടെ സങ്കടങ്ങൾ പറയരുത്, അത്രയധികം അപകടകാരികൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images/ Freepik
nithya
Nithya Vinu | Published: 05 Jul 2025 16:13 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ അദ്ദേ​ഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്.

നമ്മുടെ സങ്കടങ്ങൾ പ്രിയപ്പെട്ടവരുമായി പങ്ക് വയ്ക്കുമ്പോൾ ആശ്വാസം ലഭിക്കാറുണ്ട്. എന്നാൽ മരണക്കിടക്കയിൽ ആയാൽ പോലും ചില ആളുകളോട് നിങ്ങളുടെ സങ്കടങ്ങൾ പറയരുതെന്ന് ചാണക്യൻ പറയുന്നു. അത് പ്രശ്നങ്ങളെ ഇരട്ടിക്കും. ചാണക്യൻ പറയുന്ന അത്തരക്കാർ ആരെല്ലാമെന്ന് നോക്കാം.

സ്വാർത്ഥർ

സുഖത്തിലും ദു:ഖത്തിലും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത്. അവരുമായി മാത്രമേ കൂട്ട്ക്കൂടാവൂ. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ നിങ്ങളോട് കൂട്ട് കൂടുന്നവരുണ്ട്. അത്തരത്തിൽ വ്യാജ സൗഹൃദം നിലനിർത്തുന്നവരോട് നിങ്ങളുടെ സങ്കടങ്ങൾ പറയരുത്. അവർ നിങ്ങളുടെ സ്വകാര്യ പ്രശ്നങ്ങൾ മറ്റൊരാളോട് വെളിപ്പെടുത്താന്‍ സാധ്യതയുണ്ട്.

കളിയാക്കുന്നവർ

കാര്യത്തിന്റെ ​ഗൗരവം മനസിലാക്കാതെ എന്തിനും ഏതിനും കളിയാക്കുന്ന സ്വഭാവക്കാരുണ്ടെങ്കില്‍ അവരുമായും നിങ്ങളുടെ സങ്കടങ്ങൾ പങ്ക് വയ്ക്കരുത്. നിങ്ങളുടെ പ്രശ്നങ്ങളും അവർക്ക് വെറും കളിതമാശയായിരിക്കും.

ALSO READ: വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്നോ? സ്വയം കുറ്റപ്പെടുത്തേണ്ട, ചാണക്യൻ പറയുന്നത് ഇങ്ങനെ…

അസൂയക്കാര്‍

അസൂയയുള്ള വ്യക്തിയാണ് നിങ്ങളുടെ സുഹൃത്തെങ്കിൽ അവരുമായും നിങ്ങളുടെ സങ്കടം പങ്ക് വയ്ക്കരുത്. നിങ്ങളുടെ പ്രശ്നങ്ങൾ അവരുടെ ഉള്ളില്‍ സന്തോഷത്തിന് കാരണമാകും. അതിനാൽ അത്തരക്കാരുമായുള്ള കൂട്ട്ക്കെട്ട് അവസാനിപ്പിക്കുന്നതാണ് നല്ലത്.

അമിതമായി സംസാരിക്കുന്നവർ

അമിതമായി സംസാരിക്കുന്നവർ പലപ്പോഴും നിങ്ങൾക്കൊരു തലവേദനയായി മാറാൻ സാധ്യതയുണ്ട്. അവർ ഒന്നും ചിന്തിക്കാതെ സംസാരിക്കുന്നു. അതിനാൽ നിങ്ങളുടെ സ്വകാര്യ പ്രശ്നങ്ങൾ അവരുമായി പങ്ക് വയ്ക്കുന്നതിന് നന്നായി ആലോചിക്കുക.

( നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. )