Horoscope Today: ഈ നാളുകാര്‍ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണം, ജാഗ്രത അനിവാര്യം; ഇന്നത്തെ രാശിഫലം
Horoscope Today 09th August 2025 in Malayalam: ചിലയാളുകള്‍ക്ക് സന്തോഷം നല്‍കുന്നതും, മറ്റ് ചിലരെ നിരാശപ്പെടുത്തന്നതുമായ പ്രവചനങ്ങള്‍ കണ്ടെന്നുവരാം. ചിലപ്പോള്‍ സമ്മിശ്ര പ്രവചനങ്ങളാകാം കാണുന്നത്. പ്രവചനം എന്തുതന്നെയായാലും ആത്മധൈര്യത്തോടെയാകണം ഓരോ ദിവസത്തെയും അഭിമുഖീകരിക്കേണ്ടത്
ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന പ്രവചനമാണ് രാശിഫലം നല്‍കുന്നത്. ഓരോ നാളുകാരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ രാശിഫലത്തില്‍ കാണാം. ചിലയാളുകള്‍ക്ക് സന്തോഷം നല്‍കുന്നതും, മറ്റ് ചിലരെ നിരാശപ്പെടുത്തന്നതുമായ പ്രവചനങ്ങള്‍ കണ്ടെന്നുവരാം. ചിലപ്പോള്‍ സമ്മിശ്ര പ്രവചനങ്ങളാകാം കാണുന്നത്. പ്രവചനം എന്തുതന്നെയായാലും ആത്മധൈര്യത്തോടെയാകണം ഓരോ ദിവസത്തെയും അഭിമുഖീകരിക്കേണ്ടത്. ഇന്നത്തെ രാശിഫലം നോക്കാം.
മേടം
ഇന്ന് നല്ല ദിവസമായേക്കാം. ചര്‍ച്ചകള്‍ വിജയിച്ചേക്കാം. അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പൊതുവെ ഇന്ന് ഉത്സാഹമുണ്ടാകും. ശത്രുക്ഷയത്തിനും സാധ്യത.
ഇടവം
ചില്ല വെല്ലുവിളികളുണ്ടായേക്കാം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. അപകടഭീതി, അസ്വസ്ഥത ഇവ കാണുന്നു.




മിഥുനം
പ്രതിസന്ധികള്‍ നേരിട്ടേക്കാം. മനഃപ്രയാസം, അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യപരാജയം ഇവ കാണുന്നു.
കര്‍ക്കടകം
അനുകൂല ദിവസമാകാന്‍ സാധ്യത. ആരോഗ്യം, അംഗീകാരം, ധനയോഗം, മത്സരവിജയം, കാര്യവിജയം ഇവ കാണുന്നു.
ചിങ്ങം
ശത്രുക്ഷയം, പ്രവര്‍ത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. കഠിനാധ്വാനത്തിന് ഫലം കണ്ടേക്കാം.
കന്നി
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. അപകടഭീതി, ശത്രുശല്യം, വാഗ്വാദം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. നിയമപ്രശ്‌നങ്ങളിലും അകപ്പെട്ടേക്കാം.
തുലാം
ആഗ്രഹിച്ച കാര്യങ്ങള്‍ ചിലപ്പോള്‍ നടക്കണമെന്നില്ല. ബിസിനസില്‍ ചിലപ്പോള്‍ നഷ്ടം നേരിട്ടേക്കാം. ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ സാധ്യത.
വൃശ്ചികം
ഉല്ലാസ യാത്രകള്‍ക്ക് സാധ്യത. ബന്ധുസമാഗമം, സല്‍ക്കാരയോഗം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ സഫലമായേക്കാം.
ധനു
ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നു. യാത്രകള്‍ക്ക് തടസം നേരിട്ടേക്കാം. പ്രവര്‍ത്തനമാന്ദംയ, അസ്വസ്ഥത ഇവ കാണുന്നു.
Also Read: Malayalam Vastu Tips: രാവിലെ പക്ഷികൾ ചിലക്കുന്നത് കേട്ടാൽ ശുഭ സൂചന ?
മകരം
തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം. തൊഴിലിടങ്ങളില്‍ മികച്ച അനുഭവങ്ങള്‍ക്ക് സാധ്യത. അനുകൂല സ്ഥലംമാറ്റങ്ങള്‍, സ്ഥാനക്കയറ്റം ഇവ കാണുന്നു.
കുംഭം
വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായേക്കാം. ആഗ്രഹങ്ങള്‍ സഫലമാകണമെന്നില്ല. കാര്യപരാജയം, മത്സരപരാജയം, പ്രവര്‍ത്തനപരാജയം ഇവ കാണുന്നു.
മീനം
സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ദ്രവ്യലാഭം ഇവ കാണുന്നു.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)