Today’s Horoscope : ശത്രുശല്യം, ശരീരക്ഷതം; ഈ നാളുകാര്‍ ഇന്ന് സൂക്ഷിക്കണം; രാശിഫലം അറിയാം

Horoscope 28h March 2025: പ്രതീക്ഷകളോടെയാണ് പല ദിനങ്ങളും നാം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാശിഫലം വായിക്കാന്‍ കൂടുതല്‍ ആളുകള്‍ താല്‍പര്യപ്പെടുന്നത്. ഓരോ ദിനവും ഓരോ നാളുകാര്‍ക്കും എങ്ങനെയെന്ന് സംബന്ധിച്ചുള്ള സര്‍വതലസ്പര്‍ശിയായ പ്രവചനങ്ങള്‍ രാശിഫലത്തിലുണ്ട്. ഇന്നത്തെ രാശിഫലം നോക്കാം

Today’s Horoscope : ശത്രുശല്യം, ശരീരക്ഷതം; ഈ നാളുകാര്‍ ഇന്ന് സൂക്ഷിക്കണം; രാശിഫലം അറിയാം

പ്രതീകാത്മക ചിത്രം

Published: 

28 Mar 2025 05:45 AM

രോ ദിനവും പ്രതീക്ഷകളോടെയാണ് മനുഷ്യന്‍ വരവേല്‍ക്കുന്നത്. ചില ദിനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാം. മറ്റ് ചിലപ്പോള്‍ നിരാശകള്‍ മാത്രമാകാം ലഭിക്കുന്നത്. ഒരുപക്ഷേ, സമ്മിശ്രമഫലങ്ങളാകാം അനുഭവപ്പെടുന്നത്. എന്തുതന്നെയായാലും പല ദിനങ്ങളും ആരംഭിക്കുന്നത് പ്രതീക്ഷകളോടെയാണ്. ഈ സാഹചര്യത്തിലാണ് രാശിഫലം വായിക്കാന്‍ ആളുകള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ഓരോ ദിനവും ഓരോ നാളുകാര്‍ക്കും എങ്ങനെയെന്ന് സംബന്ധിച്ചുള്ള സര്‍വതലസ്പര്‍ശിയായ പ്രവചനങ്ങള്‍ രാശിഫലത്തില്‍ കാണാം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

പ്രവര്‍ത്തനവിജയം, നേട്ടം, അംഗീകാരം, എന്നിവയ്ക്ക്‌ സാധ്യത. ഉച്ചയ്ക്ക് ശേഷം മനഃപ്രയാസം, സാമ്പത്തികപ്രശ്‌നങ്ങള്‍, യാത്രാപരാജയം, കാര്യപരാജയം എന്നിവ കാണുന്നു.

ഇടവം

തൊഴിലിടത്ത് അനുകൂല നേട്ടം. അനുകൂലമായ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. കാര്യവിജയം, യാത്രാവിജയം, സുഹൃദ്-ബന്ധുസമാഗമം, സല്‍ക്കാരയോഗം ഇവ കാണുന്നു.

മിഥുനം

പകല്‍ സമയം അനുകൂലമല്ല. ധനപ്രശ്‌നം, യാത്രാപരാജയം, കാര്യപരാജയം എന്നിവ കാണുന്നു. വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടും.

കര്‍ക്കിടകം

പൊതുവെ അനുകൂലദിവസമല്ല. മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത, അലച്ചില്‍, സാമ്പത്തികപ്രശ്‌നങ്ങള്‍, കാര്യപരാജയം എന്നിവയ്ക്ക് സാധ്യത.

ചിങ്ങം

പകല്‍സമയം അനുകൂലം. കാര്യവിജയം, ആരോഗ്യം, നേട്ടം, അംഗീകാരം എന്നിവ കാണുന്നു. വൈകുന്നേരത്തോടെ മനഃപ്രയാസം, അസ്വസ്ഥത, അലച്ചില്‍, അപകടഭീതി ഇവയ്ക്ക് സാധ്യത.

കന്നി

അനുകൂലദിവസം. പ്രവര്‍ത്തനവിജയം, അംഗീകാരം നേട്ടം, മനസമാധാനം, ശത്രുക്ഷയം, യാത്രാവിജയം എന്നിവ കാണുന്നു.

തുലാം

സമ്മിശ്രഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. പകല്‍സമയം അനുകൂലമല്ലെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടും.

വൃശ്ചികം

അനുകൂല ദിവസമല്ല. ശരീരക്ഷതം, ശത്രുശല്യം, കാര്യപരാജയം, വാഗ്വാദം, അസ്വസ്ഥത, മനഃപ്രയാസം ഇവ കാണുന്നു.

Read Also : Malayalam Horoscope: പാരമ്പര്യ രോഗങ്ങൾ തന്നെ പിടിപെട്ടേക്കാം; ബുധൻ മോശ സ്ഥാനത്തെങ്കിൽ ലക്ഷണം ഇങ്ങനെ

ധനു

യാത്രാവിജയം, സുഹൃദ്-ബന്ധു സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം ഇവ കാണുന്നു.

മകരം

ഇച്ഛാഭംഗം, അലച്ചില്‍, ശത്രുശല്യം, ശരീരക്ഷതം, കലഹം, അപകടഭീതി ഇവ കാണുന്നു.

കുംഭം

അംഗീകാരം, നേട്ടം, ആരോഗ്യം, കാര്യവിജയം, സല്‍ക്കാരയോഗം ഇവ കാണുന്നു.

മീനം

ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍, യാത്രാതടസം, അസ്വസ്ഥത എന്നിവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
Triprayar Ekadasi 2025: രോ​ഗമുക്തി, കുടുംബത്തിൽ ഐശ്വര്യം! തൃപ്രയാർ ഏകാദശി എടുക്കേണ്ടതിന്റെ പ്രാധാന്യം
Triprayar Ekadasi 2025: തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
Paush Amavasya 2025:വർഷത്തിലെ അവസാന അമാവാസി ഡിസംബർ 18നോ 19നോ? ശരിയായ തീയതിയും ശുഭ സമയവും അറിയാം
Today’s Horoscope : ഞായറാഴ്ച്ച ഇവർക്ക് അതിരറ്റ സന്തോഷം, ചിലർക്ക് സംഘർഷങ്ങൾ; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Sani Astro Tips: ഭാ​ഗ്യത്തിന്റെ പിന്തുണ എന്നും ലഭിക്കും! ശനിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം