Vastu Tips Malayalam: ഏത് ദിശയിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്? എവിടെയിരുന്ന് കഴിക്കരുത്
Food Eating Vastu Tips: ശരിയായ സ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനെയും സ്വാധീനിക്കുന്നതാണ്. ജീവിതത്തിൽ പുരോഗതിയും വിജയവും വേണമെങ്കിൽ ഭക്ഷണം കഴിക്കുന്നത് ശരിയായ ദിശയിലെന്നത് ഉറപ്പാക്കണം

വാസ്തു നോക്കുന്നവരാണെങ്കിൽ വീട്ടിൽ എല്ലാ കാര്യങ്ങളിലും വാസ്തുവിൻ്റെ സ്വാധീനം കൂടി മനസ്സിലാക്കണം. വാസ്തുശാസ്ത്രത്തിലെ നിയമങ്ങൾ പാലിക്കുന്നത് വീട്ടിലെ ശാന്തതയും സമാധാനവും കൂടിയാണ്. വാസ്തു ശാസ്ത്രമനുസരിച്ച്, നിങ്ങളുടെ വീട്ടിൽ തെറ്റായ ദിശയിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ശരിയായ സ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനെയും സ്വാധീനിക്കുന്നതാണ്. ജീവിതത്തിൽ പുരോഗതിയും വിജയവും വേണമെങ്കിൽ ഭക്ഷണം കഴിക്കുന്നത് ശരിയായ ദിശയിലെന്നത് ഉറപ്പാക്കണം. വാസ്തുവിദ്യ പ്രപകാരം, ഓരോ ദിശയ്ക്കും വ്യത്യസ്ത തരം ഊർജ്ജ പ്രവാഹങ്ങളുണ്ട്. ശരിയായ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ, അവിടെയുള്ള ഊർജ്ജം നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും.
കിഴക്ക്
കിഴക്കോട്ട് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിന് ഗുണകരമാണ്. ഇത് ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്തുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഇ പ്രായമായവർക്കും രോഗികൾക്കും ഈ നിർദ്ദേശം പ്രയോജനകരമാണ്. പതിവായി വയറ്റിലെ പ്രശ്നങ്ങൾ ഉള്ളവർ കിഴക്ക് ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കണം.
പടിഞ്ഞാറ്
ലാഭത്തിന്റെ ദിശ എന്നാണ് പടിഞ്ഞാറ് ദിശയെ വിളിക്കുന്നത്. ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പുരോഗതിക്ക് വഴിയൊരുക്കും. വാസ്തു ശാസ്ത്രമനുസരിച്ച്, ബിസിനസ്സ്, ജോലി, എഴുത്ത്, ഗവേഷണം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിശ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
വടക്ക്
വടക്ക് എന്നാൽ സമ്പത്തിന്റെയും അറിവിന്റെയും ദിശയായി കണക്കാക്കപ്പെടുന്നു. ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ബുദ്ധിക്ക് നല്ലതാണ്. ഒപ്പം നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. യുവാക്കളും വിദ്യാർത്ഥികളും വടക്ക് ദിശയിൽ ഇരുന്ന് വേണം ഭക്ഷണം കഴിക്കാൻ
ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്
വാസ്തുശാസ്ത്രമനുസരിച്ച്,തെക്ക് ദിശ യമരാജന്റെ (മരണത്തിന്റെ ദേവൻ) ദിശയാണ്, അതിനാൽ ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നെഗറ്റീവ് എനർജിയിലേക്ക് എത്തുകയും. ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുടുംബത്തിൽ തർക്കങ്ങൾ വർദ്ധിക്കുകയും പുരോഗതി തടസ്സപ്പെടുകയും ചെയ്യും. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർ ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
ഡൈനിംഗ് റൂമിന്റെ ശരിയായ ദിശ
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ഡൈനിംഗ് റൂം പടിഞ്ഞാറ് ഭാഗത്തായിരിക്കണം. ഈ ദിശ ശുഭകരമാണ്, ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്തും.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും, വിവരങ്ങളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)