AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Today Horoscope: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; ഇന്നത്തെ രാശിഫലം അറിയാം

Horoscope Today ​In Malayalam: ഇന്നത്തെ നക്ഷത്രഫല പ്രകാരം വ്യാഴത്തിന്റെയും ചന്ദ്രന്റെയും സ്ഥാനമാറ്റങ്ങൾ പല രാശിക്കാർക്കും അപ്രതീക്ഷിത ധനയോഗവും തൊഴിൽരംഗത്ത് വലിയ നേട്ടങ്ങളും കൊണ്ടുവരും. എങ്കിലും എല്ലാ നക്ഷത്രക്കാർക്കും ഇത് ബാധകമല്ല. ചിലരെ സാമ്പത്തിക ബാധ്യതകളും, അതുപോലെ മാനസിക വിഷമങ്ങളും കാര്യമായി ബാധിച്ചേക്കാം. അത്തരത്തിൽ 12 രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ ഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.

Today Horoscope: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; ഇന്നത്തെ രാശിഫലം അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 22 Sep 2026 | 06:23 AM

ഇന്ന് സെപ്റ്റംബർ 22 കന്നി മാസം ആറാം തീയതി. ഇന്നത്തെ നക്ഷത്രഫല പ്രകാരം വ്യാഴത്തിന്റെയും ചന്ദ്രന്റെയും സ്ഥാനമാറ്റങ്ങൾ പല രാശിക്കാർക്കും അപ്രതീക്ഷിത ധനയോഗവും തൊഴിൽരംഗത്ത് വലിയ നേട്ടങ്ങളും കൊണ്ടുവരും. എങ്കിലും എല്ലാ നക്ഷത്രക്കാർക്കും ഇത് ബാധകമല്ല. ചിലരെ സാമ്പത്തിക ബാധ്യതകളും, അതുപോലെ മാനസിക വിഷമങ്ങളും കാര്യമായി ബാധിച്ചേക്കാം. അത്തരത്തിൽ 12 രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ ഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.

ALSO READ: സെപ്റ്റംബർ 26 മുതൽ 5 രാശിക്കാർക്ക് സുവർണ്ണകാലം, ലക്ഷ്മി നാരായണ യോഗം വഴി നേട്ടം

മേടം

മേടം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് വലിയ പുരോഗതിയുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരം കാണാനും ഒരു പരിധിവരെ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

ഇടവം

ഇടവം രാശിക്കാർ ഇന്നേ ദിവസം അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. യാത്രകളിൽ ജാഗ്രത പാലിക്കേണ്ട ദിവസമാണ്. വൈകുന്നേരത്തോടെ നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും.

മിഥുനം

മിഥുനം രാശിക്കാർക്ക് കർമ്മരംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. തടസ്സപ്പെട്ടു കിടന്ന കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നത് വലിയ ആശ്വാസം നൽകും. ധനലാഭത്തിന് സാധ്യത കാണുന്നു.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് മാനസിക സമ്മർദ്ദം കുറയും. പുതിയ വ്യവസായ/ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമാണ് ഇന്ന്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നല്ലതാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ആരോഗ്യം തൃപ്തികരമായി മുന്നോട്ട് പോകും. തൊഴിൽപരമായ കാര്യങ്ങളിൽ വിവേകത്തോടെ തീരുമാനമെടുക്കാൻ ശ്രദ്ധിക്കണം. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

കന്നി

കന്നി രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ പുരോ​ഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും. പ്രണയബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിച്ചേക്കാം

തുലാം

തുലാം രാശിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കാനും സാധ്യത കാണുന്നു. യാത്രകൾ ലാഭകരമായി മാറും. ഉദരസംബന്ധമായ അസുഖകൾ അലട്ടിയേക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് തൊഴിൽസ്ഥലത്ത് തടസ്സങ്ങൾ നേരിടാനിടയുണ്ട്. സംസാരത്തിൽ നിയന്ത്രണം വേണം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. മാതാപിതാക്കളുടെ ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കണം.

ധനു

ധനു രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുന്ന ദിവസമാണ് ഇന്ന്. പ്രൊഫഷണൽ രംഗത്ത് വൻ വിജയങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.

മകരം

മകരം രാശിക്കാർ ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ മുതിർന്നവരുമായി ആലോചിച്ച് മാത്രം എടുക്കുക. വൈകുന്നേരത്തോടെ സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.

കുംഭം

കുംഭം രാശിക്കാർക്ക് ഉദ്ദേശിച്ച കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാക്കാനാകും. ബിസിനസ്സിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. അപരിചിതരെ അന്ധമായി വിശ്വസിക്കരുത്.

മീനം

മീനം രാശിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ ഇന്നത്തെ ദിവസം അംഗീകരിക്കപ്പെടും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ വന്നെത്തും. ചെലവുകൾ വർദ്ധിക്കും.

English Summary:

Horoscope Today ​In Malayalam For September 22. Astrologycal Predication Says These Stars Lucky For Financial Gain And job opportunities. Check Today Zodiac Sign Predictions.

Follow Us