AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: കർക്കിടകം അവസാനം ദിവസം… സൂക്ഷിക്കണം ഈ നാളുകാർ; ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam: ആപത്തുകളും, സാമ്പത്തിക നഷ്ടവും, സൽപ്പേരിന് കോട്ടവും തട്ടിയേക്കാം. എന്നാൽ മറ്റ് ചിലർക്ക് വളരെയധികം നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഓരോ നക്ഷത്രങ്ങളുടെയും ജനന സമയം അനുസരിച്ച് ഈ പ്രവചനങ്ങളിൽ മാറ്റം വരുമെങ്കിലും ചില കാര്യങ്ങൾ രാശിഫലത്തിലൂടെ നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം വിശദമായി വായിച്ചറിയാം.

Horoscope Today: കർക്കിടകം അവസാനം ദിവസം… സൂക്ഷിക്കണം ഈ നാളുകാർ; ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 Aug 2026 | 06:40 AM

ഇന്ന് ഓ​ഗസ്റ്റ് 16 ഞായറാഴ്ച്ച, കർക്കിടക മാസത്തിലെ അവസാന ദിവസം. നാളെ ചിങ്ങം ഒന്നാണ്. മലയാളികളെ സംബന്ധിച്ച് പുതുവർഷ പുലരി. അതുകൊണ്ട് തന്നെ സൂര്യൻ രാശി മാറുന്ന ദിവസമാണ് ഇന്ന്. അതിനാൽ ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ വിലപ്പെട്ടതാണ്. ആപത്തുകളും, സാമ്പത്തിക നഷ്ടവും, സൽപ്പേരിന് കോട്ടവും തട്ടിയേക്കാം. എന്നാൽ മറ്റ് ചിലർക്ക് വളരെയധികം നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഓരോ നക്ഷത്രങ്ങളുടെയും ജനന സമയം അനുസരിച്ച് ഈ പ്രവചനങ്ങളിൽ മാറ്റം വരുമെങ്കിലും ചില കാര്യങ്ങൾ രാശിഫലത്തിലൂടെ നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജോലിസ്ഥലത്ത് അനാവശ്യ തർക്കങ്ങളിൽ ഇടപെടരുത്. കുടുംബാംഗങ്ങളുമായി ആലോചിച്ച് മാത്രം പ്രധാന തീരുമാനങ്ങൾ എടുക്കുക.

ALSO READ: സെപ്റ്റംബർ 2 വരെ മകരം ഉൾപ്പെടെ രാശിക്കാരുടെ സമയം മോശം! ഭാഗ്യം തുണക്കില്ല, അപകടങ്ങൾക്കും സാധ്യത

ഇടവം

ഇടവം രാശിക്കാർക്ക് തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മുൻപ് മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. സാമ്പത്തിക ഭദ്രത കൈവരിക്കും. ആരോ​ഗ്യ കാര്യത്തിൽ അല്പം ശ്രദ്ധിക്കേണ്ട ദിവസമാണ്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് മനസ്സിൽ ചെറിയ രീതിയിലുള്ള ആശങ്കകൾ ഉണ്ടാകാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അനാവശ്യമായി പണം ചെലവഴിക്കരുത്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് പുതിയ അവസരങ്ങൾ തേടിയെത്തും. ദൂരയാത്രകൾക്ക് സാധ്യത. എന്നാൽ ചില കാര്യങ്ങളിൽ വലിയ തടസം നേരിട്ടേക്കാം. ആർക്കും പണം കടം കൊടുക്കരുത്. കോപം നിയന്ത്രിക്കുക.

കന്നി

കന്നി രാശിക്കാർക്ക് മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. പ്രവർത്തന രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും.

തുലാം

തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. വാഹനമോടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അതുപോലെ ആരോ​ഗ്യ കാര്യത്തിലും വേണ്ട ശ്രദ്ധ നൽകേണ്ട ദിവസമാണ് ഇന്ന്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം വർദ്ധിക്കും. മനസ്സിന് ശാന്തിയും സംതൃപ്തിയും ലഭിക്കുന്ന ദിവസമാണ്. ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും.

ധനു

ധനു രാശിക്കാർ യാത്രകളിൽ ജാഗ്രത പാലിക്കുക. അനാവശ്യ വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത് നന്നായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകുക. പുറത്തുനിന്നുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

മകരം

മകരം രാശിക്കാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. കടബാധ്യതകൾക്ക് പരിഹാരം കണ്ടെത്തും. കർമ്മരംഗത്ത് പുതിയ അവസരങ്ങൾ തെളിയും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്. പ്രതീക്ഷിച്ച സഹായങ്ങൾ വൈകാൻ സാധ്യതയുണ്ട്.

മീനം

മീനം രാശിക്കാർക്ക് ശുഭവാർത്തകൾ കേൾക്കാൻ ഇടവരും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. ബിസിനസ്സിലും തൊഴിലിലും പുരോഗതി ഉണ്ടാകും. എങ്കിലും പണമിടപാടുകളിൽ ശ്രദ്ധ വേണം.

English Summary:

Horoscope today in malayalam on August 16 karkidakam last day says these stars Be careful. Here is the predictions for all 12 zodiac signs for August 15, 2026. It provides insights into various aspects of life including career, health, relationships, finances, etc.

Follow Us