Today Horoscope: മാനസിക വിഷമം അലട്ടാം, സാമ്പത്തികവും തുലാസിൽ; ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: ഇന്നത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ രാശിഫലം ഓരോ നക്ഷത്രങ്ങൾക്കും വ്യത്യസ്തമായിരിക്കാം. ചിലർക്ക് സാമ്പത്തിക നേട്ടവും മറ്റും ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് കുടുംബത്തിൽ സമാധാനക്കുറവും ധനനഷ്ടവും തുടങ്ങി നിരവധി കാര്യങ്ങളിൽ ബുദ്ധിമുട്ടേണ്ടി വന്നേക്കാം. അത്തരത്തിൽ ഇന്നത്തെ ഓരോ നക്ഷത്രങ്ങളുടെയും സമ്പൂർണ രാശിഫലം വിശദമായി പരിശോധിക്കാം.
ഇന്ന് സെപ്റ്റംബർ രണ്ട് ബുധനാഴ്ച്ച, മലയാള മാസം ചിങ്ങം 17. ജ്യോതിഷത്തിൽ 12 രാശികളാണ് ഉള്ളത്. അതായത് മേടം മുതൽ മീനം വരെ. ഇന്നത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ രാശിഫലം ഓരോ നക്ഷത്രങ്ങൾക്കും വ്യത്യസ്തമായിരിക്കാം. ചിലർക്ക് സാമ്പത്തിക നേട്ടവും മറ്റും ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് കുടുംബത്തിൽ സമാധാനക്കുറവും ധനനഷ്ടവും തുടങ്ങി നിരവധി കാര്യങ്ങളിൽ ബുദ്ധിമുട്ടേണ്ടി വന്നേക്കാം. അത്തരത്തിൽ ഇന്നത്തെ ഓരോ നക്ഷത്രങ്ങളുടെയും സമ്പൂർണ രാശിഫലം വിശദമായി പരിശോധിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അല്പം മോശം ദിവസമാണ്. അനാവശ്യമായ ചിന്തകൾ മാനസിക വിഷമത്തിന് കാരണമാകും. ധനകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക. പ്രധാന തീരുമാനങ്ങൾ ഇന്ന് നടപ്പാക്കുന്നത് നല്ലതല്ല.
ALSO READ: ആർക്കും സമാധാനം കൊടുക്കില്ല, അഹങ്കാരം തലയ്ക്കു പിടിച്ചവർ ! ഈ 4 രാശികൾ ഇത്തിരി പ്രശ്നക്കാരാണ്
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും അപ്രതീക്ഷിത ചെലവുകൾ ബുദ്ധിമുട്ടിച്ചേക്കാം. കുടുംബാംഗങ്ങളുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യം മെച്ചപ്പെടും.
മിഥുനം
മിഥുനം രാശിക്കാർക്ക് ജോലിസ്ഥലത്ത് മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി തുലാസിലായ അവസ്ഥ ഉണ്ടാകാതിരിക്കാൻ കരുതൽ വേണം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ഉച്ചയ്ക്ക് ശേഷം അല്പം ആശ്വാസകരമായ വാർത്തകൾ വന്നുചേരാം. ബിസിനസ്സിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് പ്രശംസ ലഭിക്കും. എന്നിരുന്നാലും ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.
കന്നി
കന്നി രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രങ്ങളുടെ ദിവസമാണ് ഇന്ന്. മാനസികമായി ഉന്മേഷം ഉണ്ടാകുമെങ്കിലും സാമ്പത്തിക സഹായങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കുക. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കുക.
തുലാം
തുലാം രാശിക്കാർക്ക് പല കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെടാം. വാഗ്വാദങ്ങളിൽ നിന്ന് മാറിനിൽക്കുക. സാമ്പത്തിക ക്രമക്കേടുകൾ വരാതെ മുൻകൂട്ടി ബജറ്റ് പ്രാൻ ചെയ്യുക. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം കൈവരിക്കാനാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ സമയമാണിത്. ചെറിയ രീതിയിലുള്ള ധനലാഭത്തിന് സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാർക്ക് ആഗ്രഹിച്ച കാര്യങ്ങൾപലതും ഇന്നത്തോടെ പൂർത്തീകരിക്കാൻ സാധിക്കും. എന്നാൽ യാത്രാവേളകളിൽ പണവും വിലപ്പെട്ട വസ്തുക്കളും സൂക്ഷിക്കുക. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണിന്ന്.
മകരം
മകരം രാശിക്കാർക്ക് കഠിനമായി ശ്രമിച്ചിട്ടും കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടാം. ദേഷ്യം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. മാനസികമായി ചില വിഷമങ്ങൾ അലട്ടിയേക്കാം.
കുംഭം
കുംഭം രാശിക്കാർക്ക് ജോലിയിൽ സഹപ്രവർത്തകരുടെ സഹായം ലഭിക്കും. പുതിയ അവസരങ്ങൾ തേടിയെത്തുമെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ധൃതി കാണിക്കരുത്.
മീനം
മീനം രാശിക്കാർക്ക് വരവിനേക്കാൾ ചെലവ് കൂടാൻ സാധ്യതയുണ്ട്. മാനസികമായ അസ്വസ്ഥതകൾ ഉണ്ടായേക്കാം. പങ്കാളികളുമായി വാക്കുതർക്കത്തിന് നിൽക്കരുത്. ഇത് നിങ്ങളുടെ മാനസിക വിഷമം കൂട്ടിയേക്കാം.
English Summary:
According to the daily astrological forecast for September 2, several zodiac signs are advised to navigate the day with caution due to potential financial strain and emotional distress. Aries, Gemini, and Pisces are likely to face heightened mental pressure, overthinking, or workplace stress.