Today Horoscope: ഈ നാളുകാർ യാത്ര ചെയ്യരുത്, അപകടം പതിയിരിക്കുന്നു; ഇന്നത്തെ രാശിഫലം

Horoscope Today Malayalam: ഗ്രഹ നിലയിലെയും നക്ഷത്ര മാറ്റങ്ങളിലെയും വ്യതിയാനങ്ങൾ ഓരോ രാശിക്കാരുടെയും ദിവസത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ നോക്കിയാൽ ചില നാളുകാർക്ക് നല്ല ദിവസവും മറ്റു ചിലർക്ക് മോശം ദിവസവുമായേക്കാം. ചിലർക്ക് സാമ്പത്തികമായി വൻ നേട്ടവും സന്തോഷവും സമാധാനവുമെല്ലാം ലഭിക്കുമ്പോൾ മറ്റു ചിലരെ കാത്ത് നിരവധി അപകടങ്ങൾ പതിയിരിക്കുന്നുണ്ടാവാം. 

Today Horoscope: ഈ നാളുകാർ യാത്ര ചെയ്യരുത്, അപകടം പതിയിരിക്കുന്നു; ഇന്നത്തെ രാശിഫലം

പ്രതീകാത്മക ചിത്രം

Published: 

29 Sep 2026 | 06:32 AM

ഇന്ന് സെപ്റ്റംബർ 29 ചൊവ്വാഴ്ച്ച, കന്നി മാസം 13ാം തീയതി. ഗ്രഹ നിലയിലെയും നക്ഷത്ര മാറ്റങ്ങളിലെയും വ്യതിയാനങ്ങൾ ഓരോ രാശിക്കാരുടെയും ദിവസത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ നോക്കിയാൽ ചില നാളുകാർക്ക് നല്ല ദിവസവും മറ്റു ചിലർക്ക് മോശം ദിവസവുമായേക്കാം. ചിലർക്ക് സാമ്പത്തികമായി വൻ നേട്ടവും സന്തോഷവും സമാധാനവുമെല്ലാം ലഭിക്കുമ്പോൾ മറ്റു ചിലരെ കാത്ത് നിരവധി അപകടങ്ങൾ പതിയിരിക്കുന്നുണ്ടാവാം. ഇന്നത്തെ ദിവസം നിങ്ങൾക്കങ്ങനെയെന്ന് അറിയാൻ സമ്പൂർണ രാശിഫലം വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതിയും സാമ്പത്തിക നേട്ടവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല ദിവസമാണ്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ എപ്പോഴും ജാഗ്രത പാലിക്കുക. ദൂരയാത്രകൾ പരമാവധി ഒഴിവാക്കുന്നത് നന്നായിരിക്കും.

ALSO READ: ആറ് നക്ഷത്രക്കാർക്ക് ഭാഗ്യവർഷം; ശത്രുദോഷ ശമനം, സാമ്പത്തിക അഭിവൃദ്ധി

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്നേ ദിവസം ആഗ്രഹിച്ച കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധനവും നിലനിൽക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് വാഹനം ഉപയോഗിക്കുമ്പോഴും ദൂരയാത്രകൾ ചെയ്യുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക നഷ്ടത്തിനും തർക്കങ്ങൾക്കും സാധ്യതയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർ മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. തൊഴിൽ സംബന്ധമായ യാത്രകൾ വിജയം കാണും. ആരോഗ്യ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പുറത്തുനിന്നുള്ള ഭക്ഷണം ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.

കന്നി

കന്നി രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. കടബാധ്യതകൾ ഒരു പരിധി വരെ തീർക്കാൻ സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയും.

തുലാം

തുലാം രാശിക്കാർക്ക് കർമ്മരംഗത്ത് ചില തടസ്സങ്ങൾ നേരിട്ടേക്കാം. അനാവശ്യമായ ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കും. സുഹൃത്തുക്കളുടെ സഹായം ആശ്വാസമേകും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കപ്പെടും. പുതുതായി തുടങ്ങാൻ ആ​ഗ്രഹിക്കുന്ന സംരംഭത്തിൽ സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. പ്രണയബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും.

ധനു

ധനു രാശിക്കാർ ദൂരയാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. വഴക്കുകൾക്കും അനാവശ്യ തർക്കങ്ങൾക്കും സാധ്യതയുള്ളതിനാൽ ശാന്തത പാലിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വേഗത കുറയ്ക്കുക.

മകരം

മകരം രാശിക്കാർ ഇന്നത്തെ ദിവസം സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം തേടുക. വീട് പണിയിലോ വസ്തു ഇടപാടുകളിലോ പുരോഗതിയുണ്ടാകും.

കുംഭം

കുംഭം രാശിക്കാർക്ക് ആഗ്രഹിച്ച കാര്യങ്ങൾ സാക്ഷാത്കരിക്കപ്പെടും. തൊഴിൽ അന്വേഷകർക്ക് നല്ല അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നില ഭദ്രമായിരിക്കും.

മീനം

മീനം രാശിക്കാർക്ക് ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി പ്രയത്നിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക. ആരോഗ്യത്തിൽ നേരിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം.

English Summary:

Read Daily Horoscope in Malayalam today september 29 Tuesday. Get today’s astrology prediction, lucky colors, health tips, and travel warnings for all 12 zodiac signs.

Loading...
Unable to load recommendations.
Follow Us
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എന്ത് ചെയ്യാം? വഴികളിതാ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ