Horoscope Today : അപകടഭീതിയും യാത്രാ തടസ്സവും, ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കണേ…
Horoscope Today July 7 2026 : രാശി ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.
രാശി ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്കിന്ന് പൊതുവെ പ്രതികൂലമായ അവസ്ഥായാണ് ഇന്ന് ഉണ്ടാവുക. കാര്യ പാരാജയവും യാത്രാ തടസ്സവും അപകടഭീതിയും കാണുന്നുണ്ട്. അതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കുന്നത് നന്നാകും.
ഇടവം
ഇന്ന് ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ സ്ഥിതിയാണ് കാണുന്നത്. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കാം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം എന്നീ അനുകൂല സാഹചര്യങ്ങള്‍ വന്ന് ഭവിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും അനുഭവപ്പെടുക. തൊഴില്‍ തേടുന്നവര്‍ക്ക് ഫലം ലഭിക്കും. കാര്യവിജയവും അനുകൂലസ്ഥലം മാറ്റയോഗവും നിയമ പോരാട്ടത്തില്‍ നേട്ടവും കാണുന്നുണ്ട്.
കര്‍ക്കടകം
ഇന്നത്തെ ദിവസം നോക്കിയാല്‍ കര്‍ക്കടകം രാശിക്കര്‍ പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വരും. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. കാര്യ തടസ്സവും യാത്രാ തടസ്സവും കാണുന്നു.
ചിങ്ങം
അപകട ഭിതിയുള്ളതിനാല്‍ ചിങ്ങം രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിച്ച് വേണം ഇന്നത്തെ ദിവസം കൈകാര്യം ചെയ്യാന്‍. ഇരുചക്രവാഹനം ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കുക.
കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, കലഹം തുടങ്ങിയവയ്ക്കും സാധ്യത കാണുന്നുണ്ട്.
കന്നി
പൊതുവെ അനുകൂലമായ സാഹചര്യമാണ് കന്നി രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്.
മത്സരവിജയവും പരീക്ഷാവിജയവും അംഗീകാരം നേട്ടവും കാണുന്നു. ഏറെ നാളായി
കിട്ടാനുള്ള പണം തിരികെ ലഭിക്കാനും ഇടയുണ്ട്.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്കിന്ന് അനുകൂലമായ കാര്യങ്ങളാണ് സംഭവിക്കുക.
കാര്യവിജയം, മത്സരവിജയം, അംഗീകാരം, നിയമവിജയം തുടങ്ങിയവ കാണുന്നു. ചില ഫലവത്തായ കൂടിക്കാഴ്ചകള്‍ക്കും അവസരമുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കിന്ന് പ്രതികൂലമായ അവസ്ഥകളെ നേരിടേണ്ടതായി വന്നേക്കാം. കാര്യപരാജയവും സ്വസ്ഥതക്കുറവും ബിസിനസില്‍ നഷ്ടവും കാണുന്നു. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ വന്നു ചേരാനും ഇടയുണ്ട്.
ധനു
പ്രതികൂലമായ ദിവസമാണ് ധനു രാശിക്കാര്‍ക്കിന്ന് അനുഭവപ്പെടുക. മനഃപ്രയാസത്തിന് കാരണമാകുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. കാര്യതടസ്സവും, യാത്രാതടസ്സവും കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് പൊതുവെ അനുകൂലമായ സാഹചര്യങ്ങളാണ് കാണുന്നത്. ആരോഗ്യ പുരോഗതിയും കാര്യവിജയവും അംഗീകാരവും നിങ്ങള്‍ക്ക് സംഭവിച്ചേക്കാം.
സ്ഥാനലാഭവും കാണുന്നുണ്ട്.
കുംഭം
പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ട അവസ്ഥയാണ് കുംഭം രാശിക്കാര്‍ക്ക് കാണുന്നത്. കാര്യതടസ്സവും മനഃപ്രയാസവും ധനതടസ്സവും കാണുന്നു. വായ്പക്ക് ശ്രമിക്കുന്നവരാണെങ്കില്‍ അത് പരാജയപ്പെടാം.
മീനം
മീനം രാശിക്കാര്‍ക്ക് എന്തുകൊണ്ടും അനുകൂലമായ സ്ഥിതിയാണ് ഇന്ന് ഉണ്ടാവുക. ആരോഗ്യ പുരോഗതിയും കാര്യവിജയവും അംഗീകാരവും ശത്രുക്ഷയവും കാണുന്നു. നടത്താന്‍ ഉദ്ദേശിക്കുന്ന കൂടിക്കാഴ്ചകള്‍ വിജയിക്കാനും ഇടയുണ്ട്.
(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is July 7 2026, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.