AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Portugal vs Spain 2026 World Cup: റൊണാള്‍ഡോയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി മെറിനോയുടെ ഗോള്‍; പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

Spain eliminate Portugal in world cup round of 32 clash: പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ മിക്കല്‍ മെറിനോയാണ് ഗോള്‍ നേടിയത്. ഇതോടെ ലോകകപ്പ് കിരീടമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വപ്‌നം പൊലിഞ്ഞു.

Portugal vs Spain 2026 World Cup: റൊണാള്‍ഡോയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി മെറിനോയുടെ ഗോള്‍; പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ
Cristiano RonaldoImage Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Jul 2026 | 05:52 AM

ഡാളസ്: ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ വികാരനിര്‍ഭരമായ അധ്യായത്തിനാണ് പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പ്രീ-ക്വാര്‍ട്ടര്‍ മത്സരം സാക്ഷ്യം വഹിച്ചത്. കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട്, പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തിന് ശേഷം കണ്ണീരോടെ മൈതാനം വിട്ടു. വിശ്വക്കപ്പില്‍ ഒരിക്കല്‍ പോലും മുത്തമിടാനാകാതെ, ലോകകപ്പ് വേദികളോട് റൊണാള്‍ഡോ വിടപറഞ്ഞപ്പോള്‍ അത് കാല്‍പന്ത് ലോകത്തിന് തീരാനോവായി മാറി. ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പട പറങ്കികളെ കീഴടക്കിയത്.

ടെക്‌സസിലെ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി കരുത്തരായ ഇരുടീമുകളുടെയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ കൊണ്ട് സജീവമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും പാസുകള്‍ കൈമാറുന്നതിലും സ്‌പെയിനായിരുന്നു ഒരു പടി മുന്നില്‍. ഇതിനിടെ മിഖേല്‍ ഒയാര്‍സബാലിന് മികച്ച അവസരം ലഭിച്ചെങ്കിലും, ഡാനി ഓല്‍മോ നല്‍കിയ പാസ് ഗോള്‍വലയ്ക്ക് പുറത്തേക്ക് അടിച്ചുകളഞ്ഞു. റൊണാള്‍ഡോയുടെ ഒരു ഷോട്ട് സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടഞ്ഞതും നിര്‍ഭാഗ്യകരമായി.

ഇതിന് പിന്നാലെ അലക്‌സ് ബായേനയുടെ തകര്‍പ്പന്‍ കേര്‍വിങ് ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍ ഗീപ്പര്‍ ഡിയോഗോ കോസ്റ്റ രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ തകര്‍പ്പന്‍ ഇരട്ടസേവുകളുമായി കോസ്റ്റ കളംനിറഞ്ഞു. മറുഭാഗത്ത് പോര്‍ച്ചുഗലും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. നുനോ മെന്‍ഡിസ് ഉതിര്‍ത്ത മികച്ചൊരു ഷോട്ട് സ്പാനിഷ് പ്രതിരോധത്തില്‍ തട്ടി റീബൗണ്ടായി ക്രോസ് ബാറില്‍ ഇടിച്ചുതെറിച്ചു. ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല.

Also Read: FIFA World Cup 2026: ആഘോഷം അപകടമായി! പരസ്യബോര്‍ഡില്‍ നിന്ന് വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്‌

രണ്ടാം പകുതിയിലും ‘നോ ഗോള്‍’

രണ്ടാം പകുതിയിലും ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്ക് കുറവുണ്ടായില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ചിരുന്ന നിമിഷത്തിലാണ് അത് സംഭവിക്കുന്നത്; ഇഞ്ചുറി ടൈമില്‍ (90+1-ാം മിനിറ്റില്‍) മിക്കല്‍ മെറിനോ പോര്‍ച്ചുഗലിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് വല കുലുക്കി. പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസ് നല്‍കിയ പാസ് സ്വീകരിച്ചുകൊണ്ടാണ് സ്‌പെയിന്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മെറിനോ വിജയഗോള്‍ നേടിയത്.

ഇതോടെ തിരിച്ചടിക്കാന്‍ അവസാന നിമിഷങ്ങളില്‍ പോര്‍ച്ചുഗല്‍ സര്‍വശക്തിയുമെടുത്ത് പോരാടിയെങ്കിലും ഫലമുണ്ടായില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബെര്‍ണാണ്ടോ സില്‍വയുടെ ഹെഡര്‍ സ്‌പെയിനിന്റെ ഗോള്‍വലയ്ക്ക് തൊട്ടുമുകളിലൂടെ പറന്നുപോയത് കണ്ടത് പോര്‍ച്ചുഗല്‍ ആരാധകര്‍ സ്തബ്ധരായി. അധികം വൈകാതെ റഫറി ആന്റണി ടെയ്‌ലര്‍ ഫൈനല്‍ വിസില്‍ മുഴക്കിയതോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

കണ്ണീരോടെ സിആര്‍ 7

മത്സരശേഷം ക്യാമറക്കണ്ണുകള്‍ ശ്രദ്ധകേന്ദ്രീകരിച്ചത് മുഴുവന്‍ റൊണാള്‍ഡോയിലായിരുന്നു. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് 41-കാരനായ റൊണാള്‍ഡോ മത്സരത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു. കണ്ണീരൊഴുക്കിയാണ് ഇതിഹാസം മൈതാനം വിട്ടത്. ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ റെക്കോഡ് താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ലോകകപ്പ് കിരീടം എന്ന വലിയ സ്വപ്‌നം മാത്രം ബാക്കിയായി.

English Summary

Spain defeated Portugal 1-0 in the 2026 World Cup Round of 16. Mikel Merino scored the winning goal in the 91st minute. Cristiano Ronaldo played his final World Cup match. He left the tournament in tears without winning the trophy.

Follow Us