Today’s Horoscope: പരീക്ഷാ വിജയവും അപ്രതീക്ഷിത നേട്ടങ്ങളും, ശ്രദ്ധിക്കേണ്ടത് ഈ രാശിക്കാർ; ഇന്നത്തെ നക്ഷത്രഫലം
Horoscope Today, May 30, 2026: ജ്യോതിഷ്യം പ്രകാരം ഇന്ന് ചില രാശിക്കാർക്ക് പൂർണമായ സുഖങ്ങൾ അനുഭവിക്കാനും സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാനും ഭാഗ്യം ലഭിക്കുന്നു. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. 12 നക്ഷത്രങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം വിശദമായി പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
ഇന്ന് മെയ് 30, ശനിയാഴ്ച. ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്ന് നിങ്ങൾക്ക് അനുകൂലമാണോ? ജ്യോതിഷ്യം പ്രകാരം ഇന്ന് ചില രാശിക്കാർക്ക് പൂർണമായ സുഖങ്ങൾ അനുഭവിക്കാനും സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാനും ഭാഗ്യം ലഭിക്കുന്നു. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ശത്രുക്കളുടെ പ്രവർത്തികളാൽ കടുത്ത മാനസിക ബുദ്ധിമുട്ടുകളും സമ്മർദ്ദവും ഉണ്ടായേക്കാം. 12 നക്ഷത്രങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലവും വിശദമായി ഇവിടെ പരിശോധിക്കാം.
ഇന്നത്തെ രാശിഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്കും ഇന്നത്തെ ദിവസം നല്ലതായിരിക്കും സംഭവിക്കുന്നത്. കാര്യവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ വന്നുചേർന്നേക്കാം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രതികൂലമായേക്കാം. കാര്യപരാജയം, യാത്രാപരാജയം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ശത്രുക്ഷംയ, കാര്യവിജയം, നിയമവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റവും അംഗീകാരവും സംഭവിച്ചേക്കാം.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യതടസ്സം, ശത്രുശല്യം, ശരീര ക്ഷതം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഒരുകാര്യം തീരുമാനിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കേണ്ടതാണ്. എടുത്തുചാട്ടം ഒഴിവാക്കുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം എന്നിവ വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. അപ്രതീക്ഷിത അംഗീകാരങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് പ്രതികൂലങ്ങൾ നേരിടേണ്ടി വന്നേക്കാം, കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും.
മകരം
മകരം രാശിക്കാർക്കും ഇന്നത്തെ ദിവസം അനുകൂലമാണ്. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയം കണ്ടേക്കും. പുതിയ സംരംഭം ആരംഭിക്കാനുള്ള സാധ്യതകൾ തുറന്ന് കിട്ടും. ആരോഗ്യ സ്ഥിതി മെച്ചമായിരിക്കും.
കുംഭം
കുംഭം രാശിക്കാർ ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടതാണ്. പരാജയങ്ങൾ സംഭവിച്ചേക്കാം. ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിൽ സംഘർഷങ്ങൾ സംഭവിച്ചേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിച ചെലവുകൾ വന്നുചേർന്നേക്കാം. ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
Horoscope Today In Malayalam On May 30th, Today is a favorable day for Aries. There is a possibility of success in business, competition, and recognition. Cancerians should be careful in financial matters as there is a possibility of unexpected expenses.