AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Strait of Hormuz: അറിയാലോ ഇന്ത്യയാണ്…ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?

Strait of Hormuz Remains Safe for Indian Vessels Despite Iran US Tensions Says India: ഇന്ത്യയും ഇറാനും തമ്മില്‍ എങ്ങനെയാണ് ഏകോപനം സാധ്യമാകുന്നത് അല്ലെങ്കില്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നചെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിലൂടെയാണ് ഈ നടപടികളെല്ലാം പുരോഗമിക്കുന്നതെന്ന് അറിയിക്കാമെന്ന് തുറമുഖ മന്ത്രാലയത്തിലെ ഷിപ്പിങ് ഡയറക്ടര്‍ ഒപ്പേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

Strait of Hormuz: അറിയാലോ ഇന്ത്യയാണ്…ഹോര്‍മുസില്‍ വിലക്കില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍; തുണയാകുന്നത് ഈ തന്ത്രങ്ങളോ?
ഹോര്‍മുസ് കടലിടുക്ക്‌ Image Credit source: PTI
Shiji M K
Shiji M K | Published: 30 May 2026 | 06:41 AM

ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ടെഹ്‌റാന്‍ നിയന്ത്രിച്ചിരുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ജലപാതകളിലൊന്നില്‍ നേരിടുന്ന ഈ വെല്ലുവിളി ലോകരാജ്യങ്ങളെയെല്ലാം സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഇന്ത്യയിലേക്ക് ഹോര്‍മുസ് കടന്നെത്തുന്ന കപ്പലുകളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുമ്പോഴും രാജ്യത്ത് തടസങ്ങളില്ലാതെ ഊര്‍ജം വിതരണം ചെയ്യാനാകുന്നത് ഇതുമൂലമാണ്.

ഇന്ത്യയ്ക്ക് കരുത്തേകുന്ന ഏകോപനം

ഇന്ത്യന്‍ കപ്പലുകള്‍ എങ്ങനെയാണ് സംഘര്‍ഷഭരിതമായ ജലപാതയിലൂടെ കടന്നുപോകുന്നതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. എന്നാല്‍ പിന്നിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയും ഇറാനും തമ്മില്‍ എങ്ങനെയാണ് ഏകോപനം സാധ്യമാകുന്നത് അല്ലെങ്കില്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നചെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിലൂടെയാണ് ഈ നടപടികളെല്ലാം പുരോഗമിക്കുന്നതെന്ന് അറിയിക്കാമെന്ന് തുറമുഖ മന്ത്രാലയത്തിലെ ഷിപ്പിങ് ഡയറക്ടര്‍ ഒപ്പേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

മാത്രമല്ല, ഊര്‍ജം, അവശ്യവസ്തുക്കള്‍ തുടങ്ങിയ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുമായി സംസാരിച്ച് കപ്പലുകളുടെ മുന്‍ഗണന തീരുമാനിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, വളം മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് കപ്പലുകളുടെ മുന്‍ഗണനയുടെ കാര്യം തീരുമാനിക്കുന്നതെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

3 ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസില്‍

ഹോര്‍മുസ് കടലിടുക്കില്‍ ഏകദേശം 13 ഇന്ത്യന്‍ പാത വഹിച്ച കപ്പലുകളുണ്ടെന്നാണ് ശര്‍മ അഭിപ്രായപ്പെടുന്നത്. ഇതില്‍ ഒരു എല്‍പിജി ടാങ്കര്‍, അഞ്ച് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു കെമിക്കല്‍ അല്ലെങ്കില്‍ ഉത്പന്ന ടാങ്കര്‍, മൂന്ന് കണ്ടെയ്‌നര്‍ കപ്പലുകള്‍, രണ്ട് ബള്‍ക്ക് കാരിയറുകള്‍, ഒരു ഡ്രെഡ്ജര്‍ എന്നിവ ഉള്‍പ്പെടുന്നു.

Also Read: Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌

ഫെബ്രുവരി 28 മുതല്‍ ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി, പൈന്‍ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യൂ എല്‍എം, ഗ്രീന്‍ സാന്‍വി തുടങ്ങിയ കപ്പലുകള്‍ ജലപാത വഴി കടന്നുപോകുന്നുണ്ട്. മേഖലയില്‍ അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും ജലഗതാഗതം തുടരുകയാണെന്നും ശര്‍മ പറഞ്ഞു.

ട്രംപിന്റെ നുണകള്‍ തള്ളി ഇറാന്‍

ഇറാനുമായുള്ള സമാധാന കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ കാര്യങ്ങള്‍ തള്ളി രാജ്യം. സത്യവും അസത്യവും കലര്‍ന്ന കാര്യങ്ങളാണ് ട്രംപ് പറയുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്ന ട്രംപിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സമാധാന കരാറില്‍ അത്തരമൊരു കാര്യം പറയുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് നിയന്ത്രണങ്ങളില്ലാതെ തുറക്കുമെന്നും ഇറാന്‍ തങ്ങളുടെ ആണവ സാമഗ്രികള്‍ നശിപ്പിക്കുമെന്നുമാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇങ്ങനെ ഒന്നില്ലെന്ന് ഇറാന്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ടെഹ്‌റാന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമായി മാത്രമാകുമെന്നും ഇറാന്‍ ഓര്‍മ്മപ്പെടുത്തി.

English Summary

India has clarified that Indian ships continue to pass safely through the Strait of Hormuz despite escalating tensions between Iran and the United States. Officials said maritime movement remains smooth, while authorities are closely monitoring the situation in the strategically important global oil route.

Follow Us