Karthika Vilaku 2026: തൃക്കാർത്തിക നവംബർ 23നോ 24 നോ? കൃത്യമായ തീയതി, വിളക്ക് തെളിയിക്കേണ്ട ശുഭകരമായ സമയം, നിയമങ്ങൾ എന്നിവ അറിയാം

Karthika Vilaku 2026 Correct date:എപ്പോഴാണ് വിളക്ക് തെളിയിക്കേണ്ടത്? വിളക്ക് തെളിയിക്കുമ്പോൾ ഉള്ള നിയമങ്ങൾ തുടങ്ങിയവയാണ് ഈ ലേഖനത്തിൽ പറയുന്നത്.തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെയും അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന്റെയും പ്രതീകമായാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ഈ വർഷത്തെ കാർത്തികവിളക്ക് ആഘോഷിക്കുന്നത് നവംബർ 23നാണോ അതോ നവംബർ 24 ആണോ?

Karthika Vilaku 2026: തൃക്കാർത്തിക നവംബർ 23നോ 24 നോ? കൃത്യമായ തീയതി, വിളക്ക് തെളിയിക്കേണ്ട ശുഭകരമായ സമയം, നിയമങ്ങൾ എന്നിവ അറിയാം

Karthika Vilakku 2026 (12)

Published: 

22 Nov 2026 | 08:16 AM

വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒത്തുചേരുന്ന പുണ്യ ദിവസമാണ് കാർത്തികവിളക്ക് അഥവാ തൃക്കാർത്തികയായി ആഘോഷിക്കുന്നത്. പ്രധാനമായും കേരളത്തിലാണ് കാർത്തികവിളക്കിന് പ്രാധാന്യമുള്ളത്. ഈ ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും എല്ലാം ദീപങ്ങൾ തെളിയിക്കുന്നു.

തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെയും അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന്റെയും പ്രതീകമായാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ ഈ വർഷത്തെ കാർത്തികവിളക്ക് ആഘോഷിക്കുന്നത് നവംബർ 23നാണോ അതോ നവംബർ 24 ആണോ? എപ്പോഴാണ് വിളക്ക് തെളിയിക്കേണ്ടത്? വിളക്ക് തെളിയിക്കുമ്പോൾ ഉള്ള നിയമങ്ങൾ തുടങ്ങിയവയാണ് ഈ ലേഖനത്തിൽ പറയുന്നത്.

ALSO READ:തൃക്കാർത്തികയിൽ ഐശ്വര്യം നിറയ്ക്കുന്ന പുണ്യ പുഷ്പം! കാർത്തിക പൂവിന്റെ പ്രാധാന്യം അറിയാം

ഈ വർഷത്തെ കാർത്തികവിളക്ക് എന്നാണ്?

ഈ വർഷത്തെ കാർത്തികവിളക്ക് ആഘോഷിക്കേണ്ടത് നവംബർ 24 ചൊവ്വാഴ്ചയാണ്. ഇന്നേദിവസം ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വീടുകളിൽ ദീപം തെളിയിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കുന്നു.

ഐതിഹ്യം എന്താണ്?

തൃക്കാർത്തികയുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഭഗവാൻ ശിവനുമായി ഉള്ളതാണ്. പരമശിവന്റെ തൃക്കണ്ണിൽ( അതായത് മൂന്നാമത്തെ കണ്ണ് ) നിന്നും ഉത്ഭവിച്ച ആറ് അഗ്നിസ്ഫുലിംഗങ്ങളെ ശരവണപ്പൊയ്കയിൽ വെച്ച് കാർത്തിക നക്ഷത്രദേവതകൾ അഥവാ കൃത്തികമാർ വളർത്തി വലുതാക്കിയെന്നും അങ്ങനെയാണ് സുബ്രഹ്മണ്യൻ ‘കാർത്തികേയൻ’ എന്നപേരിൽ അറിയപ്പെട്ടത് എന്നുമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട ഐതിഹ്യം. കൂടാതെ, ശിവനെയും പാർവതിയെയും ആദിപരാശക്തിയെയും പ്രീതിപ്പെടുത്താനായി ദേവന്മാർ ദീപങ്ങൾ തെളിയിച്ച് ആഘോഷിച്ച ദിനമായും ഇത് കരുതപ്പെടുന്നു.

ദീപങ്ങൾ തെളിയിക്കേണ്ടത് എപ്പോഴാണ്?

തൃക്കാർത്തിക ദിനത്തിൽ സന്ധ്യാസമയത്ത് ആണ് വിളക്ക് തെളിയിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. വൈകുന്നേരം ആറുമണി മുതൽ ഏഴര വരെയുള്ള സമയത്ത് വിളക്ക് തെളിയിക്കാം. ശുദ്ധമായ എണ്ണയോ ഉപയോഗിച്ച് വിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും അഭികാമ്യം.

ENGLISH SUMMARY

Karthika Vilakku also known as Thrikkarthika is an auspicious day that falls when the Karthika nakshatra coincides with the full moon pournami during the Malayalam month of Vrischikam. This observance holds particular significance in Kerala. On this day, lamps are lit in both homes and temples. This year, Karthika Vilakku is to be celebrated on Tuesday, November 24th. Visiting temples dedicated to the Goddess and lighting lamps at home on this day are considered highly auspicious.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി