AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lunar Eclipse 2026: ഈ 3 നാളുകാർ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും, ഒപ്പം തിരിച്ചടികളും! കേതുവിൽ ചന്ദ്ര​ഗ്രഹണം

Lunar Eclipse 2026: ഈ ഗ്രഹണം മിഥുനം രാശിയിൽ പെട്ട മകയിരം, തിരുവാതിര, പുണർതം എന്നീ നാളുകാർക്ക് ഗുണവും ദോഷവും നിറഞ്ഞ ഫലങ്ങളാണ് കൊണ്ടുവരിക...

Lunar Eclipse 2026: ഈ 3 നാളുകാർ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും, ഒപ്പം തിരിച്ചടികളും! കേതുവിൽ ചന്ദ്ര​ഗ്രഹണം
Horoscope (1)Image Credit source: Tv9 Network
Ashli C
Ashli C | Updated On: 26 Feb 2026 | 08:38 AM

ഈ വർഷത്തെ കേതുവിലെ ചന്ദ്രഗ്രഹണം മാർച്ച് 3ന് സംഭവിക്കും. ഇത് മിഥുനം രാശിക്കാർക്ക് സവിശേഷമായ ഫലങ്ങളാണ് ഉണ്ടാവുക എന്നാണ് പ്രവചനം. ഈ ഗ്രഹണം മിഥുനം രാശിയിൽ പെട്ട മകയിരം, തിരുവാതിര, പുണർതം എന്നീ നാളുകാർക്ക് ഗുണവും ദോഷവും നിറഞ്ഞ ഫലങ്ങളാണ് കൊണ്ടുവരിക. രാശിചക്രത്തിലെ മൂന്നാം ഭാവത്തിൽ ഗ്രഹണം സംഭവിക്കുന്നത് മൂലം സഹോദര സ്ഥാനത്തെയും സഹോദര തുല്യരായ വ്യക്തികളുമായുള്ള ബന്ധത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം. ഗ്രഹണത്തിന്റെ സ്വാധീനത്താൽ മിഥുനം രാശിക്കാരുടെ ചിന്തകളിലും സ്വഭാവങ്ങളിലും മാറ്റം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കുകയും സാമ്പത്തിക മേഖലയിൽ ഉണർവ് ഉണ്ടാവുകയും ഈ കാലയളവിൽ മുൻകാലധിക്ഷേപങ്ങളിൽ നിന്നും അപ്രതീക്ഷിതമായ ലാഭം നേടാനും സാധ്യത.

കുടുംബപരമായ സ്വത്ത് തർക്കങ്ങളിലും കോടതി വ്യവഹാരങ്ങളിലും അനുകൂലമായ വിധി ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ പുതിയ വീട് വാഹനം അല്ലെങ്കിൽ ഭൂമി എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. കൂടാതെ തൊഴിൽ രംഗത്തും വിദ്യാർത്ഥികൾക്കും പുതിയ അവസരങ്ങൾ കൈവരും. ബിസിനസ് വിപുലീകരിക്കാനോ പുതിയ ബിസിനസ് ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇത് ശുഭകരമായ സമയമാണ്. സർക്കാർ സംബന്ധമായ പ്രശ്നങ്ങളിൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഓഹരി വിപണിയിലോ വ്യാപാരത്തിലോ മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്നത് ധനനത്തിന് കാരണമായിരിക്കാം അതിനാൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും മുതിർന്നപരമായി അഭിപ്രായം ചോദിക്കുകയും നിർദ്ദേശം നേടുകയും ചെയ്യുക.

Follow Us