AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahashivratri 2026: ഒന്നല്ലാ… മൂന്ന്! മഹാശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാം

Mahashivratri 2026 Myths: അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് ശിവരാത്രിയുടെ അർത്ഥം. എല്ലാ മാസത്തിലും വരുന്ന ശിവരാത്രികളിൽ നിന്നും ഫാൽ​​ഗുന മാസത്തിൽ വരുന്ന മഹാശിവരാത്രി...

Mahashivratri 2026: ഒന്നല്ലാ… മൂന്ന്! മഹാശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാം
Lord Shiva (1)Image Credit source: Facebook
Ashli C
Ashli C | Updated On: 29 Jan 2026 | 06:36 PM

ഭഗവാൻ ശിവനുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ് ശിവരാത്രി. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് ശിവരാത്രിയുടെ അർത്ഥം. എല്ലാ മാസത്തിലും വരുന്ന ശിവരാത്രികളിൽ നിന്നും ഫാൽ​​ഗുന മാസത്തിൽ വരുന്ന മഹാശിവരാത്രി ഏറെ പ്രാധാന്യമർഹിക്കുന്നതും വിശിഷ്ടവുമാണ്.

ഈ വർഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15നാണ്. ശിവരാത്രിയുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാലാഴി മഥനവും കാളകൂട വിഷവുമായി ബന്ധപ്പെട്ടതാണ്. ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതിനായി പാലാഴി മഥനം ചെയ്തപ്പോൾ അതിൽ നിന്നും കാളകൂടം എന്ന അതിമാരകമായ വിഷം പുറത്തു വന്നുവെന്നും ലോകത്തെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള ഈ വിഷയത്തിൽ നിന്ന് പ്രപഞ്ചത്തെ രക്ഷിക്കുന്നതിന് വേണ്ടി ശിവൻ അത് പാനം ചെയ്തു.

ശിവന് ആ വിഷം വയറ്റിലെത്തി മറ്റ് അപകടങ്ങൾ ഒന്നും സംഭവിക്കാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിന്റെ കഴുത്തിൽ മുറുക്കി പിടിക്കുകയും ശിവൻ ഉറങ്ങാതെ ആ രാത്രി മുഴുവൻ ഇരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി ഭഗവാൻ ശിവൻ ത്യാഗം അനുസരിച്ച രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത് എന്നാണ് ഇതിന് പിന്നിലെ പ്രധാനപ്പെട്ട ഒരു ഐതിഹ്യം. മറ്റൊന്ന് ലിംഗോത്ഭവവുമായി ബന്ധപ്പെട്ടതാണ്.

ബ്രഹ്മാവും ഭഗവാൻ വിഷ്ണുവും തമ്മിൽ ആരാണ് തമ്മിൽ വലിയവൻ എന്ന രീതിയിലുള്ള തർക്കം ഉണ്ടായി. ഇതിനിടെ അവർക്ക് മുന്നിൽ ശിവൻ ഒരു വലിയ അഗ്നിസ്തംഭമായി പ്രത്യക്ഷപ്പെട്ടു എന്നും ഈ തൂണിന്റെ അഗ്രവും ചുവടും കണ്ടെത്തുന്നവനാണ് വലിയവൻ എന്ന വ്യവസ്ഥയോടെ വിഷ്ണു വരാഹമായി താഴേക്കും ബ്രഹ്മാവ് അന്നമായി മുകളിലേക്കും സഞ്ചരിച്ചു. എന്നാൽ രണ്ടുപേർക്കും അറ്റം കണ്ടെത്താൻ സാധിച്ചില്ല ശിവന്റെ അനന്തമായ പ്രഭാവം തിരിച്ചറിയാൻ ഈ ദിനമാണ് ശിവരാത്രി എന്നും പറയപ്പെടുന്നു.

മറ്റൊന്ന് ശിവ പാർവതി വിവാഹവുമായി ബന്ധപ്പെട്ടതാണ്.ഹിമവാന്റെ പുത്രിയായ പാർവ്വതി തന്റെ കഠിനമായ തപസ്സിലൂടെ ശിവനെ ഭർത്താവായി സ്വീകരിച്ചത് ഈ ദിനത്തിലാണെന്നും വിശ്വസിക്കപ്പെടുന്നു. പ്രകൃതിയും പുരുഷനും തമ്മിലുള്ള സമാഗമമായി ഇതിനെ കാണുന്നു.