AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahashivratri 2026: മഹാശിവരാത്രി എന്നാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം അറിയാം

Mahashivratri 2026 Significance: ശിവരാത്രി എന്നാൽ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് അർത്ഥം. എല്ലാമാസവും വരുന്ന ശിവരാത്രികളിൽ നിന്നും ഫാൽ​ഗുന മാസത്തിൽ വരുന്ന മഹാശിവരാത്രി...

Mahashivratri 2026: മഹാശിവരാത്രി എന്നാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം അറിയാം
MahashivratriImage Credit source: Tv9 Network
Ashli C
Ashli C | Published: 28 Jan 2026 | 06:03 PM

ഹിന്ദുമത വിശ്വാസത്തിൽ ഏറെ ആത്മീയ പ്രാധാന്യമുള്ള ഒരു ഉത്സവമാണ് ശിവരാത്രി. ശിവ എന്നാൽ ഐശ്വര്യം, നന്മ, ക്ഷേമം എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ തന്നെ ശിവരാത്രി എന്നാൽ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് അർത്ഥം. എല്ലാമാസവും വരുന്ന ശിവരാത്രികളിൽ നിന്നും ഫാൽ​ഗുന മാസത്തിൽ വരുന്ന മഹാശിവരാത്രി ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നതാണ്. ശിവരാത്രിയുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്.

അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ദിവസം ശിവൻ ലിംഗരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ശിവനും പാർവതിയും വിവാഹിതരായ ദിവസമാണിതെന്നും വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, വെള്ളപ്പൊക്ക സമയത്ത് ലോകത്തെ രക്ഷിക്കാൻ ശിവൻ സ്വയം ത്യാഗം ചെയ്ത ദിവസമായും ശിവരാത്രി ആഘോഷിക്കപ്പെടുന്നു.

ശിവരാത്രി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് വളരെ ശ്രേഷ്ഠവും ജീവിതത്തിൽ പല ശുഭകരമായ കാര്യങ്ങൾക്കും കാരണമാകും എന്നുമാണ് വിശ്വാസം. അത്തരത്തിൽ ഈ വർഷത്തെ ശിവരാത്രി 2026 ഫെബ്രുവരി 15നാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് പൂർണ്ണമായോ ഭാഗികമായോ ഉപവാസം അനുഷ്ഠിക്കാം. പാൽ, വെള്ളം, തേൻ, തേങ്ങാവെള്ളം, കൂവളത്തിന്റെ ഇല, വിഭൂതി, ചന്ദനം എന്നിവ നിങ്ങൾക്ക് അഭിഷേകം നടത്താവുന്നതാണ്.

ശിവരാത്രി വെറുമൊരു ഉത്സവമല്ല; ആത്മസംയമനം, ത്യാഗം, ധ്യാനം, ആത്മീയ ശുദ്ധീകരണം എന്നിവയുടെ ദിവസമാണിത്. അഹങ്കാരം, ആഗ്രഹം, കോപം തുടങ്ങിയ മാനസിക മാലിന്യങ്ങൾ നീക്കം ചെയ്ത് ഹൃദയത്തിൽ ശിവനെ സ്ഥാപിക്കുക എന്നതാണ് ഈ വ്രതത്തിന്റെ ലക്ഷ്യം. യഥാർത്ഥ ഭക്തിയോടെ ശിവരാത്രി ആചരിക്കുന്നവർക്ക് മനസ്സമാധാനവും, ജീവിത വ്യക്തതയും, കർമ്മ പ്രവർത്തനങ്ങളിൽ നിന്നുള്ള മോചനവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ശിവരാത്രിയെ പുറം ലോകത്തിൽ നിന്ന് ആന്തരിക ആത്മീയ യാത്രയിലേക്ക് കൊണ്ടുപോകുന്ന ഒരു മഹത്തായ പുണ്യ രാത്രിയായി കണക്കാക്കുന്നത്.