AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ‘ടി20 ലോകകപ്പിൽ അഭിഷേക് ശർമ്മ ഇന്ത്യക്ക് പണിയാവും’; മുന്നറിയിപ്പുമായി രഹാനെ

Ajinkya Rahane On Abhishek Sharma: അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലി ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് അജിങ്ക്യ രഹാനെ. മറ്റ് ബാറ്റർമാർ ശ്രദ്ധയോടെ ബാറ്റ് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Abdul Basith
Abdul Basith | Published: 29 Jan 2026 | 04:06 PM
അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലി ടി20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് മുൻ താരം അജിങ്ക്യ രഹാനെ. ഹൈ റിസ്ക് ബാറ്റിംഗ് ആണ് അഭിഷേക് നടത്തുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പിൽ മറ്റ് ബാറ്റർമാർ ശ്രദ്ധയോടെ ബാറ്റ് ചെയ്യേണ്ടിവരുമെന്നും രഹാനെ പറഞ്ഞു. (Image Credits - PTI)

1 / 5
നാലാം ടി20യിലെ തോൽവിയ്ക്ക് പിന്നാലെ ക്രിക്ക്ബസിനോടാണ് താരത്തിൻ്റെ പ്രതികരണം. അഭിഷേകിൻ്റെ കാര്യത്തിൽ, ഇത് സംഭവിക്കും. ഹൈ റിസ്ക് ഗെയിമാന് താരം കളിക്കുന്നത്. അത് ശരിയായാൽ അദ്ദേഹം കളി വിജയിപ്പിക്കും. പക്ഷേ, ചില സമയങ്ങളിൽ അദ്ദേഹം പൂജ്യത്തിന് പുറത്താവും."

2 / 5
"ഇത് ലോകകപ്പിലും സംഭവിക്കാം. ഞാൻ വിചാരിക്കുന്നത് ഇന്ത്യൻ ബാറ്റിംഗ് അഭിഷേക് ശർമ്മയിൽ മാത്രം ആശ്രയിച്ചിരിക്കുന്നതല്ലെന്നാണ്. ഒരു ടീമെന്ന നിലയിൽ അവർ വളരെ നല്ലതാണ്. ഏഴ് ബാറ്റർമാരെയാണ് ഇന്ത്യ കളിപ്പിച്ചത്. എട്ടിന് പകരം ഏഴ് ബാറ്റർമാരാവുമ്പോൾ ഇത് സംഭവിക്കാം."

3 / 5
ഈ മാസം 28ന് നടന്ന നാലാം ടി20യിൽ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ്മ ഗോൾഡൻ ഡക്കായിരുന്നു. മാറ്റ് ഹെൻറിയെ ക്രീസ് വിട്ടിറങ്ങി ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടെ താരം ഡെവോൺ കോൺവെയുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു.

4 / 5
പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. ആദ്യ മൂന്ന് ടി20യിലും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലെ അവസാന മത്സരം ഈ മാസം 31ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. മോശം ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ടാവാനിടയില്ല.

5 / 5