Malayalam Astrology September 2025: സെപ്റ്റംബർ 27-ന് സൂര്യൻ്റെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!

Malayalam Astrology September Predictions : സെപ്റ്റംബർ 27-ന് സംഭവിക്കാൻ പോകുന്ന സൂര്യൻ്റെ രാശിമാറ്റം ഏതെല്ലാം രാശിക്കാരുടെ ജീവിതത്തിൽ എത്തരത്തിലുള്ള മാറ്റം സൃഷ്ടിക്കുമെന്നു നോക്കാം. 4 രാശിക്കാരുടെ ജീവിതത്തിൽ ഈ രാശിമാറ്റം ഭാ​ഗ്യം കൊണ്ടുവരും

Malayalam Astrology September 2025: സെപ്റ്റംബർ 27-ന് സൂര്യൻ്റെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!

Sun Transit 2025 Astrology

Published: 

25 Sep 2025 16:28 PM

Sun Nakshatra 2025: സെപ്റ്റംബർ 27-ന് സൂര്യൻ തൻ്റെ രാശി മാറ്റുന്നു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാ​ഗ്യങ്ങൾക്ക് കാരണമാകും. ജ്യോതിഷപ്രകാരം, സൂര്യൻ്റെ ഇത്തരത്തിലുള്ള രാശിമാറ്റം ആളുകളുടെ വ്യക്തിജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾക്ക് കാരണമാകാറുണ്ട്. ഇത്തവണ സൂര്യൻ ഉത്തര ഫാൽഗുണി നക്ഷത്രസമൂഹത്തിൽ നിന്ന് ഹസ്ത നക്ഷത്രസമൂഹത്തിലേക്കാണ് പ്രവേശിക്കുന്നത്. ഈ രാശിമാറ്റം വ്യക്തികളുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളും പുതിയ അവസരങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ജ്യോതിഷികളുടെ അഭിപ്രായത്തിൽ, വിവിധ രാശിക്കാരുടെ ജീവിതത്തിൽ ഏറെ സ്വാധീനിക്കാൻ കരുത്തുള്ള ഒരു മാറ്റമാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നത്. പല രാശിക്കാരുടേയും ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളും ഇല്ലാതാക്കാനും പുതിയ വഴികൾ തുറന്നു നൽകാനും ഇത് കാരണമായേക്കാം. സർക്കാർ ജോലിക്കായി പ്രയത്നിക്കുന്നവരെ സംബന്ധിച്ച് ഇത് ശുഭകരമായ സമയമാണ്.‌ സമൂഹത്തിൽ അം​ഗീകാരം ലഭിക്കാനും മറ്റുള്ളവരുടെ ബഹുമാനത്തിന് അർഹരാവാനും ഈ രാശി മാറ്റം സ്വാധീനം ചെലുത്തും.

അത്തരത്തിൽ സെപ്റ്റംബർ 27-ന് സംഭവിക്കാൻ പോകുന്ന സൂര്യന്റെ രാശിമാറ്റം ഏതെല്ലാം രാശിക്കാരുടെ ജീവിതത്തിൽ എത്തരത്തിലുള്ള മാറ്റം സൃഷ്ടിക്കുമെന്നു നോക്കാം. പ്രധാനമായും 4 രാശിക്കാരുടെ ജീവിതത്തിൽ ഈ രാശിമാറ്റം ഭാ​ഗ്യം കൊണ്ടുവരും. ആ രാശിചിഹ്നങ്ങളെക്കുറിച്ചും അവർക്ക് പ്രതീക്ഷിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

ഇടവം രാശി

സെപ്റ്റംബർ 27-ന് സംഭവിക്കാൻ പോകുന്ന സൂര്യന്റെ രാശിമാറ്റം ഇടവം രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തികമായും തൊഴിൽപരമായും വളരെയധികം ഗുണകരമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, പുതിയ ജോലി അല്ലെങ്കിൽ ബിസിനസ്സിൽ വിജയം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കും.

കന്നി രാശി

കന്നിരാശിക്കാരുടെ ആരോഗ്യവും കുടുംബകാര്യങ്ങളും മെച്ചപ്പെടും. നിങ്ങളുടെ ജീവിതത്തിൽ ദീർഘകാലമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. കൂടാതെ, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലും ശുഭകരമായ ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്നാണ് രാശിഫലം നൽകുന്ന സൂചന.

ധനു രാശി

ധനു രാശിക്കാർക്ക്, ഈ സമയത്ത് നല്ല യാത്രകൾ പോകാനും ജീവിതം ആസ്വധിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകും. എന്തെങ്കിലും തരത്തിലുള്ള നിക്ഷേപത്തിനും വളരെ ഗുണകരമായിരിക്കും. പുതിയ ബിസിനസ് പദ്ധതികൾ വിജയിക്കും, സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്.

മകരം

മകരം രാശിക്കാരുടെ ജീവിതത്തിൽ ഈ സമയം വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ സന്തോഷവും വിജയവും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. കുടുംബത്തിനുള്ളിൽ സമാധാനവും സന്തോഷവും വർദ്ധിക്കുകയും പുതിയ ബന്ധങ്ങൾ ശക്തിപ്പെടുകയും ചെയ്യും.

( ഇത് പൊതുവായ വിവരങ്ങളാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും