AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel Iran Conflict: പശ്ചിമേഷ്യൻ സംഘർഷം: ദുബായിൽ ഡ്രോൺ അവശിഷ്ടം വീണ് ഒരാൾ കൊല്ലപ്പെട്ടു

Israel Iran Conflict 2nd Week: ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. അൽ ബർഷ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു....

Israel Iran Conflict: പശ്ചിമേഷ്യൻ സംഘർഷം: ദുബായിൽ ഡ്രോൺ അവശിഷ്ടം വീണ് ഒരാൾ കൊല്ലപ്പെട്ടു
Death (3)
Ashli C
Ashli C | Published: 08 Mar 2026 | 07:51 AM

ഇറാൻ ഇസ്രയേൽ യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഡ്രോൺ അവശിഷ്ടം ശരീരത്തിലേക്ക് വീണ് ഒരാൾ കൊല്ലപ്പെട്ടു. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിലേക്ക് അവശിഷ്ടങ്ങൾ വീടാണ് അപകടമുണ്ടായത്.

ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. അൽ ബർഷ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.പ്രതിരോധ സംവിധാനങ്ങൾ തകർത്തത് മിസൈൽ ആണോ ഡ്രോൺ ആണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. കാറിൽ നിന്ന് പുക ഉയരുന്നതും കത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

അതേസമയം ഇറാനിൽ നിന്നുള്ള മിസൈൽ ഡ്രോൺ ആക്രമണങ്ങളെ തടയുന്നുണ്ട് എന്ന് യുഎഇ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യാമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെയും ഡ്രോണകളെയും തകർക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Follow Us