AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്

Kerala Coconut Oil Price Falls Again Latest Market Rate Update: 2026നെ അപേക്ഷിച്ച് 2025 നാളികേര കര്‍ഷകര്‍ക്ക് സമ്മാനിച്ചത് വലിയ നേട്ടമാണ്.ഓരോ വര്‍ഷവും വിലയില്‍ വര്‍ധനവ് സംഭവിച്ച് അങ്ങനെ കഴിഞ്ഞ വര്‍ഷം 78 രൂപ വരെ എത്തിയിരുന്നു. സര്‍വ്വകാല റെക്കോഡായിരുന്നു ഈ നിരക്ക്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ കൊണ്ട് വിലയില്‍ സംഭവിച്ച ഇടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഏകദേശം 40 ശതമാനത്തോളമാണ് വില കുറഞ്ഞത്.

Coconut Oil Price: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്
വെളിച്ചെണ്ണImage Credit source: jayk7/ Getty Images Creative 2026
Shiji M K
Shiji M K | Published: 29 Apr 2026 | 10:13 PM

കേരളത്തില്‍ വെളിച്ചെണ്ണ വില വീണ്ടും റെക്കോഡ് താഴ്ചയിലേക്ക്. തേങ്ങയുടെ വില ഇടിഞ്ഞതിന് പിന്നാലെയാണ് വെളിച്ചെണ്ണ വിലയും കുറയുന്നത്. എന്നാല്‍ വിഷുവും പെരുന്നാളും കഴിഞ്ഞതിന് ശേഷമുള്ള ഈ വിലയിറക്കം വലിയ ആശ്വാസം ഉപഭോക്താക്കള്‍ക്ക് നല്‍കില്ല. എന്നാല്‍ വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില ഇനിയും താഴുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. ഉത്പാദനത്തിലെ വര്‍ധനവാണ് നിലവിലെ വിലയിറക്കത്തിന് പ്രധാന കാരണം.

തേങ്ങ വില താഴേക്ക്

പച്ചത്തേങ്ങ വിലയില്‍ വന്‍ ഇടിവാണ് ദിനംപ്രതി സംഭവിക്കുന്നത്. ഏഴ് മാസത്തിനിടെ കുറഞ്ഞത് ഏകദേശം 36 രൂപയോളമാണ്. തമിഴ്‌നാട്ടിലെ തേങ്ങ ഉത്പാദനം വര്‍ധിച്ചതും യുഎസ്-ഇറാന്‍-ഇസ്രായേല്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമെല്ലാം തേങ്ങയെ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ വര്‍ഷം ചൂട് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ തേങ്ങയ്ക്ക് പെട്ടെന്ന് മൂപ്പത്തി എന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. പെട്ടെന്ന് മൂപ്പത്തിയ തേങ്ങകള്‍ കൂട്ടത്തോടെ വിപണിയില്‍ എത്തിയത് വിലയെ ബാധിച്ചു.

കഴിഞ്ഞ വര്‍ഷം സുവര്‍ണകാലം

2026നെ അപേക്ഷിച്ച് 2025 നാളികേര കര്‍ഷകര്‍ക്ക് സമ്മാനിച്ചത് വലിയ നേട്ടമാണ്.ഓരോ വര്‍ഷവും വിലയില്‍ വര്‍ധനവ് സംഭവിച്ച് അങ്ങനെ കഴിഞ്ഞ വര്‍ഷം 78 രൂപ വരെ എത്തിയിരുന്നു. സര്‍വ്വകാല റെക്കോഡായിരുന്നു ഈ നിരക്ക്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ കൊണ്ട് വിലയില്‍ സംഭവിച്ച ഇടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഏകദേശം 40 ശതമാനത്തോളമാണ് വില കുറഞ്ഞത്.

പിന്നാലെ വെളിച്ചെണ്ണയും

തേങ്ങയുടെ വിലയിടിവിന് പിന്നാലെ കൊപ്രയ്ക്കും വില കുറയാന്‍ തുടങ്ങി. നേരത്തെ കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന കൊപ്ര ഇപ്പോള്‍ 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉണ്ട കൊപ്രയുടെ വില 225 രൂപയില്‍ നിന്ന് 180 ലേക്കും താഴ്ന്നു. ഇത് വെളിച്ചെണ്ണ വിലയെയും താഴോട്ടെത്തി, നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 260 രൂപയാണ് വില.

ഗള്‍ഫ് കയറ്റുമതിയും അവതാളത്തില്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമായിരുന്നു. എന്നാല്‍ ഇസ്രായേല്‍-ഇറാന്‍-യുഎസ് യുദ്ധം വന്നതോടെ അവിടേക്കുള്ള കയറ്റുമതിയില്‍ വന്നത് വന്‍ നിരോധനം. ഇതോടെ വന്‍കിട കമ്പനികളില്‍ പലതും തേങ്ങ വാങ്ങിക്കുന്നത് നിര്‍ത്തലാക്കി.

കേരഫെഡ് മുഖാന്തരം ആയിരുന്നു കൃഷിവകുപ്പ് നേരത്തെ പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നത്. ഇത് ഒരു പരിധിവരെ വിലയെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ കാസര്‍കോട് നീലേശ്വരത്തുള്ള കേരഫെഡിന്റെ കേന്ദ്രത്തില്‍ മാത്രമാണ് തേങ്ങ സംഭരണം നടക്കുന്നത്. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Also Read: Milma Milk Price Hike : ഇനി പാൽ വാങ്ങാൻ പാടുപെടും; മിൽമ വില വർധിപ്പിക്കുന്നു

വെളിച്ചെണ്ണ വില ഉയര്‍ത്താന്‍ തമിഴ്‌നാട്ടില്‍ നീക്കം

കേരളത്തിലെ വെളിച്ചെണ്ണ വില ഉയര്‍ത്താനായി തമിഴ്‌നാട്ടില്‍ ശ്രമം നടക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വെളിച്ചെണ്ണ വില ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട്ടിലെ പല മില്ലുടമകളും ശ്രമിക്കുന്നത്. തേങ്ങയും കൊപ്രയും പൂഴ്ത്തിവെച്ച് ഇവയുടെ ലഭ്യത കുറയ്ക്കുകയും അതുവഴി വില വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

വില ഇനിയും കുറഞ്ഞേക്കാം

നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ കേരളത്തില്‍ വെളിച്ചെണ്ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്. വേനല്‍കാലത്ത് സംഭവിക്കുന്ന അമിതമായ ഉത്പാദനത്തിന് മഴയെത്തുന്നതോടെ അറുതിവീഴും. മഴക്കാലം പൊതുവേ തേങ്ങ കര്‍ഷകര്‍ക്കും സമ്മാനിക്കുന്നത് കടുത്ത നിരാശയാണ്. വിളനാശം മാത്രമല്ല, കൊപ്രയില്‍ സംഭവിക്കുന്ന ലഭ്യത കുറവും സാധാരണമാണ്.

English Summary

Coconut oil prices in Kerala have dropped significantly, falling to around 200 per litre. The decline is linked to changes in copra prices and market demand, offering relief to consumers while raising concerns among farmers.

Follow Us