Budh Rashi Parivartan 2026: കുംഭം രാശിക്കാർ ഇത് അറിഞ്ഞോളൂ..! ബുധൻ മേടരാശിയിലേക്ക് സംക്രമിക്കുമ്പോൾ ഈ നേട്ടങ്ങൾ
Budh Rashi Parivartan 2026 Lucky Zodiac Signs:ഒരു വ്യക്തിയുടെ ഓരോ ദിവസവും നിർണയിക്കുന്നതിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിനും വലിയ പ്രാധാന്യമാണുള്ളത്. ചില രാശിക്കാരെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സ്ഥാനം അവരുടെ ജീവിതത്തിൽ ഗുണകരമായ ഫലങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരുമെങ്കിലും ഇതേ ഗ്രഹങ്ങളുടെ സ്ഥാനം മറ്റു ചില രാശിക്കാരെ സംബന്ധിച്ച് ദോഷമായിരിക്കും. ഇവർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും......
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇവ 12 രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഓരോ ദിവസവും നിർണയിക്കുന്നതിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിനും വലിയ പ്രാധാന്യമാണുള്ളത്. ചില രാശിക്കാരെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സ്ഥാനം അവരുടെ ജീവിതത്തിൽ ഗുണകരമായ ഫലങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരുമെങ്കിലും ഇതേ ഗ്രഹങ്ങളുടെ സ്ഥാനം മറ്റു ചില രാശിക്കാരെ സംബന്ധിച്ച് ദോഷമായിരിക്കും. ഇവർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും. അത്തരത്തിൽ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്.
ബുധൻ രാശി മാറാൻ പോകുന്നു. ഏപ്രിൽ 30ന് ബുധൻ മീനം രാശി വിട്ട് മേടം രാശിയിൽ പ്രവേശിക്കും. മെയ് 14 വരെ ബുധൻ ഈ രാശിയിൽ തന്നെ തുടരും. മേടം രാശിയിൽ എത്തുന്ന ബുധൻ കൂടുതൽ ശക്തി പ്രാപിക്കും എന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം ബുധൻ ഒരു വ്യക്തിയുടെ ശക്തി, ബുദ്ധി, വിവേകം, സന്തോഷം, സമാധാനം എന്നിവയ്ക്ക് കാരണമാകുന്ന ഒരു ഗ്രഹമാണ്. മറ്റൊരു പ്രധാന കാര്യം സൂര്യൻ ഇതിനോടകം തന്നെ മേടം രാശിയിലുണ്ട്. ബുധൻ ഇവിടെയെത്തുന്നതോടെ ബുധനും സൂര്യനും സംക്രമിച്ച് ബുദാദിത്യ രാജയോഗം സൃഷ്ടിക്കും. ഈ സംക്രമണം കുംഭം രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങൾക്കും അതിനോടൊപ്പം തന്നെ ചില ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. അതിനെ കുറിച്ചാണ് ഇവിടെ വിശദമായി പറയുന്നത്.
ബുധൻ
കുംഭം രാശിയുടെ മൂന്നാം ഭാവത്തിലൂടെയാണ് ബുധൻ സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ആത്മവിശ്വാസവും ഊർജ്ജവും വർദ്ധിക്കും. പുതിയ എന്തെങ്കിലും പഠിക്കുവാനോ പുതിയ പരിശീലനം നേടുവാനും ആഗ്രഹിക്കുന്നുവെങ്കിൽ ഇത് അനുകൂലമായ സമയമാണ്. തങ്ങളുടെ കഴിവുകൾ പുതുക്കുകയും അറിവ് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇത് ഈ കാലയളവിൽ നിങ്ങൾക്ക് തീർച്ചയായും പ്രയോജനം കൊണ്ടുവരും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.
ALSO READ:മകരം ഉൾപ്പെടെ രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! അപൂർവ യോഗം കൊണ്ടുവരും സൗഭാഗ്യങ്ങൾ
സാമ്പത്തിക സ്ഥിതി
ബുധൻ മേടം രാശിയിൽ പ്രവേശിക്കുന്നതോടെ കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. എന്നാൽ ഈ സമയത്ത് വരുമാനം കൂടുമ്പോഴും ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അനാവശ്യ ചെലവുകൾ കുറയ്ക്കുവാൻ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിച്ചേക്കും. വളരെ കാലമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സംബന്ധിച്ച് ഈ സമയത്ത് ആശ്വാസകരമായിരിക്കും.
കുടുംബത്തിൽ സമാധാനം…
കുടുംബത്തിൽ സമാധാന അന്തരീക്ഷ നിലനിൽക്കും. നിങ്ങളുടെ ചില പരിശ്രമങ്ങൾ കുടുംബത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരും. മാതാപിതാക്കളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. വിവാഹിതരായ വ്യക്തികളെ സംബന്ധിച്ച് ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും. ഈ സമയത്ത് അവിവാഹിതരെ സംബന്ധിച്ച് നല്ല ബന്ധങ്ങൾ വരുവാനും സാധ്യത. എന്നിരുന്നാലും നിങ്ങളുടെ അമിതകോപം പ്രശ്നത്തിലാക്കും.
പരിഹാരമാർഗങ്ങൾ
കുംഭം രാശിക്കാർ ശിവന് ജലധാര നടത്തുന്നത് നല്ലതാണ്. അത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. വൈകുന്നേരം പച്ച നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക. അതായത് ആവശ്യക്കാർക്ക് പച്ച നിറത്തിലുള്ള പഴങ്ങളും ചെറുപയറോ ദാനം ചെയ്യാം. ഈ രാശിക്കാരെ സംബന്ധിച്ച് ഈ സംക്രമണം ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ക്ഷമയോടെ കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
Mercury is about to change its sign On April 30. Mercury will leave Pisces and enter to Aries. Mercury will remain in this sign until May 14. It is believed that Mercury will gain more strength when it enters Aries. This transit may bring benefits and some difficulties for Aquarius people. We will talk about it in detail here.