AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monthly Horoscope October 2025: ആദിത്യ മംഗളയോഗത്തിലൂടെ മിഥുനം അടക്കം 5 രാശിക്കാർക്ക് സമ്പത്ത് ഇരട്ടിയാകും, ഭാഗ്യം കൂടെ!

Luckiest Zodiac Sign in October 2025: അത്തരം ഒരു സാഹചര്യത്തിൽ തുലാം രാശിയിൽ സൂര്യന്റെയും ചൊവ്വയുടെയും സംയോജനം വിവിധ രാശികളുടെ ജീവിതത്തിൽ ഫലപ്രദമായ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് ജ്യോതിഷത്തിൽ പ്രതിപാദിക്കുന്നത്. പ്രധാനമായും ഇടവം മിഥുനം എന്നിവ ഉൾപ്പെടെയുള്ള  രാശിക്കാരുട ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന.

Monthly Horoscope October 2025: ആദിത്യ മംഗളയോഗത്തിലൂടെ മിഥുനം അടക്കം 5 രാശിക്കാർക്ക് സമ്പത്ത് ഇരട്ടിയാകും, ഭാഗ്യം കൂടെ!
HoroscopeImage Credit source: Tv9 Network
ashli
Ashli C | Updated On: 28 Sep 2025 08:15 AM

October 2025 Luckiest Zodiac Sign: ഒക്ടോബർ മാസം ശുഭകരമായ ആദിത്യ മംഗള യോഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ജ്യോതിഷഫലം. ഒക്ടോബറിൽ സൂര്യൻ ചൊവ്വയുടെ സാന്നിധ്യമുള്ള തുലാം രാശിയിലേക്ക് സഞ്ചരിക്കും. അത്തരം ഒരു സാഹചര്യത്തിൽ തുലാം രാശിയിൽ സൂര്യന്റെയും ചൊവ്വയുടെയും സംയോജനം വിവിധ രാശികളുടെ ജീവിതത്തിൽ ഫലപ്രദമായ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് ജ്യോതിഷത്തിൽ പ്രതിപാദിക്കുന്നത്. പ്രധാനമായും ഇടവം മിഥുനം എന്നിവ ഉൾപ്പെടെയുള്ള  രാശിക്കാരുട ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന. അത്തരത്തിൽ 5 രാശികളുടെ ജീവിതത്തിൽ ഒക്ടോബർ മാസത്തിൽ എന്തെല്ലാം നേട്ടങ്ങളും അനിഷ്ടങ്ങളും ആണ് സംഭവിക്കാൻ പോകുന്നതെന്ന് നോക്കാം.

ഇടവം രാശി

ഒക്ടോബർ മാസം ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ മാസം നിങ്ങളുടെ കരിയറിയിലും ബിസിനസിലും വലിയ പുരോഗതി കൈവരിക്കും. ജീവിതത്തിൽ കാലങ്ങളായി നിലനിന്നിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണും. ബിസിനസുകാരെ സംബന്ധിച്ച് ഈ മാസം വലിയ നേട്ടം കൊണ്ടുവരും. അതേസമയം ജോലി ചെയ്യുന്നവർക്ക് ഈ മാസം പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനാകും. ഭൂമി, കെട്ടിട സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒക്ടോബർ മാസം വളരെ അനുകൂലമാണ്. കുടുംബത്തിൽ നിന്നും ലഭിക്കുന്ന പൂർണ്ണപിന്തുണയോടെ പല കാര്യങ്ങളും ഭംഗിയായി ചെയ്തു തീർക്കാൻ സാധിക്കും. ജോലി അന്വേഷിക്കുന്നവർക്കും ഈ മാസം വളരെ നല്ലതാണ്.

മിഥുനം രാശി

മിഥുനം രാശിക്കാർക്കും ഒക്ടോബർ മാസം അനുകൂലമായി കാണുന്നു. മനസ്സമാധാനം ലഭിക്കും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. അതേസമയം ഒരു കാര്യങ്ങളിലും തിടുക്കത്തിൽ തീരുമാനമെടുക്കാതിരിക്കുക. മുതിർന്നവരിൽ നിന്നും ഉപദേശം തേടുക. ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കുക.

കർക്കിടക രാശി

ഒക്ടോബർ മാസം കർക്കിടക രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. കരിയറിൽ ആഗ്രഹിക്കുന്ന വിജയം നേടാൻ സാധിക്കും. കാര്യങ്ങളെ ബുദ്ധിപൂർവ്വം ആലോചിച്ച് സമീപിക്കുക. കരിയറിൽ നിലനിന്നിരുന്ന എല്ലാ തടസ്സങ്ങളും ഒക്ടോബർ മാസത്തിൽ നീങ്ങും. കരിയർ സംബന്ധമായ പുതിയ അവസരങ്ങൾ ലഭിക്കും. എങ്കിലും ചെലവ് അല്പം അധികം ആകാൻ സാധ്യതയുണ്ട്. അതിനാൽ പണം വിവേകത്തോടെ മാത്രം ഉപയോഗപ്പെടുത്തുക.

ചിങ്ങം രാശി

ചിങ്ങം രാശിക്കാർക്ക് ഒക്ടോബർ മാസം വളരെ ശുഭകരമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും വളരെ നല്ലതായിരിക്കും.

തുലാം രാശി

ഒക്ടോബർ മാസം തുലാം രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ കൊണ്ടുവരുമെന്ന് കാണുന്നു. ഈ മാസം നിങ്ങൾ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കും. പൂർത്തീകരിക്കാത്ത ജോലികൾ തീർക്കാൻ അനുയോജ്യമായ സമയമാണിത്. സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും എല്ലാ കാര്യങ്ങളിലും പിന്തുണ ലഭിക്കും. പങ്കാളിത്ത ബിസിനസിലുള്ളവർ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായി മികച്ച സമയം ചിലവഴിക്കാൻ കഴിയും. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.