AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Year 2026 Astro Predictions: 2026ൽ വീട് വെക്കും കാറ് വാങ്ങും! ഈ 4 രാശിക്കാർക്ക് സമ്പത്തിനുള്ള വഴി തുറക്കും

New Year 2026 Astro Predictions:കൂടാതെ, ഭാവിയിലേക്ക് ഉപകാരപ്രദമായ സ്വത്തുക്കളോ മറ്റോ വാങ്ങാനുള്ള സാധ്യതയും കാണുന്നു. ഈ ഭാ​ഗ്യത്തിനു കാരണമാകുന്നത്....

New Year 2026 Astro Predictions: 2026ൽ വീട് വെക്കും കാറ് വാങ്ങും! ഈ 4 രാശിക്കാർക്ക് സമ്പത്തിനുള്ള വഴി തുറക്കും
Astrology Predictions 2026Image Credit source: Tv9 Network
ashli
Ashli C | Published: 16 Dec 2025 08:28 AM

2025 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം. പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ജനങ്ങൾ. ജ്യോതിഷഫലമായും നിരവധി ശുഭകരമായ മാറ്റങ്ങൾക്കും കാരണമാകും. നിരവധി ഗ്രഹങ്ങളുടെ സംക്രമണം ഉണ്ടാകും . പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ സംക്രമണം 12 രാശിചിഹ്നങ്ങളിലും പലതരത്തിലുള്ള സ്വാധീനമാണ് ചെലുത്തുക.

ഇത് ചിലർക്ക് നന്മയും മറ്റും ചിലർക്ക് ദുരിതത്തിനും കാരണമാകും. പ്രത്യേകിച്ച് ചില രാശിക്കാർക്ക് വിവാഹം , സ്വത്ത് , തൊഴിൽ മുതലായവയിൽ ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. അത്തരത്തിൽ ചാല രാശിക്കാർക്ക് വിവാഹം, സ്വത്ത്, തൊഴിൽ മുതലായവയിൽ ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.

തുലാം: പുതുവർഷം തുലാം രാശിക്കാർക്ക് വളരെ അത്ഭുതകരവും ഭാ​ഗ്യം നിറഞ്ഞതുമായിരിക്കും. ഇവർ എന്ത് ചെയ്താലും അത് വിജയകരമാകുമെന്ന് ജ്യോതിഷഫലത്തിൽ പറയുന്നു. ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. അതുപോലെ 2026 ൽ തുലാം രാശിക്കാർക്ക് സ്വന്തമായി ഒരു വീട് വാങ്ങാനോ പുതിയ വീട് പണിയാനോ അവസരമുണ്ട്. കൂടാതെ, ഭാവിയിലേക്ക് ഉപകാരപ്രദമായ സ്വത്തുക്കളോ മറ്റോ വാങ്ങാനുള്ള സാധ്യതയും കാണുന്നു. ഈ ഭാ​ഗ്യത്തിനു കാരണമാകുന്നത് പുതുവർഷത്തിൽ ശനി ഈ രാശിയിൽ നിന്ന് ആറാം ഭാവത്തിലേക്ക് സംക്രമിക്കുന്നതാണ്. ഈ കാലയളവിൽ, നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും നീങ്ങും. ഭൂമിയുമായോ സ്വത്തുമായോ ബന്ധപ്പെട്ട കോടതി കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു നിങ്ങൾക്ക് അനുകൂലമായി വിധി ഉണ്ടാകും. ഈ കാലയളവിൽ അത് പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കുക.

മകരം: 2026 പുതുവർഷത്തിൽ, മകരം രാശിക്കാർക്ക് പുതിയ വീട് വാങ്ങാൻ അനുകൂലമായ സമയമാണെന്നാണ് ജ്യോതിഷഫലത്തിൽ കാണുന്നത്. ഭൂമി, സ്വത്ത് എന്നിവ സ്വന്തമാക്കാൻ പറ്റിയ വർഷമാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ ഭം​ഗിയാക്കി പൂർത്തിയാക്കാൻ സാധിക്കും. പരിശ്രമങ്ങൾക്ക് വിജയം കാണാൻ സാധിക്കും.കുടുംബത്തിൽ നിലനിൽക്കുന്ന സ്വത്ത് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും . ഇതിന്റെ ഫലങ്ങൾ നിങ്ങൾക്ക് അനുകൂലമായി വന്നു ഭവിക്കും.

കുംഭം: കുംഭം രാശിക്കാർക്ക് 2026 പുതിയ മാറ്റങ്ങളുടേയും വിജയത്തിന്റേയും വർഷമാണ്. കാലങ്ങളായി വീട് വാങ്ങുന്നതിനെക്കുറിച്ചോ, വീട് പണിയുന്നതിനെക്കുറിച്ചോ, ഭൂമി വാങ്ങുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നുണ്ടെങ്കിൽ 2026 വർഷം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. പുതുവർഷത്തിൽ, ശനിയുടെ സ്വാധീനം നാലാം ഭാവത്തിൽ നിന്നായിരിക്കും. അതിനാൽ , വീട് പണിയുന്നതിനു വേണ്ടി തിരക്കുകൂട്ടരുത്. നിങ്ങൾക്ക് ഇതിനോടകം ഭൂമിയുണ്ടെങ്കിൽ, അതിൽ ഒരു വീട് പണിയുന്നതിനും വീട് പണിയുന്നതിനും നിങ്ങൾ ശരിയായ രീതിയിൽ ചിന്തിച്ച് ജാ​ഗ്രതയോടെ പദ്ധതികൾ ആസൂത്രണം ചെയ്യണം.

ചിങ്ങം: പുതുവർഷത്തിൽ പുതിയ വീട്, ഭൂമി അല്ലെങ്കിൽ സ്വത്ത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമായിരിക്കും എന്നാണ് ജ്യോതിഷഫലം. ഗ്രഹങ്ങൾ നിങ്ങൾക്ക് അനുകൂലമായതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് പ്രതികൂലമായ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. അതിനാൽ , ഒരു വീടോ സ്വത്തോ വാങ്ങാൻ നിങ്ങൾക്ക് വളരെ അനുകൂലമായ സമയമാണ് പുതുവർഷം . 2026 ൽ ചിങ്ങം രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യത. സമ്പത്തിനുള്ള പുതിയ വഴികൾ തുറക്കും. ഇതിലൂടെ , വീട് പണിയുന്നതിനായി നിങ്ങൾക്ക് ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കാൻ കഴിയും . കൂടാതെ , ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങൾക്ക് അനുകൂലമായി അവസാനിച്ചേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. TV9 മലയാളെ ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.)