AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Auction: ലേലപ്പട്ടികയില്‍ 19 പേരെ കൂടി ചേര്‍ത്ത് ബിസിസിഐ; ഇന്ത്യയുടെ സീനിയര്‍ ടീമംഗത്തിനും ആശ്വാസം

IPL 2026 Auction New Additions: ബിസിസിഐ അവസാന നിമിഷം താരപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. 19 പേരെയാണ് ബിസിസിഐ അവസാനം പട്ടികയില്‍ ചേര്‍ത്തത്

IPL 2026 Auction: ലേലപ്പട്ടികയില്‍ 19 പേരെ കൂടി ചേര്‍ത്ത് ബിസിസിഐ; ഇന്ത്യയുടെ സീനിയര്‍ ടീമംഗത്തിനും ആശ്വാസം
IPL 2026 Auction
jayadevan-am
Jayadevan AM | Published: 16 Dec 2025 14:11 PM

ഐപിഎല്‍ ലേലത്തിന് ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിസിസിഐ അവസാന നിമിഷം താരപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. 19 പേരെയാണ് ബിസിസിഐ അവസാനം പട്ടികയില്‍ ചേര്‍ത്തത്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഏതാനും വിദേശതാരങ്ങളും ഉള്‍പ്പെടുന്നു. ഇതോടെ ലേലപ്പട്ടികയിലെ ആകെ താരങ്ങളുടെ എണ്ണം 369 ആയി. നേരത്തെ 350 പേരെയായിരുന്നു ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സീനിയര്‍ ടീമംഗം അഭിമന്യു ഈശ്വരന്‍ ഉള്‍പ്പെടെയുള്ളവരാണ് അവസാന നിമിഷം ഇടംപിടിച്ചത്.

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷിന്റെ സഹോദരൻ ഈതൻ ഉൾപ്പെടെ ആറ് വിദേശ കളിക്കാരും പുതിയതായി ചേര്‍ത്തവരില്‍ ഉൾപ്പെടുന്നു. മലേഷ്യൻ ബാറ്റ്സ്മാൻ വീരൻദീപ് സിംഗും 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: IPL 2026 Auction Live : കോടി തിളക്കം ആർക്കായിരിക്കും? ഐപിഎൽ താരലേലം തത്സമയം

ഓസ്‌ട്രേലിയയുടെ ക്രിസ് ഗ്രീൻ, ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ കൈൽ വെറൈൻ, സിംബാബ്‌വെ പേസർ ബ്ലെസ്സിംഗ് മുസാരബാനി, ന്യൂസിലൻഡിന്റെ ബെൻ സിയേഴ്സ് എന്നിവരാണ് മറ്റ് വിദേശ താരങ്ങൾ.

ആ 19 പേര്‍

  • മണിശങ്കർ മുരസിംഗ് (30 ലക്ഷം രൂപ)
  • സ്വസ്തിക ചിക്കര (30 ലക്ഷം രൂപ)
  • ഈതൻ ബോഷ് (75 ലക്ഷം രൂപ)
  • വീരൺദീപ് സിംഗ് (30 ലക്ഷം രൂപ)
  • ചാമ മിലിന്ദ് (30 ലക്ഷം രൂപ)
  • കെ.എൽ. ശ്രീജിത്ത് (30 ലക്ഷം)
  • രാഹുൽ രാജ് നമല (30 ലക്ഷം രൂപ)
  • ക്രിസ് ഗ്രീൻ (75 ലക്ഷം രൂപ)
  • വിരാട് സിംഗ് (30 ലക്ഷം രൂപ)
  • അഭിമന്യു ഈശ്വരൻ (30 ലക്ഷം രൂപ)
  • ത്രിപുരേഷ് സിംഗ് (30 ലക്ഷം രൂപ)
  • കൈൽ വെറെയ്ൻ (1.25 കോടി രൂപ)
  • ബ്ലെസിംഗ് മുസാറബാനി (75 ലക്ഷം രൂപ)
  • ബെൻ സിയേഴ്സ് (1.50 കോടി രൂപ)
  • രാജേഷ് മൊഹന്തി (30 ലക്ഷം രൂപ)
  • സ്വസ്തിക സമാൽ (30 ലക്ഷം രൂപ)
  • സരൻഷ് ജെയിൻ (30 ലക്ഷം രൂപ)
  • സൂരജ് സംഗരാജു (30 ലക്ഷം)
  • തൻമയ് അഗർവാൾ (30 ലക്ഷം രൂപ).