AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement Planning: 4.56 കോടിയുണ്ടാക്കിയാകട്ടെ വിരമിക്കല്‍; ഇപ്പോഴേ പ്ലാന്‍ ചെയ്യാം

Retirement SIP Planning India: കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് എസ്‌ഐപിയില്‍ നിങ്ങളുടെ പണം വളരുന്നത്. ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപം വഴിയാണ് എസ്‌ഐപിയില്‍ നിന്ന് നേട്ടം ലഭിക്കുന്നത്. 25 വയസ് മുതല്‍ 15,000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ നിങ്ങളുടെ പണം എങ്ങനെ വളരുമെന്ന് നോക്കാം.

Retirement Planning: 4.56 കോടിയുണ്ടാക്കിയാകട്ടെ വിരമിക്കല്‍; ഇപ്പോഴേ പ്ലാന്‍ ചെയ്യാം
പ്രതീകാത്മക ചിത്രം Image Credit source: Olga Pankova/Moment/Getty Images
shiji-mk
Shiji M K | Published: 16 Dec 2025 13:27 PM

നേരത്തെ ജോലിയില്‍ പ്രവേശിച്ച് പ്രായം അധികമാകും മുമ്പ് വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍. 50 വയസിനുള്ളില്‍ വിരമിക്കണമെങ്കില്‍ നല്ലൊരു സമ്പാദ്യം ആവശ്യമാണ്. അത്തരത്തില്‍ കോടികള്‍ സമ്പാദ്യമുണ്ടാക്കാന്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ അതായത് എസ്‌ഐപികളില്‍ നിക്ഷേപിക്കാം. ചെറിയ നിക്ഷേപ കാലയളവിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മികച്ച നേട്ടം സ്വന്തമാക്കാന്‍ ഇവിടെ സാധിക്കും.

കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് എസ്‌ഐപിയില്‍ നിങ്ങളുടെ പണം വളരുന്നത്. ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപം വഴിയാണ് എസ്‌ഐപിയില്‍ നിന്ന് നേട്ടം ലഭിക്കുന്നത്. 25 വയസ് മുതല്‍ 15,000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ നിങ്ങളുടെ പണം എങ്ങനെ വളരുമെന്ന് നോക്കാം.

  • പ്രതീക്ഷിക്കുന്ന ശരാശരി വാര്‍ഷിക വരുമാനം- 12 ശതമാനം
  • നിക്ഷേപം നടത്തുന്ന കാലയളവ്- 35 വര്‍ഷം
  • പ്രതിമാസം എസ്‌ഐപി- 15,000 രൂപ
  • ആകെ നിക്ഷേപം- 63 ലക്ഷം രൂപ

ആദ്യത്തെ 30 വര്‍ഷത്തിനുള്ളില്‍ ഏകദേശം 4.62 കോടി രൂപയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന കോര്‍പ്പസ്. അഞ്ച് വര്‍ഷം കൂടി നിക്ഷേപം തുടര്‍ന്നാല്‍ ഏകദേശം 8.26 കോടിയായി സമ്പാദ്യം വളരും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 9 ലക്ഷം രൂപയാണ് നിങ്ങള്‍ അധികം നിക്ഷേപിക്കുന്നത്. എന്നാലിത് നിങ്ങളെ 3.55 കോടി അധിക വരുമാനം നേടാനും സഹായിക്കുന്നു.

33,000 രൂപ നിക്ഷേപിച്ചാല്‍

അഞ്ച് വര്‍ഷത്തേക്ക് 33,000 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപം നടത്തുമ്പോള്‍ എത്ര രൂപ നേടാനാകും എന്ന് നോക്കാം.

  • ആകെ നിക്ഷേപം- 19.8 ലക്ഷം
  • പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം- 12 ശതമാനം
  • കണക്കാക്കിയ മൂലധന നേട്ടം- 6.96 ലക്ഷം
  • അഞ്ച് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന കോര്‍പ്പസ്- 26.76 ലക്ഷം

Also Read: Salary Hike: ജോലിക്കാരേ…നിങ്ങളുടെ ശമ്പളം ഓരോ വര്‍ഷവും ഇത്രയാണ് വര്‍ധിക്കേണ്ടത്

ഈ 26.76 ലക്ഷം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 4.54 കോടി രൂപയായി വളരും.

  • 10 വര്‍ഷത്തിന് ശേഷം- 83 ലക്ഷം
  • 15 വര്‍ഷത്തിന് ശേഷം- 1.46 കോടി
  • 20 വര്‍ഷത്തിന് ശേഷം- 2.58 കോടി
  • 25 വര്‍ഷത്തിന് ശേഷം- 4.55 കോടി

എന്നിങ്ങനെയാണ് നിങ്ങളുടെ പണം വളരുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.