AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vastu Tips for Electronic Appliances: നിങ്ങളുടെ വീട്ടിലെ ഇലക്ട്രോണിക് വസ്തുക്കൾ ഇടയ്ക്കിടെ തകരാറിലാകാറുണ്ടോ? യഥാർത്ഥ പ്രശ്നം ഇതാണ്!

Vastu Tips for Electronic Appliances: അടുക്കളയിലും ഡ്രോയിംഗ് റൂമിലും സൂക്ഷിക്കുന്ന ഇലക്ട്രോണിക് ഇനങ്ങൾക്ക് ഇത് പ്രധാനമായും ബാധിക്കുന്നു. വീടിന്റെ...

Vastu Tips for Electronic Appliances: നിങ്ങളുടെ വീട്ടിലെ ഇലക്ട്രോണിക് വസ്തുക്കൾ ഇടയ്ക്കിടെ തകരാറിലാകാറുണ്ടോ? യഥാർത്ഥ പ്രശ്നം ഇതാണ്!
Vastu TipsImage Credit source: Tv9 Network
ashli
Ashli C | Published: 16 Dec 2025 13:50 PM

നിങ്ങളുടെ വീട്ടിലെ ഇലക്ട്രോണിക്ക് വസ്തുക്കളായ ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഇൻവെർട്ടർ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരു കാരണവുമില്ലാതെ ഇടയ്ക്കിടെ തകരാറിലാകുന്നുണ്ടോ? വാസ്തു ശാസ്ത്രത്തിലും ജ്യോതിഷത്തിലും, ഇത് നെഗറ്റീവ് എനർജിയുടെയും മോശം ഗ്രഹ സ്ഥാനങ്ങളുടെയും അടയാളമായി ആണ് കണക്കാക്കുന്നത്. നമ്മുടെ ​​ഗൃഹത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പതിവായി തകരാറിലാകുന്നത് രാഹുവിന്റെയും വാസ്തു ദോഷങ്ങളുടെയും അശുഭ സ്വാധീനത്തിന്റെ ലക്ഷണമാണെന്നും വിശ്വസങ്ങൾ നിലനിൽക്കുന്നു.

ഒരു വീട്ടിലെ ഊർജ്ജ അസന്തുലിതാവസ്ഥ ഇലക്ട്രോണിക് ഇനങ്ങളെയാണ് പ്രധാനമായും നേരിട്ട് ബാധിക്കുക. വാസ്തു ശാസ്ത്രം പ്രകാരം, ഇലക്ട്രോണിക് ഉപകരണങ്ങൾ അഗ്നി മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ അവ തെറ്റായ സ്ഥാനങ്ങളിൽ വെക്കുന്നത് വീടിന്റെ ഊർജ്ജ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇലക്ട്രോണിക് ഇനങ്ങൾ പതിവായി തകരാറിലാകുന്നതിന് പിന്നിലെ കാരണങ്ങൾ നമുക്ക് പര്യവേക്ഷണം ചെയ്യാം.

വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ അഗ്നി മൂലകം ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിൽ അഗ്നി മൂലകം അസന്തുലിതാവസ്ഥയിലായാൽ ഇത് ഷോർട്ട് സർക്യൂട്ട്, അമിതമായി വസ്തുക്കൾ ചൂടാക്കൽ, ഉപകരണങ്ങൾ നേരത്തെ കേടാകാനുള്ള സാധ്യത എന്നിവ വർദ്ധിക്കുന്നു. അടുക്കളയിലും ഡ്രോയിംഗ് റൂമിലും സൂക്ഷിക്കുന്ന ഇലക്ട്രോണിക് ഇനങ്ങൾക്ക് ഇത് പ്രധാനമായും ബാധിക്കുന്നു. വീടിന്റെ തെക്കുകിഴക്ക് ദിശ തകരാറിലാണെങ്കിൽ, ഈ പ്രശ്നം പ്രധാനമായും രൂപപ്പെടുന്നത്.

മാത്രമല്ല തകർന്നതോ ഉപയോഗശൂന്യമായതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കാതെ വീട്ടിൽ ദീർഘനേരം സൂക്ഷിക്കുന്നതും വാസ്തു വൈകല്യമായി കണക്കാക്കപ്പെടുന്നു. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും സാമ്പത്തിക ക്ഷേമത്തെയും ബാധിച്ചേക്കാം. വീട്ടിൽ കേടുപാടുകൾ സംഭവിച്ചതോ തകർന്നതോ ആയ ഇലക്ട്രോണിക് വസ്തുക്കളുടെ സാന്നിധ്യം രാഹു ദോഷത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു, ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും.
അതിനാൽ ഇവയെല്ലാം ശരിയായ സ്ഥനത്ത് ക്രമീകരിക്കുകയും ആവശ്യമില്ലാത്ത സാധനങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.