AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Judge Ammavan Kovil: കോടതി വിധി അനുകൂലമാകണോ? ഈ ക്ഷേത്രത്തിൽ ഒറ്റത്തവണ പോയാൽ മതി

Judge Ammavan Kovil:ഗോവിന്ദപിള്ള ഭാര്യ അനന്തരവന്റെ തലയിൽ തലോടുന്നതാണ് കാണുന്നത്. ഇത് കണ്ടതോടെ ഇയാൾക്ക് ദേഷ്യം ഉണ്ടായി ഭാര്യയും അനന്തരാവനും തമ്മിൽ അരുതാത്ത ബന്ധം ഉണ്ടെന്നായിരുന്നു...

Judge Ammavan Kovil: കോടതി വിധി അനുകൂലമാകണോ? ഈ ക്ഷേത്രത്തിൽ ഒറ്റത്തവണ പോയാൽ മതി
Judge Amma Van TempleImage Credit source: Social Media
ashli
Ashli C | Published: 16 Dec 2025 12:56 PM

കോടതിവിധികളും നിയമങ്ങളും വാർത്തകളിൽ ഇടം പിടിക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. ഓരോ മനുഷ്യനും ജീവിക്കുന്നത് ഒരു നിയമത്തിന്റെ ചട്ടക്കൂടിലാണ്. അത് അവർ അറിയുന്നില്ല എന്ന് മാത്രം. എന്നാൽ ഏതെങ്കിലും വിധേന വ്യക്തികൾക്ക് കോടതിയുമായി ബന്ധപ്പെടേണ്ടിവരുന്നു. പലപ്പോഴും ചതിക്കുഴികളിൽ വീണ് പലരും നീതി നിഷേധിക്കപ്പെടുന്നു. അത്തരത്തിൽ നീതി നിഷേധിക്കപ്പെട്ടവരാണ് നിങ്ങളെങ്കിൽ കേരളത്തിലെ ഈ പ്രശസ്തമായ ക്ഷേത്രത്തിൽ ഒരു തവണ ദർശനം നടത്തൂ… നിങ്ങൾ നീതി അർഹിക്കുന്നുണ്ടെങ്കിൽ ആ വിധി നിങ്ങൾക്ക് അനുകൂലമായിരിക്കും. മറ്റെവിടെയുമില്ല കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന സ്ഥലത്താണ് ജഡ്ജി അമ്മാവൻ എന്ന പേരിലുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോടതി വ്യവഹാരങ്ങളിൽ വിജയം നേടാനും തങ്ങൾക്ക് അനുകൂലമാകുന്നതിന് വേണ്ടിയാണ് ആളുകൾ ഈ ക്ഷേത്രത്തിൽ എത്തുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ക്ഷേത്രത്തിന്റെ ഉത്ഭവം. തിരുവിതാംകൂറിൽ ജഡ്ജിയായിരുന്ന തിരുവല്ലം രാമപുരത്ത് മഠത്തിലെ ​ഗോവിന്ദപിള്ളയാണ് ഈ ക്ഷേത്രത്തിലെ ആരാധന ഗോവിന്ദപിള്ള ജഡ്ജി അമ്മാവൻ ആയി മാറിയതിന് പിന്നിലെ കഥ ഇങ്ങനെയാണ്. സത്യസന്ധനും നീതിമാരും ആയിരുന്നു ഗോവിന്ദപിള്ള. ഇദ്ദേഹം തിരുവിതാംകൂർ രാജാവായിരുന്നു ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ്മയുടെ കോടതിയിൽ ജഡ്ജിയായിരുന്നു. പണ്ടുകാലത്ത് അതത് സ്ഥലങ്ങളിൽ വച്ചാണ് കേസുകൾ തീർപ്പാക്കിയിരുന്നത്. ആലപ്പുഴ ജില്ലയിലെ രാമപുരത്ത് മഠമായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം തറവാട്. നാട്ടിലെത്തുമ്പോൾ അദ്ദേഹം തന്റെ സ്വന്തം പടിപ്പുരയിൽ വച്ച് കേസുകൾക്ക് വിധി പറഞ്ഞിരുന്നു. ജഡ്ജി ഗോവിന്ദപിള്ളയുടെ പ്രിയപ്പെട്ട അനന്തരവൻ ആയിരുന്നു പത്മനാഭപിള്ള. അമ്മാവൻ ഗോവിന്ദൻ പിള്ളയ്ക്ക് ഇഷ്ടമല്ലാത്തതൊന്നും അനന്തരവൻ ചെയ്യില്ല.. അങ്ങനെയിരിക്കെ പത്മനാഭപിള്ളയ്ക്ക് ഒരു പ്രണയം ഉണ്ടായി. കുടുംബത്തിലെ തന്നെ ദേവകി എന്ന സ്ത്രീയുമായി ആയിരുന്നു പത്മനാഭപിള്ള പ്രണയത്തിലായത്. എന്നാൽ ഇനി വീട്ടുകാരും തമ്മിൽ ശത്രുതയിലായിരുന്നു. എന്നു കരുതി സ്നേഹിച്ച പെണ്ണിനെ കൈവിടാൻ പത്മനാഭപിള്ളക്കും സാധിക്കില്ല. ഇനി ഈ വിവാഹം നടക്കണമെങ്കിൽ ഇരു വീട്ടുകാരും തമ്മിലുള്ള തർക്കം മാറി ഇത് കൂട്ടരും ഒന്നിച്ചാൽ മാത്രമേ സാധിക്കുമെന്ന് പത്മനാഭപിള്ളയ്ക്ക് മനസ്സിലായി. ഇതിന് സാധിക്കണമെങ്കിൽ അത് തന്റെ അമ്മാവനായ ജഡ്ജി ഗോവിന്ദപിള്ളയാണെന്നും അദ്ദേഹം മനസ്സിലാക്കി. എന്നാൽ ജഡ്ജിയായ അമ്മാവന്റെ മുന്നിൽ നിന്ന് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ പത്മനാഭയിലേക്ക് ധൈര്യമില്ലായിരുന്നു. പകരം ഇക്കാര്യം അമ്മാവനോട് പറയാനായി അദ്ദേഹത്തിന്റെ ഭാര്യ ജാനകിയമ്മയെ കൂട്ടുപിടിച്ചു. അങ്ങനെ ഒരു ദിവസം വിവരങ്ങൾ അമ്മായിയെ അറിയിക്കുന്നതിനായി പത്മനാഭപിള്ള അവിടെയെത്തി. ആ സമയത്ത് കേസുകൾ പഠിക്കുന്ന തിരക്കിലായിരുന്നു ഗോവിന്ദപിള്ള ജഡ്ജി. രാത്രി ഏറെ ഇരുട്ടിയിരുന്ന സമയം പുറത്തുവന്നപ്പോൾ അറപ്പുര വാതിലിലിരുന്ന് പത്മനാഭ പിള്ള തന്റെ പ്രണയത്തിന്റെ കാര്യം ഗോവിന്ദപിള്ളയുടെ ഭാര്യയായ ജാനകിയമ്മയോട് അറിയിച്ചു. സംഭവം കേട്ട അവർക്ക് പത്മനാഭപിള്ളയോട് മനസ്സലിയുകയും അവന്റെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്നു തോന്നി.

കൂടാതെ ആശ്വസിപ്പിക്കുന്നതിന് വേണ്ടി അവർ പത്മനാഭപിള്ളയുടെ തലയിൽ അരുമയോടെ തലോടുകയും ചെയ്തു. എന്നാൽ ഔദ്യോഗിക മുറിയിൽ നിന്നും പുറത്തേക്ക് വരുന്ന ഗോവിന്ദപിള്ള ഭാര്യ അനന്തരവന്റെ തലയിൽ തലോടുന്നതാണ് കാണുന്നത്. ഇത് കണ്ടതോടെ ഇയാൾക്ക് ദേഷ്യം ഉണ്ടായി ഭാര്യയും അനന്തരാവനും തമ്മിൽ അരുതാത്ത ബന്ധം ഉണ്ടെന്നായിരുന്നു അദ്ദേഹം മനസ്സിലാക്കിയത്. ഇത് മനസ്സിലാക്കിയ ഭാര്യ അനങ്ങാൻ പോലും സാധിക്കാതെ പത്മനാഭപിള്ളയുടെ അടുത്തുനിന്നും മാറിനിന്നു. പത്മനാഭപിള്ളയാകട്ടെ ഒന്ന് മിണ്ടാൻ പോലും കഴിയാതെ അമ്മാവനെ ഭയത്തോടെ നോക്കി. കോപിഷ്ഠനായ അദ്ദേഹം ഒന്നും ചിന്തിക്കാതെ അറപ്പുര ഭിത്തിയിൽ തൂക്കിയിരുന്ന ഒരു വാളെടുത്ത് പത്മനാഭപിള്ളയുടെ നേർക്ക് വീശി പിള്ളയുടെ തലയും ഉടലും വേർപെട്ടു വീണു. ഈ സമയം ആ ക്രൂരകൃത്യം കണ്ട് ജാനകിയമ്മ അലറി വിളിച്ചു ആളുകളെല്ലാം ഓടിക്കൂടി ആ സമയത്ത് ജനകീയമ്മ പത്മനാഭ പി്ള എന്തിനാണ് വന്നത് എന്താണ് സംസാരിച്ചിരുന്നത് എന്ന് എല്ലാ കാര്യങ്ങളു ​ഗോവിന്ദപിള്ളയോട് വിവരിച്ചു. സത്യം മനസ്സിലാക്കിയ അയാൾ ആകെ സ്തംഭിച്ചു പോയി. തന്റെ സഹോദരി പാർവതിയുടെ മുഖത്ത് പോലും അയാൾക്ക് നോക്കാൻ സാധിക്കാതെയായി. അടുത്ത ദിവസം ഈ പറഞ്ഞതിലെ യാഥാർത്ഥ്യം മനസ്സിലാക്കാനായി പത്മനാഭപിള്ളയുടെ കാമുകിയുടെ അടുത്തും ഗോവിന്ദപിള്ള എത്തി. പത്മനാഭപിള്ള കൊല്ലപ്പെട്ട വിവരം അറിഞ്ഞ് കാമുകി പമ്പാനദിയിൽ ചാടി ജീവൻ ഉപേക്ഷിച്ചു.

അങ്ങനെ തന്റെ പ്രവർത്തി കൊണ്ട് രണ്ടു ജീവൻ നഷ്ടപ്പെട്ടതോടെ ജഡ്ജി ആകെ സങ്കടത്തിലായി. അങ്ങനെ അദ്ദേഹം താൻ ചെയ്തു പോയ തെറ്റിനെ കുറിച്ച് മഹാരാജാവിന് മുന്നിൽ അവതരിപ്പിച്ചു. തനിക്കുള്ള ശിക്ഷയും വിധിക്കാൻ പറഞ്ഞു. എന്നാൽ രാജാവ് ജഡ്ജി അറിയാതെ ചെയ്ത തെറ്റല്ലേ സാരമില്ല അദ്ദേഹം ക്ഷമിച്ചു എന്ന് പറഞ്ഞു. എന്നാൽ ഗോവിന്ദപിള്ള അങ്ങനെ പാടില്ലെന്നും ശിക്ഷ വിധിക്കാനും ആവശ്യപ്പെട്ടു. കൊലക്കുറ്റം ചെയ്ത തനിക്ക് ശിക്ഷ കിട്ടിയാലേ മതിയാകൂ എങ്കിൽ നിങ്ങൾ സ്വയം ശിക്ഷ വിധിക്കാനും രാജാവും പറഞ്ഞു. അങ്ങനെ ഗോവിന്ദപിള്ള സ്വയം തന്റെ ശിക്ഷ വിധിച്ചു. അത് ഇങ്ങനെയായിരുന്നു… തന്നെ മരിക്കുംവരെ തൂക്കിലിടണം. അതിനുമുമ്പ് കാലുകൾ മുറിച്ചു മാറ്റണം. ജഡം മൂന്നുദിവസം തൂക്കിലിട്ട ശേഷം സംസ്കരിച്ചാൽ മതി. കൂടാതെ തന്റെ ദേശമായ തലവടിയിലെ കിഴക്കേ അതിര്‍ത്തിയിലെ മുകളടി പുരയിടത്തിൽ വച്ച് ശിക്ഷ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ദുര്‍മ്മരണം സംഭവിച്ച പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാൻ ആരംഭിച്ചു. ഇതോടെ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. അങ്ങനെയാണ് ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായത് എന്നാണ് ഇതിനു പിന്നിലെ പുരാണം. പകൽ മുഴുവൻ ഈ ക്ഷേത്രം അടച്ചിടും. രാത്രി 8:30 മാത്രമാണ് ക്ഷേത്രത്തിന്റെ കോവിൽ തുറക്കുക. ആ സമയത്ത് അവിടെ എത്തുന്ന ഭക്തർ ജഡ്ജി അമ്മാവന് പ്രിയപ്പെട്ട അടനിവേദ്യവും അടയ്ക്കാ വെറ്റില എന്നിവ സമർപ്പിക്കുകയും ഒക്കെ ചെയ്യും.