Astrology Malayalam:ആർക്കും സമാധാനം കൊടുക്കില്ല, അഹങ്കാരം തലയ്ക്കു പിടിച്ചവർ ! ഈ 4 രാശികൾ ഇത്തിരി പ്രശ്നക്കാരാണ്

അവർക്ക് അധികാര മോഹവും തങ്ങളുടെ ആഗ്രഹം സാധിക്കാൻ തന്ത്രങ്ങൾ മെനയാൻ ഉള്ള കഴിവുള്ളവർ ആയിരിക്കും. ഈ രാശിക്കാർക്ക് എപ്പോഴും മറ്റുള്ളവർ തങ്ങളുടെ ആജ്ഞ അനുസരിക്കണം തങ്ങൾക്ക് എല്ലാവരെയും നിയന്ത്രിക്കണമെന്നും എല്ലാരും തങ്ങളുടെ കീഴിൽ ആയിരിക്കണം എന്നുള്ള ഒരു ചിന്തയാണ് ഉണ്ടാവുക. പൊതുവിൽ അല്പം അഹങ്കാരം ഉള്ള.........

Astrology Malayalam:ആർക്കും സമാധാനം കൊടുക്കില്ല, അഹങ്കാരം തലയ്ക്കു പിടിച്ചവർ ! ഈ 4 രാശികൾ ഇത്തിരി പ്രശ്നക്കാരാണ്

Most Controlling Zodiac Signs

Published: 

01 Sep 2026 | 10:10 PM

ജ്യോതിഷപ്രകാരം ഓരോ രാശികൾക്കും അവരുടേതായ ഒരു പ്രത്യേക സ്വഭാവ ഗുണങ്ങൾ ഉണ്ടാകും. ഈ സ്വഭാവ ഗുണങ്ങൾ അവരുടെ ജീവിതത്തിൽ ഉടനീളം വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും എന്നുള്ളതും യാഥാർത്ഥ്യം. അത്തരത്തിൽ ഈ മത്സരാധിഷ്ഠിത ലോകത്ത് ശക്തരായവർക്ക് മാത്രമേ തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കൂ. അധികാരത്തിനുള്ള തങ്ങളുടെ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കും അതേസമയം മറ്റുചിലരാകട്ടെ രഹസ്യം ആയിട്ടായിരിക്കും തങ്ങളുടെ ഓരോ കാര്യങ്ങളും നീക്കുക.

അവർക്ക് അധികാര മോഹവും തങ്ങളുടെ ആഗ്രഹം സാധിക്കാൻ തന്ത്രങ്ങൾ മെനയാൻ ഉള്ള കഴിവുള്ളവർ ആയിരിക്കും. ഈ രാശിക്കാർക്ക് എപ്പോഴും മറ്റുള്ളവർ തങ്ങളുടെ ആജ്ഞ അനുസരിക്കണം തങ്ങൾക്ക് എല്ലാവരെയും നിയന്ത്രിക്കണമെന്നും എല്ലാരും തങ്ങളുടെ കീഴിൽ ആയിരിക്കണം എന്നുള്ള ഒരു ചിന്തയാണ് ഉണ്ടാവുക. പൊതുവിൽ അല്പം അഹങ്കാരം ഉള്ള സ്വഭാവക്കാരായിരിക്കും ഈ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:നിങ്ങളും ഉണ്ടോ? മിഥുനം ഉൾപ്പെടെ 4 രാശികളോട് സംസാരിച്ചാൽ സമാധാനവും സന്തോഷവും ലഭിക്കു

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് അധികാരത്തിനുള്ള ശക്തമായ ആഗ്രഹമുണ്ട്. മാറ്റത്തിന്റെയും ശക്തിയുടെ ഗ്രഹമായ ചൊവ്വയുടെ ആധിപത്യമുള്ള വൃശ്ചികരാശിക്ക് മറ്റുള്ളവരെ നിയന്ത്രിക്കാനും സ്വാധീനിക്കാനും സ്വാഭാവികമായും ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ യഥാർത്ഥ ഉദ്ദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള കഴിവ് ഇവർക്കുണ്ട്. കൂടാതെ ഏത് സാഹചര്യത്തെയും തങ്ങളുടെ നേട്ടത്തിലേക്ക് മാറ്റാൻ ഇവർക്ക് അവരുടെ കഴിവുകൾ ഉപയോഗിക്കാൻ സാധിക്കും.

മകരം

വിജയിക്കണം നേടണം എന്ന അപാരമായ ചിന്തയുള്ളവരാണ് ഇവർ. മാത്രമല്ല എപ്പോഴും മറ്റുള്ളവരുടെ മേൽ അധികാരവും നിയന്ത്രണവും സ്ഥാപിച്ചെടുക്കാൻ ഇവർ ശ്രമിക്കും. അധികാരത്തിനായുള്ള തങ്ങളുടെ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുന്ന തരത്തിലുള്ളവർ. എന്നിരുന്നാലും വിജയത്തിന്റെ പടികൾ കയറാൻ അവർ നിരന്തരം പിന്നിൽ നിന്നും പ്രവർത്തിക്കുന്നു. ജീവിതത്തിൽ എപ്പോഴും ക്രമത്തിന് പ്രാധാന്യം നൽകുകയും തീരുമാനമെടുക്കാനുള്ള തങ്ങളുടെ അധികാരം സ്വന്തം കൈകളിൽ നിലനിർത്താൻ എപ്പോഴും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.

ചിങ്ങം

വലിയ രീതിയിൽ ആത്മവിശ്വാസം ജീവിതത്തിൽ ഉണ്ടാകുന്നവരാണ് ചിങ്ങം രാശിക്കാർ. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയെ ഭരിക്കുന്നത്. ഇവർക്ക് എപ്പോഴും മറ്റുള്ളവരെ നിയന്ത്രിക്കുവാനും അവരെ തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് കൊണ്ടുവരാനുമുള്ള കഴിവുണ്ട്. പരസ്യമായി ഒരിക്കലും അവർ മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിച്ചില്ലെങ്കിലും പരോക്ഷമായി ഇവർ എപ്പോഴും എല്ലാവരെയും നിയന്ത്രിച്ചു കൊണ്ടിരിക്കും.

കന്നി

കന്നി രാശിക്കാർ എപ്പോഴും തങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഒരു പൂർണ്ണത കൈവരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ തുറന്നു പറയാറില്ല. എപ്പോഴും അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഏത് അറ്റം വരെയും പോകുന്ന തരക്കാരാണ്. എല്ലാ കാര്യങ്ങളിലും ഒരു ആസൂത്രണത്തോടുകൂടി മുന്നോട്ടുപോകുന്നവരാണ് ഇവർ.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ജോതിഷഫലത്തെ അടിസ്ഥാനമാക്കിയാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

According to astrology, each zodiac sign has its own unique personality traits. It is also a fact that these personality traits will have a great impact on their lives. In this competitive world, only the strong can fulfill their desires. Some will openly express their desire for power, while others will keep their affairs secret.

Loading...
Unable to load recommendations.
Follow Us
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ