October 2026 Career Horoscope: ആഗ്രഹിച്ച ജോലി നേടാം, സ്ഥാനക്കയറ്റവും! ഈ നാല് രാശിക്കാർക്ക് ഒക്ടോബറിൽ കരിയറിൽ മുന്നേറ്റം

October 2026 Career Horoscope:ഇത് പല രാശിക്കാരുടെയും ജീവിതത്തിൽ വേറിട്ട അനുഭവങ്ങളാണ് സൃഷ്ടിക്കുക. ചില രാശിക്കാർക്ക് അവരുടെ ജോലിയും തൊഴിലും നല്ല ലാഭം ലഭിക്കും. അതേസമയം ചില രാശിക്കാർക്ക് അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. അത്തരത്തിൽ 2026 ഒക്ടോബറിൽ പ്രൊഫഷണൽ ജീവിതത്തിൽ ഭാഗ്യം വരുന്ന ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.....

October 2026 Career Horoscope: ആഗ്രഹിച്ച ജോലി നേടാം, സ്ഥാനക്കയറ്റവും! ഈ നാല് രാശിക്കാർക്ക് ഒക്ടോബറിൽ കരിയറിൽ മുന്നേറ്റം

Career Horoscope

Published: 

30 Sep 2026 | 01:32 PM

ഒക്ടോബർ മാസം അവസാനിക്കാൻ പോവുകയാണ്. ഒരു പുതിയ മാസം തുടങ്ങുമ്പോൾ അത് എങ്ങനെയായിരിക്കും എന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടാകും, പ്രത്യേകിച്ച് ബിസിനസുകാർ, വ്യാപാരികൾ, ജീവനക്കാർ എന്നിവർക്ക് അവരുടെ കരിയർ എങ്ങനെയായിരിക്കും എന്ന് അറിയാൻ ആഗ്രഹമുണ്ടാകും. ജ്യോതിഷപരമായി ഒക്ടോബർ മാസം വളരെ പ്രത്യേകതയുള്ളതാണ് കാരണം നിരവധി സംക്രമണങ്ങൾ നടക്കുന്നു.

ഇത് പല രാശിക്കാരുടെയും ജീവിതത്തിൽ വേറിട്ട അനുഭവങ്ങളാണ് സൃഷ്ടിക്കുക. ചില രാശിക്കാർക്ക് അവരുടെ ജോലിയും തൊഴിലും നല്ല ലാഭം ലഭിക്കും. അതേസമയം ചില രാശിക്കാർക്ക് അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. അത്തരത്തിൽ 2026 ഒക്ടോബറിൽ പ്രൊഫഷണൽ ജീവിതത്തിൽ ഭാഗ്യം വരുന്ന ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.

ALSO READ:നല്ല വിവാഹാലോചനകൾ വരും, കരിയറിലും പുരോഗതി! സൂര്യൻ ചിങ്ങ രാശിയിൽ പ്രവേശിക്കുന്നു

ഇടവം

ഒക്ടോബർ മാസം ഇടവം രാശിക്കാർക്ക് തൊഴിൽപരമായി നല്ല മാസം ആയിരിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ചിലർക്ക് വിദേശ ജോലിക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ ഈ മാസം നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഒക്ടോബറിൽ അവരുടെ പുരോഗതി കാണാൻ സാധിക്കും. ശനി പത്താം ഭാവത്തിൽ നിൽക്കുന്നതിനാൽ അവർക്ക് അവരുടെ കരിയറിൽ നല്ല ഫലങ്ങൾ ലഭിച്ചേക്കാം. കഠിനാധ്വാനത്തിന്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കാര്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉയർന്ന അധികാരികളുമായി നല്ല ബന്ധം ഉണ്ടായിരിക്കും. നിങ്ങളുടെ കരിയറിൽ വളർച്ച കാണാൻ സാധിക്കും. സംസാരിക്കാനുള്ള കഴിവ് ശക്തമാകും. മൊത്തത്തിൽ ഈ മാസം കരിയറിയിലും ജോലിയിലും ഗണ്യമായ നേട്ടങ്ങൾ കൊണ്ടുവരും.

തുലാം

ഒക്ടോബറിൽ ശനി ആറാം ഭാവത്തിൽ നിൽക്കുന്നതിനാൽ തുലാം രാശിക്കാർക്ക് തൊഴിൽപരമായി നല്ലതായിരിക്കും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ മികച്ച ഫലങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല ശമ്പളമുള്ള പുതിയ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിച്ചേക്കാം. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ പദ്ധതിയുണ്ടെങ്കിൽ മാസം ശ്രമിച്ചാൽ നല്ല വളർച്ച കാണാൻ സാധിക്കും.

മകരം

മകരം രാശിക്കാർക്ക് തൊഴിൽപരമായി ഒക്ടോബർ ഭാഗ്യകരമായ മാസമായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. കരിയറിൽ പുരോഗതി ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് ഈ മാസം വളരെ നല്ലതായിരിക്കും. എന്നിരുന്നാലും രാഹുവിന്റെ സ്ഥാനം പരിഗണിച്ചുകൊണ്ട് കരിയറുമായി ബന്ധപ്പെട്ട തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതെ ശ്രദ്ധാപൂർവ്വം ക്ഷമയോടെ ചിന്തിച്ച് ഓരോ തീരുമാനങ്ങളും എടുക്കുകയാണെങ്കിൽ നല്ല ഫലങ്ങൾ ലഭിക്കും.

ENGLISH SUMMARY

The month of October is drawing to a close. As a new month begins, everyone is eager to know what lies ahead; businesspeople, traders, and employees, in particular, are keen to understand how their careers will fare. From an astrological perspective, October is a significant month, as it witnesses several planetary transits.

Loading...
Unable to load recommendations.
Follow Us
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ