AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

October Month Horoscope: അപകടങ്ങൾ പതിയിരിക്കുന്നു! ഒക്ടോബർ മാസം ഈ മൂന്ന് രാശിക്കാർ എന്ത് കാര്യം ചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം

October Month Horoscope Unlucky Zodiac Signs:ഒക്ടോബർ മാസത്തിൽ ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പിന്നോക്കാവസ്ഥയിൽ യാത്ര ആരംഭിക്കും. കൂടാതെ സൂര്യൻ ഈ തുലാം രാശിയിലേക്ക് നീങ്ങുകയും ദേവന്മാരുടെ ഗുരുവായ ഗുരു ഭഗവാൻ സിംഹ രാശിയിലേക്ക് നീങ്ങുകയും ചെയ്യും. ഗ്രഹങ്ങളുടെ ചലനത്തിലെ ഇത്തരം മാറ്റങ്ങൾ ഒക്ടോബർ മാസത്തിൽ ചില രാശിക്കാർക്ക് നിരവധി പരീക്ഷണങ്ങളും വെല്ലുവിളികളും ഉയർത്തുവൻ സാധ്യത. ആ രാശികൾ ആരൊക്കെ.............

October Month Horoscope: അപകടങ്ങൾ പതിയിരിക്കുന്നു! ഒക്ടോബർ മാസം ഈ മൂന്ന് രാശിക്കാർ എന്ത് കാര്യം ചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം
October HoroscopeImage Credit source: Tv9 Network
Ashli C
Ashli C | Published: 26 Sep 2026 | 08:18 AM

ഓരോ ദിവസവും ഓരോരുത്തർക്ക് വ്യത്യസ്തമായിരിക്കും അതുപോലെ തന്നെയാണ് ചില മാസങ്ങളും നല്ലതാവാം ചിലത് ചീത്തയാകാം. ഗ്രഹങ്ങളുടെ സ്ഥാനങ്ങളിലെ മാറ്റങ്ങളാണ് ഇതിന്റെ പ്രധാനകാരണം. അത്തരത്തിൽ സെപ്റ്റംബർ മാസം അവസാനിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബർ മാസത്തിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഒക്ടോബർ മാസം ചിലർക്ക് നല്ല ഗുണങ്ങൾ ആണെങ്കിൽ ചിലരെ സംബന്ധിച്ച് അല്പം മോശമായ കാര്യങ്ങളാണ് നടക്കാൻ സാധ്യത. ഇതിന്റെ പ്രധാന കാരണം ചില ഗ്രഹ സംക്രമണങ്ങളാണ്.

ഒക്ടോബർ മാസത്തിൽ ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പിന്നോക്കാവസ്ഥയിൽ യാത്ര ആരംഭിക്കും. കൂടാതെ സൂര്യൻ ഈ തുലാം രാശിയിലേക്ക് നീങ്ങുകയും ദേവന്മാരുടെ ഗുരുവായ ഗുരു ഭഗവാൻ സിംഹ രാശിയിലേക്ക് നീങ്ങുകയും ചെയ്യും. ഗ്രഹങ്ങളുടെ ചലനത്തിലെ ഇത്തരം മാറ്റങ്ങൾ ഒക്ടോബർ മാസത്തിൽ ചില രാശിക്കാർക്ക് നിരവധി പരീക്ഷണങ്ങളും വെല്ലുവിളികളും ഉയർത്തുവൻ സാധ്യത. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ഒക്ടോബർ ആദ്യം ഗജകേസരി രാജയോഗം! മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും

മിഥുനം

മിഥുനം രാശിക്കാർ ഒക്ടോബർ മാസത്തിൽ അല്പം ജാഗ്രത പാലിക്കണം. പ്രധാനമായും സംസാരത്തിൽ നല്ല സംയമനം ആവശ്യമാണ്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. തൊഴിൽപരമായി കാര്യങ്ങൾ അല്പം മന്ദഗതിയിൽ ആകും. ജോലി അന്വേഷിക്കുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. അപ്രതീക്ഷിതമായ സ്ഥലംമാറ്റത്തിന് സാധ്യത. പണം കാര്യങ്ങളിൽ അല്പം ശ്രദ്ധാലുവായിരിക്കണം. അനാവശ്യമായി ചെലവുകൾ ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

വൃശ്ചികം

വൃഷ്ചിക രാശിക്കാർക്ക് ഒക്ടോബർ മാസം ബുദ്ധിമുട്ടുകളും കഷ്ടതകളും നിറയാൻ സാധ്യതയുണ്ട്. ചെറിയ ജോലികൾ പോലും ചെയ്യാൻ നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി തോന്നും. രാഹുവും കേതുവും എല്ലാ ജോലികളിലും തടസ്സങ്ങൾ സൃഷ്ടിക്കും. ജോലിസ്ഥലത്ത് മേലുദ്യോ​ഗസ്ഥരുമായി തർക്കങ്ങൾ വർധിക്കുകയും കൈപ്പ് വർദ്ധിക്കുകയും ചെയ്യാം. സാമ്പത്തികമായി ഈ മാസം അത്ര നല്ലതായിരിക്കില്ല. അപകടസാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. എന്നിരുന്നാലും ഈ മാസം വിദേശയാത്രയ്ക്ക് അവസരങ്ങൾ ഉണ്ടായേക്കാം.

മേടം

മേടം രാശിക്കാർ ഒക്ടോബർ മാസത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ആത്മവിശ്വാസവും ധൈര്യവും കുറയാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ശ്രദ്ധ വ്യതിചലിക്കുന്നതിനാൽ നിങ്ങൾക്ക് ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. തൊഴിൽപരമായി നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. സാമ്പത്തികമായി നിങ്ങൾ അല്പം ശ്രദ്ധിക്കണം. ബിസിനസിലെ പണമിടുപാടുകളിൽ നിങ്ങൾ ജാഗ്രത പാലിക്കണം. അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ കഷ്ടതകൾ നേരിടേണ്ടി വന്നേക്കാം.

( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )

ENGLISH SUMMARY

Every day is different for everyone, and similarly, some months may be good while others might be bad; shifts in planetary positions are the primary reason for this. September is now drawing to a close, with only a few days left before we enter October. While October may bring positive outcomes for some, others might face less favorable events.

Follow Us