Onam 2026: എന്താണ് ഉറുമ്പോണം? ആചാരവും പ്രാധാന്യവും അറിയാം
Onam 2026 Rituals:ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ഒരേപോലെ കാണണമെന്ന സന്ദേശത്തിൽ ഊന്നിയത് കൂടിയാണ് ഓണം. നാമെല്ലാവരും പ്രകൃതിയോട് ഇണങ്ങി ജീവിക്കണം പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലണം ജീവജാലങ്ങളെ സംരക്ഷിക്കണം. ഓണവും ഓണസദ്യയും എല്ലാവർക്കും വേണ്ടിയാണെന്ന സന്ദേശമാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു വിശ്വാസവും ആചാരവുമാണ് ഉറുമ്പിനുള്ള സദ്യ അഥവാ ഉറുമ്പോണം എന്ന് പറയുന്നത്................

Urumbu Onam Ritual
ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും ഒന്നായി കാണുക എന്ന സങ്കല്പം കൂടിയാണ് ഓണം. അതായത് നാം ഒറ്റയ്ക്കല്ല ഓണം ഉണ്ണേണ്ടത്. ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഊട്ടണം. അതിനായി നാം ഓരോരുത്തരും പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലണം. മഹാബലിയുടെ കഥയിലും ഓണക്കാലത്ത് ആരംഭിക്കുന്ന ഗാനങ്ങളിലും എല്ലാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഓണവും ഓണസദ്യയും എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ ആശയത്തിൽ ഊന്നിയ ഒരു ആചാരമാണ് ഉറുമ്പിനുള്ള സദ്യ അഥവാ ഉറുമ്പോണം ഉറുമ്പ് സദ്യ എന്നൊക്കെ പറയുന്നത്.
വീടിന്റെ നാല് കോണുകളിലായി…
മനുഷ്യർ ഓണത്തിന് സദ്യ കഴിക്കുന്ന പോലെ ഉറുമ്പുകൾക്കും ഒരു പങ്ക് നൽകുന്നതാണ് ഇതിന്റെ രീതി. എന്നാൽ നമ്മൾ കഴിക്കുന്ന സദ്യ അല്ലാ ഉറുമ്പുകൾക്ക് നൽകേണ്ടത്. ഇതിന് പ്രത്യേകമായി ഒരു ഭക്ഷണം ഒരുക്കേണ്ടതുണ്ട്. സാധാരണയായി അരി വറുത്ത് പൊടിച്ചതിൽ തേങ്ങ പീരയും ശർക്കരയും ചേർത്താണ് ഈ പ്രത്യേകമായ പലഹാരം തയ്യാറാക്കുന്നത്. ശേഷം ഒരു വാഴയിലെ കീറി വീടിന്റെ നാല് കോണുകളിലായി മുറ്റത്ത് ഉറുമ്പിന്റെ താവളങ്ങൾക്ക് സമീപത്തുമായി ഇവ കൊണ്ടു വയ്ക്കുന്നു. ചിലയിടങ്ങളിൽ ഇലയുടെ ഒരറ്റത്ത് തിരി തെളിയിച്ചു വയ്ക്കുന്നതും സാധാരണമാണ്. മറ്റു ചിലയിടങ്ങളിൽ ഓണത്തിന് തയ്യാറാക്കുന്ന പായസം ഇലയിൽ ഒഴിച്ച് പല ഭാഗങ്ങളിലായി ഉറുമ്പുകൾക്ക് ഭക്ഷിക്കാനായി വച്ചുകൊടുക്കും.
സർവ്വചരാചരങ്ങളും ഈ ഭൂമിയിൽ ഒന്നാണ് എന്നതാണ് ഇതിലൂടെ നൽകുന്ന സന്ദേശം. ഉറുമ്പുകൾക്ക് മാത്രമല്ല നമ്മൾ വീട്ടിലുള്ള കന്നുകാലികൾക്കും മറ്റു മൃഗങ്ങൾക്കും എല്ലാം ഓണത്തിന് എന്തെങ്കിലും പ്രത്യേകമായി തയ്യാറാക്കി കഴിക്കാനായി വിളമ്പുന്നത് വളരെ നല്ലതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാം വസിക്കുന്ന ഈ പ്രകൃതിയോടും അതിൽ വസിക്കുന്ന മറ്റ് ജീവജാലങ്ങളോടും കരുണയും അവയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഓരോ ജീവജാലങ്ങളെയും സ്നേഹിക്കുന്നതിലൂടെ നാം പ്രകൃതിയെ സ്നേഹിക്കുന്നു നമ്മുടെ മനസ്സിലും ശരീരത്തിലും ഒരു പോസിറ്റീവ് എനർജി രൂപപ്പെടുന്നു.
ENGLISH SUMMARY
Onam is also a concept of seeing all living beings on this earth as one. That is, we should not celebrate Onam alone. We should feed all living beings on this earth. For that, each of us should go down to nature. Everything in the story of Mahabali and the songs that begin during Onam reflect the relationship between nature and humans.This conveys the message that Onam and the Onam meal are for everyone. One tradition that focuses on this idea is the ant meal, or urumbonam ant meal.