AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Budhaditya Raja yoga: ചിങ്ങം രാശിയിൽ ബുധാദിത്യ രാജയോഗം! 3 രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം

Budhatiya Raja yoga 2026: സൂര്യൻ അതിനകം തന്നെ അവിടെയുണ്ട്. ചിങ്ങത്തിലെ സൂര്യന്റെയും ബുധന്റെയും സംയോജനം ശക്തമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ചിങ്ങം രാശിയിൽ രൂപം കൊള്ളുന്ന ഈ രാജയോഗം പ്രധാനമായും മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും. ആ രാജയോഗം ഉള്ള രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.........

Budhaditya Raja yoga: ചിങ്ങം രാശിയിൽ ബുധാദിത്യ രാജയോഗം! 3 രാശിക്കാർക്ക്  ജോലിയിൽ സ്ഥാനക്കയറ്റം, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം
Budhaditya Raja Yoga (2)Image Credit source: Tv9 Network
Ashli C
Ashli C | Updated On: 14 Aug 2026 | 08:37 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ജ്ഞാനത്തിന്റെയും ബിസിനസിന്റേയും പ്രതീകമായ ബുധനും തമ്മിലുള്ള സംയോജനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പഞ്ചാംഗം അനുസരിച്ച് 2026 ഓഗസ്റ്റ് 22ന് വൈകുന്നേരം 7:30ന് ബുധൻ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും.

സൂര്യൻ അതിനകം തന്നെ അവിടെയുണ്ട്. ചിങ്ങത്തിലെ സൂര്യന്റെയും ബുധന്റെയും സംയോജനം ശക്തമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ചിങ്ങം രാശിയിൽ രൂപം കൊള്ളുന്ന ഈ രാജയോഗം പ്രധാനമായും മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും. ആ രാജയോഗം ഉള്ള രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.

മേടം

മേടം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇത് പുരോഗതിക്കുള്ള വഴികൾ തുറക്കും. ഈ സമയം വിദ്യാർഥികൾക്ക് മത്സരാർത്ഥികൾക്കും വളരെ അനുഗ്രഹമാണ്. ജോലി ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റത്തിനും ആഗ്രഹിച്ച ഇൻഗ്രിമെന്റുകളും ലഭിച്ചേക്കാം. ഓഹരി വിപണി, ഊഹ കച്ചവടം, അല്ലെങ്കിൽ അപ്രതീക്ഷിത ഉറവിടത്തിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ട്.

ALSO READ:ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16ന് തുറക്കും

ചിങ്ങം

ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവുകളും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. നിങ്ങളുടെ സാമൂഹിക നിലയും അന്തസ്സും വർദ്ധിക്കും. സർക്കാർ ജോലികൾ, മാധ്യമങ്ങൾ, രാഷ്ട്രീയം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വിജയം. പുതിയതും ലാഭകരവുമായ ബിസിനസ് ഇടപാടുകൾ അന്തിമമാകും. നഷ്ടപ്പെട്ട പണം ലഭിക്കാനും സാധ്യത.

ധനു

ധനു രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ഇത് ഉറങ്ങി കിടക്കുന്ന നിങ്ങളുടെ എല്ലാ ഭാഗ്യങ്ങളേയും ഉണർത്തും. മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികളെല്ലാം പൂർത്തിയാകും. മതപരവും ബിസിനസ് പരവുമായ നിങ്ങളുടെ യാത്രകൾക്ക് ഗുണം നൽകും. പുതിയ വരുമാന സ്രോതസ്സുകൾ സ്ഥാപിക്കപ്പെടും. നിങ്ങളുടെ പിതാവും പൂർവിക സ്വത്തും ​ഗണ്യമായ സാമ്പത്തിക സഹായം നൽകിയേക്കാം.

ബുധാദിത്യ രാജയോഗത്തിന്റെ പൂർണ്ണ നേട്ടങ്ങൾ ലഭിക്കുവാൻ ഇനിയുള്ള കാര്യങ്ങൾ ചെയ്യുക….

എല്ലാദിവസവും രാവിലെ ഒരു ചെമ്പ് പാത്രത്തിൽ സൂര്യഭ​ഗവാന് വെള്ളം അർപ്പിച്ചു സൂര്യയ നമഃ ജപിക്കുക.

ബുധനാഴ്ച ഗണപതിക്ക് ദർബ പുല്ല്, മോദകം എന്നിവ സമർപ്പിക്കുക. ഇത് ബുധനെ പ്രീതിപ്പെടുത്തും.. ബുധനാഴ്ച പശുവിനെ പച്ചപ്പുല്ല് നൽകുക.

ENGLISH SUMMARY

In astrology, the conjunction between the Sun, the king of planets, and Mercury, the symbol of wisdom and business, is considered very auspicious. According to the Panchangam, Mercury will enter its own sign, Leo, on August 22, 2026 at 7:30 PM.The Sun is already there. The conjunction of the Sun and Mercury in Leo will create a strong Budhaditya Raja Yoga.

Follow Us