AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramayana Masam 2026: ഒന്നല്ല ഏഴ്! ജന്മം മുഴുവൻ രാമന്റെ അനുഗ്രഹം നേടാൻ ഇത് മാത്രം ജപിക്കൂ

Ramayana Masam 2026: ഈ കാലയളവിൽ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണം ചൊല്ലുന്നു. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിൽ രാമായണം വായിച്ച് പൂർത്തിയാക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രായോ​ഗികമായ കാര്യമല്ല. എന്നാൽ മനസിന് സമാധാനവും സന്തോഷവും ലഭിക്കുന്നതിനും ദൈവത്തിങ്കലേക്ക് അടുക്കാനുള്ള ഏറ്റവും വലിയ എളുപ്പമായ മാർഗം എന്ന് പറയുന്നത് അവരെ പ്രീതിപ്പെടുത്തുന്നതിന് അനുയോജ്യമായ മന്ത്രങ്ങൾ ജപിക്കുക.........

Ramayana Masam 2026: ഒന്നല്ല ഏഴ്! ജന്മം മുഴുവൻ രാമന്റെ അനുഗ്രഹം നേടാൻ ഇത് മാത്രം ജപിക്കൂ
Lord RamaImage Credit source: Social Media
Ashli C
Ashli C | Published: 29 Jul 2026 | 01:45 PM

ഹിന്ദുമതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാസമാണ് രാമായണമാസം. ഈ ദിവസങ്ങളിൽ വീടുകളിൽ ക്ഷേത്രങ്ങളിലും പ്രത്യേകപൂജ്യങ്ങളും രാമായണ പാരായണവും നടക്കുന്നു. ഭഗവാൻ ശ്രീരാമനെ ഭക്തിയോടെയും ശുദ്ധിയോടെയും ആരാധിക്കുന്നത് ജീവിതത്തിൽ സകല ദുരിതങ്ങളും മാറി ഐശ്വര്യവും സമാധാനവും വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ പ്രത്യേകിച്ചും രാമായണ മാസത്തിൽ ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നു. ശ്രീരാമന്റെ അനുഗ്രഹം നേടാൻ ഏറ്റവും ഫലവത്തായ ഒരു കാര്യം രാമായണം പാരായണം ചെയ്യുക എന്നുള്ളതാണ്.

അതിനാൽ തന്നെ ഈ കാലയളവിൽ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണം ചൊല്ലുന്നു. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിൽ രാമായണം വായിച്ച് പൂർത്തിയാക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രായോ​ഗികമായ കാര്യമല്ല. എന്നാൽ മനസിന് സമാധാനവും സന്തോഷവും ലഭിക്കുന്നതിനും ദൈവത്തിങ്കലേക്ക് അടുക്കാനുള്ള ഏറ്റവും വലിയ എളുപ്പമായ മാർഗം എന്ന് പറയുന്നത് അവരെ പ്രീതിപ്പെടുത്തുന്നതിന് അനുയോജ്യമായ മന്ത്രങ്ങൾ ജപിക്കുക എന്നുള്ളതാണ്. അതിനാൽ ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നതിന് വേണ്ടി ജപിക്കാവുന്ന പ്രധാനപ്പെട്ട മന്ത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ALSO READ:കർക്കിടക മാസത്തിൽ രാമനെ ആരാധിക്കുമ്പോൾ ഈ അഞ്ച് പ്രസാദങ്ങൾ സമർപ്പിക്കൂ…

രാമ മൂലമന്ത്രം അഥവാ ബീജ മന്ത്രം

ഓം ശ്രീ രാമായ നമഃ..!!
ഓം ശ്രീരാമായ നമഃ..!!

അർത്ഥം: ശ്രീരാമൻ നീതിയുടെയും സത്യത്തിന്റെയും ധർമ്മത്തിന്റെയും വ്യക്തിത്വമാണ്. അതിനാൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ നമസ്കരിക്കുന്നു.

രാമ താരക മന്ത്രം

ശ്രീറാം ജയറാം ജയ ജയറാം..!!
ശ്രീറാം ജയറാം ജയ ജയറാം..!!

അർത്ഥം: നിത്യരക്ഷകനായ ശ്രീരാമനെ സ്തുതിക്കുന്നു.

രാമ ഗായത്രി മന്ത്രം

ഓം ദശരഥായ വിദ്മഹേ സീതാവല്ലഭായ് ധീമഹി തന്നോ രാമഃ പ്രചോദയാത്..!!
ഓം ദശരഥായ വിദ്മഹേ സീതവല്ലഭായ ധീമഹി തന്നോ രാമഃ പ്രചോദയാത്..!!

രാമ അഷ്ടാക്ഷര മന്ത്രം

ഓം രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായഃ പതയേ നമഃ..!!
ഓം രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായഃ പതയേ നമഃ..!!

സീതാ രാമ മന്ത്രം

സീതാ റാം സീതാ റാം ജയ ജയ സീതാ റാം..!!
സീതാ റാം സീതാ റാം ജയ ജയ സീതാ റാം..!!

രാമ രക്ഷാ സ്തോത്രം

ശ്രീറാം രഘുനന്ദൻ റാം റാം ശ്രീറാം റാം ഭാരതാഗ്രജ റാം ശ്രീറാം രാമൻ ശരണം കർത്താവ് രാമ ശരണം ഭവ റാം റാം..!!
ശ്രീരാമ രാമ രഘുനന്ദന രാമ രാമ… ശരണം ഭവ രാമ രാമ..!!

ഹനുമാന്റെ രാമനാമ ജപം

രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാം തത്തുല്യം രാമ നാമം വരാനേ..!!
രാമ രാമ രാമേതി രമേ രാമേ മനോരമേ,
സഹസ്രനാമ തത്തുല്യം രാമ നാമ വരണനേ..!!

ENGLISH SUMMARY

The Ramayana month is one of the most important months in Hinduism. During these days, special pujas and recitation of the Ramayana are performed in homes and temples. It is believed that worshipping Lord Rama with devotion and purity will remove all the miseries from one’s life and bring prosperity and peace.

Follow Us