5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; നട അടയ്ക്കുന്നത് 19ന്

Sabarimala Temple Opens: മീനമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 13ന് തുറക്കും. വൈകിട്ട് അഞ്ച് മണിയോടെയാവും നട തുറന്ന് ദീപം തെളിയിക്കുക. ഈ മാസം 19ന് നട അറ്റയ്ക്കും.

Sabarimala: മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; നട അടയ്ക്കുന്നത് 19ന്
ശബരിമലImage Credit source: PTI
abdul-basith
Abdul Basith | Published: 13 Mar 2025 21:08 PM

മീനമാസ പൂജകൾക്കായി ശബരിമല നട നാളെ (ഈ മാസം 13) തുറക്കും. ഒരാഴ്ചയ്ക്ക് ശേഷം ഈ മാസം 19നാണ് നട അടയ്ക്കുക. നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്ത്രി അരുൺ കുമാർ നമ്പൂതിരിയാവും നട തുറന്ന് ദീപം തെളിയിക്കുക. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകരും.

പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് മേൽപ്പാലം കയറാതെ ദർശനം നടത്തുന്നതിനുള്ള ട്രയൽസും നാളെ ആരംഭിക്കും. കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്ന രീതിയാണ് നാളെ മുതൽ പരീക്ഷിച്ച് തുടങ്ങുക. മീനമാസ പൂജകൾ പൂർത്തിയാക്കുന്നതോടെ ഈ മാസം 19ന് രാത്രി 10 മണിയോടെ നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂവഴിയും സ്‌പോട്ട് ബുക്കിങ്ങിലൂടെയും ഭക്തർക്ക് ദര്‍ശനം നടത്താവുന്നതാണ്.

Also Read: Vastu Tips Malayalam: വീടിന് ദോഷമാകുന്ന നിങ്ങളുടെ തന്നെ ശീലങ്ങൾ

നാളെ മുതൽ സന്നിധാനത്ത് നടപ്പാക്കുന്ന പുതിയ ദർശന രീതിയിൽ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി വരുന്ന തീർഥാടകർക്കാവും മുൻഗണന. ഇരുമുടിക്കെട്ടില്ലാതെ ദർശനത്തിനെത്തുന്നവർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിൻ്റെ സമീപത്തുകൂടി മേല്പാലം കയറി പഴയ രീതിയിൽ സോപാനത്തെത്തിയാവണം ദർശനം നടത്തേണ്ടത്. ആദ്യ രണ്ട് നിരയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. പൂജകളുടെയും വഴിപാടുകളുടെയും സമയത്ത് ഒന്നാം നിരയിൽ വഴിപാടുകാർക്ക് സ്ഥാനം നൽകും. 18ആം പടി കയറിവരുന്നവരെ മാത്രമേ ബലിക്കൽപുര വഴി കടത്തിവിടൂ. 20 മുതൽ 25 സെക്കൻഡ് വരെ ദർശനം ഇവർക്ക് ലഭിക്കും. നേരത്തെ നിലവിലുണ്ടായിരുന്ന, ഫ്ലൈ ഓവർ വഴിയുള്ള ദർശന സംവിധാനത്തിൽ 2 മുതൽ 5 സെക്കൻഡ് മാത്രമായിരുന്നു ദർശനസമയം. ദർശനം പൂർത്തിയാക്കുന്ന ഭക്തർ നിലവിലുള്ള രീതിയിലൂടെ തന്നെയാവും പുറത്തേക്ക് പോവുക.

പുതിയ ദർശന രീതി നടപ്പാക്കുന്നതിനായുള്ള വിവിധ സംവിധാനങ്ങളുടെ പണി പൂർത്തിയാവുകയാണ്. പ്ലാറ്റ്ഫോം, ബാരിക്കേഡ്, കാണിക്കവഞ്ചി തുടങ്ങിയവയുടെ പണികളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾ ഉള്ളവർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തും.