AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abhishek Sharma: ‘അഭിഷേക് ശർമ്മ ക്രിസ് ഗെയിലിനെക്കാൾ മികച്ച താരം’; പുകഴ്ത്തലുമായി മുഹമ്മദ് കൈഫ്

Mohammad Kaif About Abhishek Sharma: അഭിഷേക് ശർമ്മയെ പുകഴ്ത്തി മുഹമ്മദ് കൈഫ്. താരം ക്രിസ് ഗെയിലിനെക്കാൾ മികച്ച താരമാണെന്ന് കൈഫ് പറഞ്ഞു.

Abdul Basith
Abdul Basith | Published: 30 Jan 2026 | 03:28 PM
അഭിഷേക് ശർമ്മ ക്രിസ് ഗെയിലിനെക്കാൾ മികച്ച താരമെന്ന് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ്. ഗെയിൽ പോലും ബെംഗളൂരു പോലുള്ള പിച്ചുകളിൽ ആദ്യ ചില പന്തുകൾ പ്രതിരോധിക്കുമായിരുന്നു. എന്നാൽ, അഭിഷേക് ആദ്യ പന്ത് മുതൽ ആക്രമിക്കും എന്നും കൈഫ് പറഞ്ഞു. (Image Credits - PTI)

1 / 5
തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് അഭിഷേകിനെ പുകഴ്ത്തിയത്. "സാധാരണ രീതിയിൽ അവനെപ്പോലെ ബാറ്റ് ചെയ്യുന്നവർക്ക് അത്ര സ്ഥിരത ഉണ്ടാവാറില്ല. വലിയ വലിയ താരങ്ങൾ ഇത്തരത്തിൽ കളിക്കുന്നത് കണ്ടിട്ടുണ്ട്. ക്രിസ് ഗെയിൽ ഇങ്ങനെ കളിച്ചിരുന്ന ഒരാളായിരുന്നു."

2 / 5
"പക്ഷേ, അദ്ദേഹം പോലും കുറച്ചുകൂടി ശ്രദ്ധിച്ച് കളിച്ചിരുന്നു. ആദ്യ പന്ത് ലീവ് ചെയ്യുകയോ ഡിഫൻഡ് ചെയ്യുകയോ ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത്. സ്വിങ് ഉള്ള ബെംഗളൂരു പോലുള്ള പിച്ചുകളിൽ പ്രത്യേകിച്ചും. എന്നിട്ടായിരുന്നു അദ്ദേഹം ആക്രമിച്ചുതുടങ്ങുക."- കൈഫ് പറഞ്ഞു.

3 / 5
"എന്നാൽ, അഭിഷേക് അതിനൊക്കെ അപ്പുറമാണ്. സെറ്റിലാവാൻ അദ്ദേഹത്തിന് സമയമൊന്നും വേണ്ട. അവനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ഇത്തരം ബാറ്റർമാർ സാധാരണയായി സ്ഥിരതയില്ലാത്തവരായിരിക്കും. നല്ല ഒരു ഇന്നിംഗ്സും പിന്നെ കുറച്ച് പരാജയങ്ങളും."

4 / 5
"എന്നാൽ, അഭിഷേകിനെ നോക്കൂ. എല്ലാ കളിയും അവൻ നന്നായി കളിക്കുന്നു. വെറും 12, 14 പന്ത് ഫേസ് ചെയ്താലും അവൻ 60-70 റൺസ് നേടും. അതവനെ ഒരു മാച്ച് വിന്നറാക്കുന്നു. അഭിഷേക് തിളങ്ങിയാൽ ടീം ജയിക്കുമെന്നുറപ്പാണ്."- മുഹമ്മദ് കൈഫ് തൻ്റെ യൂട്യൂബ് ചാനലിലൂടെ തുടർന്നു.

5 / 5