AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mahashivratri 2026: ദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടാൻ 5 ശക്തമായ മന്ത്രങ്ങൾ; ശിവരാത്രി ദിനത്തിൽ ജപിക്കൂ‌‌

Mahashivratri 2026 chanting manntras: മഹാശിവരാത്രി ദിനത്തിൽ ശിവനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് മഹാദേവന് സമർപ്പിച്ചിരിക്കുന്ന മന്ത്രങ്ങൾ ജപിക്കുക എന്നതാണ്....

Mahashivratri 2026: ദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടാൻ 5 ശക്തമായ മന്ത്രങ്ങൾ; ശിവരാത്രി ദിനത്തിൽ ജപിക്കൂ‌‌
Mahashivratri (1)Image Credit source: Facebook
Ashli C
Ashli C | Published: 30 Jan 2026 | 08:57 PM

ലോകനാഥനായ ഭഗവാൻ ശിവന്റെ വളരെ വിശേഷപ്പെട്ട ദിനമാണ് മഹാശിവരാത്രി. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് ശിവരാത്രിയുടെ അർത്ഥം. ശിവരാത്രി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് ഏറെ സവിശേഷകരവും വിശിഷ്ടവുമാണ്. പ്രധാനമായും വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ സുഖത്തിലും സൗഖ്യത്തിനും ദീർഘായുസ്സിനും വേണ്ടി മഹാശിവരാത്രി വ്രതം എടുക്കാറുണ്ട്.

ഈ വർഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15നാണ്.മഹാശിവരാത്രി ദിനത്തിൽ ശിവനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് മഹാദേവന് സമർപ്പിച്ചിരിക്കുന്ന മന്ത്രങ്ങൾ ജപിക്കുക എന്നതാണ്. അതിനാൽ, ഈ ലേഖനത്തിൽ ശിവരാത്രി ദിനത്തിൽ ജപിക്കേണ്ട 5 ശക്തമായ മന്ത്രങ്ങളെക്കുറിച്ച് ഞങ്ങൾ പരാമർശിക്കാൻ പോകുന്നു.

പഞ്ചാക്ഷരി മന്ത്രം

ഓം നമഃ ശിവായ “ഞാൻ ശിവനെ നമിക്കുന്നു” എന്നാണ് ഓം നമഃ ശിവായ എന്നതിന്റെ അക്ഷരാർത്ഥം.

ഈ മന്ത്രം ജപിക്കുന്നത് നമുക്ക് ഭഗവാൻ ശിവന്റെ സംരക്ഷണവും അനുഗ്രഹവും നൽകും. ആന്തരികമായ ശക്തിയും മനസ്സ് ശക്തിയും വർദ്ധിക്കും.

മഹാമൃത്യുഞ്ജയ മന്ത്രം

ഓം ത്രയംഭകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവരുക്മിവ് ബന്ധനൻ മൃത്യോർ മുക്ഷിയ മാമൃതാത്..!!

രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും ദീർഘായുസ്സിനും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.

രുദ്ര ഗായത്രി മന്ത്രം

ഓം തത്പുരുഷായ് വിദ്മഹേ മഹാദേവായ ദീമഹി, തന്നോ രുദ്രഃ പ്രചോദയാത്..!!

ശിവ ധ്യാൻ മന്ത്രം

ശിവ ധ്യാൻ മന്ത്രം കർച്ചരാംകൃതം വാ കൈജം കർമ്മജം വാ ശ്രവണ്ണയഞ്ജം വാ മാംസം വാ പരദം, വിഹിതം വിഹിതം വാ സർവ് മേതത് ക്ഷമസ്വ ജയ് കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ..!!

സാംബ് സദാ ശിവ മന്ത്രം

ഓം സാംബ സദാ ശിവായ നമഃ..!!