AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Life After Death: മരണശേഷം പുനർജന്മം സാധ്യമാണോ? ക്രിയോണിക്സ് വിദ്യയുമായി ശാസ്ത്രലോകം

Science of Cryonics: മിഷിഗൺ ആസ്ഥാനമായുള്ള ക്രിയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ ഈ സേവനം നൽകിവരുന്നു. ഒരു 'ഭാവി ആശുപത്രിയിലേക്കുള്ള ആംബുലൻസ് യാത്ര' എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വിശേഷിപ്പിക്കുന്നത്.

Aswathy Balachandran
Aswathy Balachandran | Published: 30 Jan 2026 | 04:39 PM
മരണത്തെ അതിജീവിക്കാനുള്ള മനുഷ്യന്റെ തീവ്രമായ ആഗ്രഹത്തിൽ നിന്നും ഉടലെടുത്ത ക്രിയോണിക്സ് എന്ന ശാസ്ത്രീയ രീതി ഇന്ന് ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. മരണശേഷം ശരീരം അതിശൈത്യത്തിൽ സംരക്ഷിക്കുകയും, ഭാവിയിലെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനർജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

1 / 5
മരണപ്പെട്ട വ്യക്തിയുടെ ശരീരം ഐസ് വെള്ളത്തിൽ തണുപ്പിച്ച്, രക്തത്തിന് പകരം കോശനാശം തടയുന്ന ലായനി നിറച്ച ശേഷം -320 ഡിഗ്രി ഫാരൻഹീറ്റിൽ ദ്രാവക നൈട്രജൻ ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്.

2 / 5
മിഷിഗൺ ആസ്ഥാനമായുള്ള ക്രിയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ ഈ സേവനം നൽകിവരുന്നു. ഒരു 'ഭാവി ആശുപത്രിയിലേക്കുള്ള ആംബുലൻസ് യാത്ര' എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വിശേഷിപ്പിക്കുന്നത്.

3 / 5
എന്നാൽ, ഇതിനെതിരെ ശാസ്ത്രലോകം കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. അതിശൈത്യത്തിൽ ശരീരകോശങ്ങൾ പൂർണ്ണമായും തകർന്നുപോകുമെന്നും, ഇത്തരം കേടുപാടുകൾ പരിഹരിക്കാൻ ഭാവിയിൽ പോലും സാധിക്കില്ലെന്നും ഹാർവാർഡ് സർവകലാശാലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരവിപ്പിക്കൽ പ്രക്രിയ ആരംഭിക്കുമ്പോൾ തന്നെ കോശങ്ങൾ സ്വയം നശിക്കുന്ന 'അപ്പോപ്റ്റോസിസ്' എന്ന പ്രതിഭാസവും വലിയ വെല്ലുവിളിയാണ്.

4 / 5
നിലവിൽ ഇത് നൂറു ശതമാനവും പരാജയപ്പെടാൻ സാധ്യതയുള്ള ഒരു പരീക്ഷണമാണെന്ന് ക്രിയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡെന്നിസ് കൊവാൾസ്കിയും സമ്മതിക്കുന്നു. എങ്കിലും, ശാസ്ത്രത്തിന്റെ വളർച്ചയിൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന ഇവർ, "നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ വിജയിച്ചാൽ ലഭിക്കുന്നത് രണ്ടാമതൊരു ജീവിതമാണ്" എന്ന തത്വശാസ്ത്രത്തിലാണ് മുന്നോട്ട് പോകുന്നത്. ഏകദേശം 28,000 ഡോളറാണ് ഈ പ്രക്രിയക്കായി ഈടാക്കുന്നത്.

5 / 5