Karpooram Astro Tips: വീട്ടിലെ ദോഷങ്ങൾ മാറി ഐശ്വര്യം വരാൻ കർപ്പൂരം മതി! ഈ സമയത്ത് വേണം കത്തിക്കാൻ
Karpooram Astro Tips: കർപ്പൂരം കത്തിക്കുന്നത് അന്തരീക്ഷത്തിൽ നിന്ന് നെഗറ്റീവ് എനർജികളെ നീക്കം ചെയ്യുകയും വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ട് വരികയും ചെയ്യും എന്നാണ് വിശ്വാസം.ഒരു പ്രത്യേക സമയത്ത് കർപ്പൂരം കത്തിക്കുന്നത് കൂടുതൽ ശുഭകരമായയാണ് കണക്കാക്കുന്നത്.
ഹിന്ദുമതവിശ്വാസത്തിൽ കർപ്പൂരത്തിന് സവിശേഷവും വളരെ പ്രധാനപ്പെട്ടതുമായ സ്ഥാനമാണുള്ളത്. ആരാധനയിലും ആചാരങ്ങളിലും എല്ലാം കർപ്പൂരം ഉപയോഗിക്കാറുണ്ട്. വിശുദ്ധിയുടെയും ത്യാഗത്തിന്റെയും പ്രതീകമായാണ് കർപ്പൂരത്തെ കണക്കാക്കുന്നത്. കർപ്പൂരം കത്തിച്ചാൽ അത് പൂർണ്ണമായും ഉരുകും. അവശിഷ്ടങ്ങൾ ഒന്നും അവശേഷിക്കില്ല. അതിനാൽ തന്നെ അഹങ്കാരത്തെയും നിഷേധാത്മകതയും നശിപ്പിക്കുന്നതിന്റെ പ്രതീകമായാണ് കർപ്പൂരത്തെ കണക്കാക്കുന്നത്. വിശ്വാസങ്ങൾ അനുസരിച്ച് കർപ്പൂരം കത്തിക്കുന്നത് അന്തരീക്ഷത്തിൽ നിന്ന് നെഗറ്റീവ് എനർജികളെ നീക്കം ചെയ്യുകയും വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ട് വരികയും ചെയ്യും എന്നാണ് വിശ്വാസം.
ഒരു പ്രത്യേക സമയത്ത് കർപ്പൂരം കത്തിക്കുന്നത് കൂടുതൽ ശുഭകരമായയാണ് കണക്കാക്കുന്നത്. അതായത് വൈകുന്നേരം സന്ധ്യാസമയത്ത് കർപ്പൂരം കത്തിക്കുന്നത് വളരെ ശുഭകാരമാണെന്ന് വേദങ്ങളിൽ പറയുന്നു. വൈകുന്നേരം കർപ്പൂരത്തിന്റെ പുക മുഴുവൻ വീട്ടിൽ പടരുകയാണെങ്കിൽ വീട്ടിൽ സമാധാനവും സന്തോഷവും സമൃദ്ധിയും നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസത്തിൽ ഏത് സമയത്ത് വേണമെങ്കിലും കർപ്പൂരം കത്തിക്കാവുന്നതാണ് എങ്കിലും ഏറ്റവും ശുഭകരം വൈകുന്നേരം സന്ധ്യാസമയത്ത് ചെയ്യുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ അതിന്റെ ഫലങ്ങൾ കൂടുതൽ ഇരട്ടിക്കുമെന്ന് പറയപ്പെടുന്നു.
ശാസ്ത്രങ്ങൾ അനുസരിച്ച് വൈകുന്നേരം കർപ്പൂരം കത്തിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആകർഷിക്കുവാൻ സഹായിക്കുന്നു. കർപ്പൂരത്തിന്റെ സുഗന്ധം അന്തരീക്ഷത്തെ ശുദ്ധീകരിക്കും കൂടാതെ ലക്ഷ്മി ദേവിക്ക് വൃത്തിയുള്ള ഒരു വീട്ടിൽ വേഗത്തിൽ പ്രവേശിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീട്ടിലെ സാമ്പത്തിക തടസ്സങ്ങൾ ക്രമേണ നീക്കുകയും ഐശ്വര്യത്തിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ദാരിദ്ര്യവും അനുഭവിക്കുന്നവർക്ക് വൈകുന്നേരത്തെ പ്രാർത്ഥനയ്ക്കിടെ കർപ്പൂരം കത്തിച്ച് അതിന്റെ പുക വീട് മുഴുവൻ പരത്തുന്നത് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും തടസ്സപ്പെട്ട പുരോഗതി പുനഃസ്ഥാപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
വാസ്തു ശാസ്ത്രത്തിന്റെ വീക്ഷണകോണിൽ നിന്നും കർപ്പൂരത്തിന് വലിയ പ്രാധാന്യമുണ്ട്. വീട്ടിൽ വാസ്തു വൈകല്യങ്ങളുണ്ടെങ്കിൽ, എല്ലാ വൈകുന്നേരവും കർപ്പൂരം കത്തിക്കുന്നത് അതിന്റെ ദോഷഫലങ്ങൾ കുറയ്ക്കും. കർപ്പൂരത്തിന്റെ പുക വീടിനെ ശുദ്ധീകരിക്കുകയും ഊർജ്ജ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.വൈകുന്നേരം കർപ്പൂരം കത്തിക്കുന്നത് വീട്ടിൽ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുമെന്നും, കുടുംബ തർക്കങ്ങൾ, അസ്വസ്ഥതകൾ, ഗാർഹിക കലഹങ്ങൾ എന്നിവ കുറയ്ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.